റോഡിൽ ലെയിൻ ട്രാഫിക് തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
വര കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ്ബോർഡ് കാമറകൾ സ്ഥാപിക്കും. ഇതിനായി ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്-തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.