സ്മാര്‍ട്ട്‌ഫോണ്‍ വേണമെന്നില്ല; ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസ് അറിയാം ഈസിയായി .

വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കും മുന്‍പേ ട്രെയിനിന്റെ റിയല്‍ ടൈം ഇന്‍ഫര്‍മേഷന്‍ പരിശോധിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരോട് നിര്‍ദേശിക്കുന്നുണ്ട്. അതുവഴി റെയില്‍വേ സ്‌റ്റേഷനില്‍ കാത്ത് നില്‍ക്കുന്നത് ഒഴിവാക്കാം. 

സാധാരണയായി സ്മാര്‍ട്ട് ഫോണില്‍ where is my train ആപ്പ് ഉപയോഗിച്ചാണ് ഒട്ടുമിക്ക ആളുകളും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്റ്റാറ്റസ് നോക്കുന്നത്. എന്നാല്‍ ഇനി സ്മാര്‍ട്ട് ഫോണോ മറ്റ് ആപ്പുകളോ വേണമെന്നില്ല ട്രെയിന്‍ സ്റ്റാറ്റസ് അറിയാന്‍. 

 

ഹെല്‍പ് ലൈന്‍ നമ്പറിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ സ്റ്റാറ്റസറിയാം. 139 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് ട്രെയിനുകളുടെ സ്റ്റാറ്റസ് അറിയാനാകും. അന്വേഷണങ്ങള്‍ക്കായി ഈ നമ്പറില്‍ വിളിച്ച് 2 അമര്‍ത്തണം. സബ് മെനുവില്‍ നിങ്ങളുടെ ട്രെയിന്‍ സ്റ്റാറ്റസ് വിവരങ്ങള്‍ ലഭിക്കും. ഈ ഹെല്‍പ്പ് ലൈന്‍  പന്ത്രണ്ട് ഭാഷകളില്‍ ലഭ്യമാണ്. ഇത് IVRS (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം) അടിസ്ഥാനമാക്കിയുള്ളതാണ്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്റ്റാറ്റസറിയാന്‍ 

https://enquiry.indianrail.gov.in/ntes/ എന്ന വെബ്‌സൈറ്റ് തുറക്കുക. ട്രെയിന്‍ സ്റ്റാറ്റസ് പരിശോധിക്കാനായി NTES portal എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
 നിങ്ങളുടെ ട്രെയിനിന്റെ പേര്, അല്ലെങ്കില്‍ നമ്പര്‍ നല്‍കുക.
 വിശദാംശങ്ങള്‍ നല്‍കിയ ശേഷം Search button ല്‍ ക്ലിക്ക് ചെയ്യുക.
 ഇപ്പോള്‍ ഒരു പുതിയ പേജ് തുറന്നു വരും. ഇവിടെ കാണുന്ന ബോക്‌സില്‍ ക്യാപ്ച കോഡ് നല്‍കുക.
 ഇപ്പോള്‍ നിങ്ങള്‍ക്ക് ട്രെയിനിന്റെ ലൈവ് സ്റ്റാറ്റസ് അറിയാനാകും. 

Verified by MonsterInsights