വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഡ്രോൺ ടെക്നോളജിയെ ആസ്‌പദമാക്കി ദ്വദിന ശില്പശാല ഉദ്ഘാടനം നടത്തി

ഇലഞ്ഞി : സ്കൂൾ തലത്തിലും കോളേജ് തലത്തിലുമുള്ള കുട്ടികളെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഡ്രോൺ ടെക്നോളജിയെ ആസ്‌പദമാക്കി ദ്വദിന ശില്പശാല ഉദ്ഘാടനം നടത്തി.
വിസാറ്റ് ഐട്രിപ്പ്ളീ സ്റ്റുഡന്റ് ബ്രാഞ്ചും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല മുഖ്യ അഥിതി ശ്രീ. ബിനു കെ. ജോസ്, വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റിട്ട. വിങ് കമ്മാൻഡർ പ്രമോദ് നായർ, വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. അനൂപ് കെ.ജെ, വിസാറ്റ് ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസ് രജിസ്ട്രാർ പ്രഫ. പി. എസ് സുബിൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് മേധാവി ഡോ. ടി. ഡി. സുഭാഷ്, പി. ആർ.ഓ ഷാജി ആറ്റുപ്പുറം എന്നിവർ ഉൽഘാടനം നിർവഹിച്ചു.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് മേധാവി ഡോ.ടി.ഡി. സുഭാഷ് ശിൽപശാലയെക്കുറിച്ച് സംസാരിക്കുകയും ഡ്രോണുകളുടെ പുതിയ ആപ്ലിക്കേഷനുകളെക്കുറിച്ച് വിദ്യാർത്ഥികൾ ചിന്തിക്കണമെന്ന് പറയുകയും ചെയ്തു. അസിസ്റ്റന്റ് പ്രഫ. ആര്യ കൃഷ്ണൻ, അസിസ്റ്റന്റ് പ്രഫ. അഞ്ജന ജി, സ്റ്റുഡന്റ് കോർഡിനേറ്റർ കാർത്തിക് കെ.പി എന്നിവർ പ്രസംഗിച്ചു.