സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്ഷന് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷേമപെന്ഷന് കുടിശിക ഉടന്‍ തീര്‍ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം രണ്ട് ഗഡുവും അടുത്ത സാമ്പത്തിക വര്‍ഷം മൂന്ന് ഗഡുവും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകള്‍ വെട്ടിക്കുറച്ചതാണ് കുടിശികയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.എൽ.ഡി.എഫ് സർക്കാർ ഇതുവരെ 23,461 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ നൽകി. എന്നാല്‍ 2023 ജൂണ്‍വരെയുള്ള കേന്ദ്രവിഹിതം മാത്രമാണ് ലഭ്യമായതെന്നും ഇതോടെയാണ് അഞ്ച് ഗഡു ക്ഷേമപെന്ഷന് കുടിശിക വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടിശിക വന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരല്ലെന്നും സമയബന്ധിതമായിവിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.