വിസാറ്റ് എൻജിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് റീ പ്രോഡക്ടീവ് ഹെൽത്ത് എന്ന വിഷയത്തെ ആസ്പദമാക്കി വുമെൻ സെൽ വിസാറ്റ് നടത്തിയ ക്ലാസ് പ്രൊഫ.ഡോ. അഗ്നസ് മാത്യൂ (റിട്ട. ഓ. ബി. ജി ഹോട്, മുൻ PIMS മെഡിക്കൽ എഡ്യൂക്കേഷൻ ഡീൻ)ഉദ്ഘാടനം ചെയ്തു. റിപ്രോഡക്റ്റീവ് ഹെൽത്ത് എന്ന വിഷയത്തെ വളരെ മികച്ച രീതിയിൽ കുട്ടികളിൽ എത്തിക്കാൻ ഈ ക്ലാസ്സിന് സാധിച്ചു. പ്രിൻസിപ്പൽ അനൂപ് കെ ജെ അധ്യക്ഷത വഹിച്ചു.
കോളേജ് ഡയറക്ടർ റിട്ട. വിങ് കമാൻഡർ പ്രമോദ് നായർ, വുമെൻ സെൽ കോർഡിനേറ്റർ ദിവ്യ നായർ, അസിസ്റ്റൻ്റ് പ്രൊഫസർ ആനി സോണിയ, വുമെൻ സെൽ അംഗങ്ങൾ ആയ നേഹ സൂസൻ ടി ആർ, ജെനറ്റ് പി കെ എന്നിവർ സംസാരിച്ചു.