1-10 ക്ലാസ് വരെയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി ഒരു ഡിജിറ്റൽ പഠന കോഴ്സുമായി (digital learning programme) എസ്ബിഐ ഫൗണ്ടേഷൻ (SBI Foundation). ഖാൻ അക്കാദമിയുടെ (Khan Academy) പങ്കാളിത്തത്തോടെയൊണ് പദ്ധതി നടപ്പിലാക്കുക. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുകയും ഗണിതത്തിലും ഭാഷാ പഠനത്തിലും അവർക്ക് ഉറച്ച അടിത്തറ ഉണ്ടാക്കുകയുമാണ് ഡിജിറ്റൽ കോഴ്സിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ വാട്ട്‌സ്ആപ്പിൽ ലേണിംഗ് ലിങ്കുകൾ ലഭിക്കുന്നതിന് learn.khanacademy.org/upschool എന്ന യുആർഎൽ വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാം.
”അധഃസ്ഥിത സമൂഹങ്ങൾക്കിടയിൽ വളർച്ചയും സമത്വവും പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഈ പദ്ധതി അത് സുഗമമാക്കുന്നു,” സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ചെയർമാൻ ദിനേശ് ഖര പറഞ്ഞു. പ്രോഗ്രാം പൂർത്തിയാക്കുമ്പോൾ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റും ലഭിക്കും. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പഠന സംബന്ധമായി നൽകുന്ന എല്ലാ വിഭവങ്ങളും 100 ശതമാനം സൗജന്യമാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും കന്നഡ എന്നീ ഭാഷകളിൽ സ്റ്റഡ് മെറ്റീരിയൽ ലഭ്യമാകും.
വീട്ടിലിരുന്ന് തങ്ങൾക്ക് സാധിക്കുന്ന സമയത്ത് വിദ്യാർഥികൾക്ക് കോഴ്സിൽ പങ്കെടുക്കാൻ കഴിയും. പഠന കോഴ്സുകൾക്കു പുറമേ, വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന നൃത്തവും യോഗയും പോലുള്ള രസകരമായ പാഠ്യേതര പ്രവർത്തനങ്ങളും എസ്ബിഐ ഫൗണ്ടേഷൻ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയും, വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രേഡും ഇഷ്ടപ്പെട്ട ഭാഷയും അടിസ്ഥാനമാക്കി ഒരു ഗണിത പാഠം, ഒരു ചെറുകഥ, എന്നവയ്ക്കു പുറമേ ഒരു രസകരമായ പ്രവർത്തനവും ഉണ്ടായിരിക്കും എന്ന് എസ്ബിഐ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വിനയ് എം ടോൺസെ പറഞ്ഞു.