നിരവധി പുഴകൾ ചേർന്ന് മഹാസമുദ്രമാകുന്നത് പോലെയാണ് സമ്പാദ്യവും. ചെറിയ ചെറിയ തുകകൾ ചേർത്ത് വച്ചാൽ ഉയർന്ന തുക സ്വരൂപിക്കാൻ സാധിക്കും. എന്നാൽ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ മാത്രം ആർക്കും കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത. നിക്ഷേപം എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ആദ്യമെത്തുക ബാങ്ക് സ്ഥിര നിക്ഷേപമാണ്. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപം മാത്രമല്ല. നിരവധി ചെറുകിട നിക്ഷേപ പദ്ധതികളും ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഈ പദ്ധതികൾ പ്രതിവർഷം 4 മുതൽ 8.2 ശതമാനം വരെ റിട്ടേൺ നൽകുന്നു. മാത്രമല്ല ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവ് ക്ലെയിം ചെയ്യാൻ നിക്ഷേപകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള 10 ചെറുകിട നിക്ഷേപ പദ്ധതികളെ നമുക്ക് വിശദമായി പരിശോധിക്കാം.
1. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള മിനിമം ബാലൻസ് 500 രൂപയാണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 4 ശതമാനമാണ് പലിശ നിരക്ക്
2. ടൈം ഡെപ്പോസിറ്റ് (1, 2, 3, 5 വർഷം) ഒരു പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ് അക്കൗണ്ടിലെ മിനിമം ബാലൻസ് 1,000 രൂപ ആണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 1 വർഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.9 ശതമാനമാണ് പലിശ. 7 ശതമാനമാണ് 2 വർഷ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ. കാലാവധി മൂന്ന് വർഷമാണെങ്കിൽ 7.10 ശതമാനം പലിശ ലഭിക്കും. 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. അതോടൊപ്പം ആദായനികുതി നിയമത്തിലെ സെക്ഷൻ 80C യുടെ ആനുകൂല്യത്തിന് യോഗ്യമാണ്.
3. അഞ്ച് വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീം മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്ത് പരിഷ്കരിക്കുന്നതാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെയും രീതി. നിലവിൽ 6.70 ശതമാനം പലിശയാണ് നൽകുന്നത്
4. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 60 വയസിനോ അതിനു മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്കും 55 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തികള്‍ക്കും അക്കൗണ്ട് തുടങ്ങാം. ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 8.2 ശതമാനമാണ് നിലവില്‍ ലഭിക്കുന്ന പലിശ. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിയുടെ ആനുകൂല്യത്തിന് നിക്ഷേപം യോഗ്യമാണ്.
5. പ്രതിമാസ വരുമാന അക്കൗണ്ട് പ്രതിമാസ വരുമാന അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപം 1,000 രൂപയാണ്. അതേസമയം പരമാവധി നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിൽ 9 ലക്ഷവും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷവുമാണ്. 7.4 ശതമാനമാണ് പലിശ നിരക്ക്.
6. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് എൻഎസ്‌സിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1,000 ആണ്. നിക്ഷേപത്തിന് പരമാവധി പരിധിയില്ല. 7.7 ശതമാനമാണ് പലിശ നിരക്ക്. 7. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 ആണ്. പരമാവധി തുക 1.5 ലക്ഷം ആണ്. 7.1 ശതമാനമാണ് പലിശ നിരക്ക്.
7. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 ആണ്. പരമാവധി തുക 1.5 ലക്ഷം ആണ്. 7.1 ശതമാനമാണ് പലിശ നിരക്ക്.
8. കിസാൻ വികാസ് പത്ര (കെവിപി) നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 രൂപ. പരമാവധി പരിധിയില്ല. 7.5 ശതമാനമാണ് പലിശ നിരക്ക്. 9. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 ആണ്. കൂടാതെ 100 ഗുണിതങ്ങളിൽ നിക്ഷേപിക്കണം. 7.5 ശതമാനമാണ് പലിശ നിരക്ക്. 10. സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 250 രൂപയാണ്. 8.2 ശതമാനമാണ് പലിശ നിരക്ക്.