ഓരോരുത്തര്‍ക്കും ഒരു പ്രത്യേക തരം മണം ഉണ്ടെന്നും സോപ്പിന്റെ ഉപയോഗം ഇതില്‍ മാറ്റം വരുത്തുമെന്നും ഐസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

പൂക്കളുടെ മണമുള്ള സോപ്പുകള്‍ ഉപയോഗിക്കുന്നവരിലേക്ക് കൊതുകുകള്‍ക്ക് കൂടുതല്‍ ആകര്‍ഷണമുണ്ടാകാമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. രക്തത്തിന് പുറമേ ചെടികളുടെയും പൂക്കളുടെയും സത്തും തേനും കൊതുകുകള്‍ കുടിക്കാറുണ്ട്. ഇതിന് സമാനമായ മണം സോപ്പ് ഉപയോഗിക്കുന്ന മനുഷ്യശരീരത്തില്‍ നിന്നും വരുമ്പോള്‍ കൊതുകുകള്‍ സ്വാഭാവികമായി അതിലേക്കും ആകര്‍ഷിക്കപ്പെടും.
