സന്തോഷം.
ജീവിതത്തിൽ സന്തോഷം നിലനിർത്താൻ സ്വന്തമായി ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്.
വ്യായാമം.
മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷ കിട്ടാൻ വ്യായാമം സഹായിക്കും. ഡിപ്രഷൻ മാറ്റാനും ഇത് വളരെ നല്ലതാണ്
സമ്മർദ്ദം.
സന്തോഷം ഇല്ലാതാക്കുന്നതിലെ പ്രധാനിയാണ് മാനസിക സമ്മർദ്ദം. പതിവായുള്ള വ്യായാമം ഇത് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്നു .യോഗ മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇത് കുറയ്ക്കുവാൻ സഹായിക്കുന്നു.
ചിരിക്കുക
ജീവിതത്തിൽ സ്വയം സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുക. ചിരിക്കുമ്പോൾ തലച്ചോറിൽ ഡോപാമൈയിൻ എന്ന ഹോർമോൺ ഉണ്ടാകുന്നു ഇത് കൂടുതൽ സന്തോഷം ഉണ്ടാക്കുവാൻ സഹായിക്കുന്നു.
ഉറക്കം.
സന്തോഷത്തോടെ ഇരിക്കുവാൻ ആവശ്യത്തിന് ഉറക്കവും വളരെ പ്രധാനമാണ്. കുറഞ്ഞത് എട്ടു മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കുക
നന്ദിയുള്ളവരായിരിക്കുക.
ജീവിതത്തിൽ കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി ഉള്ളവരായിരിക്കുക. എപ്പോഴും പരാതി പറയാതെ ജീവിതത്തിൽ കിട്ടിയാൽ നല്ല കാര്യങ്ങൾ ഓർത്ത് സന്തോഷിക്കുക
ദയ കാണിക്കുക.
മാനസികമായി സന്തോഷം നിലനിർത്താൻ ദയ കാണിക്കാൻ ശ്രമിക്കുക.ഒരു ചെറിയ അനുമോദനം മതി സന്തോഷം ലഭിക്കാൻ
ദീർഘ ശ്വാസങ്ങൾ.
മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി ദീർഘ ശ്വാസങ്ങൾ എടുക്കുവാൻ ശ്രമിക്കുക. സ്വയം സമാധാനിപ്പിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു
താരതമ്യം ചെയ്യാതിരിക്കുക .
.മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യാതിരിക്കുക സോഷ്യൽ മീഡിയയിൽ കാണുന്ന മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യാതിരിക്കുക.