ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 2022 മെയ് 21ന് ധനമന്ത്രി നിർമ്മല സീതാരാമൻ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി പ്രഖ്യാപിച്ചതിന് ശേഷം വില ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്. ഡൽഹിയിൽ ഇന്ന് പെട്രോൾ വില ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 111.35 രൂപയും ഡീസൽ ലിറ്ററിന് 97.28 രൂപയുമാണ്.