പ്ലസ് ടുക്കാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ തൊഴിലവസരം; 80,000ത്തിന് മുകളില്‍ ശമ്പളം.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. രണ്ട് പോസ്റ്റുകളിലുമായി ആക 04 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ പ്രൊബേഷനില്‍ ഉള്‍പ്പെടുത്തും.

തസ്തിക& ഒഴിവ്
ഇന്ത്യന്‍ പ്രതിരോധ വകുപ്പിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ റിക്രൂട്ട്‌മെന്റ്. സ്റ്റെനോഗ്രാഫര്‍ പോസ്റ്റില്‍ 3 ഒഴിവുകളും, സ്‌റ്റോര്‍കീപ്പര്‍ പോസ്റ്റില്‍ 1 ഒഴിവുമാണുള്ളത്.

യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ നിന്നോ, യൂണിവേഴ്‌സിറ്റിയില്‍ നിന്നോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. 

സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- II
ഒരു മിനുട്ടില്‍ 80 വാക്കുകളില്‍ കുറയാതെ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനുട്ട് (ഇംഗ്ലീഷ്), 65 മിനുട്ട് (ഹിന്ദി) കമ്പ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കണം.

സീനിയര്‍ സ്റ്റോര്‍ കീപ്പര്‍
മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, സ്‌റ്റോര്‍ കീപ്പിങ്/ അക്കൗണ്ടന്‍സിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം.

പ്രായപരിധി
18 വയസിനും, 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് നിയമപരമായ വയസിളവുണ്ടായിരിക്കും.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി ലഭിക്കും.എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷ ഫോം പൂരിപ്പിച്ച് ചുവടെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയക്കണം.

വിലാസം

Cheif Quality Assurance Establishment (Warship Equipment)Jalahalli Camp Road, Yeshwanthpur post

Bengaluru- 560022.”

friends catering

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights