ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും.

സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റിൽ ഉണ്ടാകും.

14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. .തിരുവനന്തപുരത്ത് തിങ്കളാഴ്ച വൈകീട്ടാകും മുഖ്യമന്ത്രി ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് ചൊവ്വാഴ്ച രാവിലെ മുതൽ റേഷൻ കടകളിൽ ലഭ്യമായി തുടങ്ങും. അന്ത്യോദയ കാർഡ് ഉടമകൾക്ക് ആദ്യം കിറ്റ് ഉറപ്പാക്കി മുൻഗണന അനുസരിച്ച് ഓണത്തിന് മുൻപെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

പ്രമേഹം കാലുകളില്‍ തിരിച്ചറിയാം; എങ്ങനെയെന്നല്ലേ?

പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രമേഹം അഥവാ ഷുഗറിനെ കുറിച്ച് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടായിരിക്കും. രക്തത്തില്‍ ഗ്ലൂക്കോസ് നില ഉയരുന്ന അവസ്ഥയാണ് പ്രമേഹമെന്ന് ലളിതമായി പറയാം. പ്രമേഹം രണ്ട് തരത്തിലുണ്ട്. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും. രണ്ടായാലും അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഗുരുതരമായ അസുഖങ്ങള്‍ക്കുമെല്ലാം കാരണമാകാറുണ്ട്.

പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാൻ നമുക്ക് സാധിക്കും. അത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

‘ഡയബെറ്റിക് ന്യൂറോപതി’ എന്നൊരു അവസ്ഥയുണ്ട്. പ്രമേഹരോഗികളില്‍ നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. പ്രധാനമായും കാലിലും പാദങ്ങളിലുമാണിത് കാണപ്പെടുന്നത്. കാലിലോ പാദങ്ങളിലോ വേദന, മരവിപ്പ് എന്നിവയാണീ അവസ്ഥയില്‍ അനുഭവപ്പെടുക. കൈകളിലും ഇങ്ങനെ ഉണ്ടാകാം. എങ്കിലും കാലിലാണ് കൂടുതാലായി കാണപ്പെടുക. ഇതിന് പുറമെ ദഹനവ്യവസ്ഥ, മൂത്രാശയം, രക്തക്കുഴലുകള്‍, ഹൃദയം എന്നിവയെല്ലാം ‘ഡയബെറ്റിക് ന്യൂറോപതി’ ബാധിക്കാം.

രണ്ട്…

പ്രമേഹരോഗികളില്‍ കാലില്‍ വ്രണമുണ്ടാകുന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. ഏതാണ്ട് പതിന്ഞ്ച് ശതമാനത്തോളം പ്രമേഹരോഗികളിലും ഇത് കാണാം. അധികവും കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന്‍റെ ഭാഗമായി വ്രണമുണ്ടാകുന്നത്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ ഈ വ്രണം ഉണങ്ങാതെ വിരലുകളോ പാദമോ കാലോ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയുമുണ്ടാകം. ഇത് സാധാരണഗതിയില്‍ ഉണ്ടായേക്കാവുന്ന അവസ്ഥയല്ല.

 മൂന്ന്…

‘അത്ലറ്റ്സ് ഫൂട്ട്സ്’ എന്നറിയപ്പെടുന്നൊരു അണുബാധയുണ്ട്. ഒരിനം ഫംഗല്‍ അണുബാധയാണിത്. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പുനിറം, വിള്ളല്‍ എന്നിവയെല്ലാം കാണുന്നതാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ഇതും പ്രമേഹരോഗത്തിന്‍റെ ഭാഗമായി ഉണ്ടാകാം
 നാല്…

പ്രമേഹരോഗികളില്‍ ഇതിന്‍റെ സൂചനയായി കാലില്‍ തന്നെ അരിമ്പാറയും ഉണ്ടാകാം. തള്ളവിരലിലോ മറ്റ് വിരലുകളിലോ ഉള്ള എല്ലുകളുടെ സമീപത്തായാണ് ഇതുണ്ടാവുക. സാധാരണഗതിയില്‍ പാകമാകാത്ത ഷൂ ധരിക്കുന്നതിന്‍റെ ഭാഗമായാണ് ഇതുണ്ടാകാറ്.

അഞ്ച്…

പ്രമേഹരോഗികളില്‍ ചില സന്ദര്‍ഭങ്ങളില്‍ നഖങ്ങളിലും ഇതിന്‍റെ സൂചനയുണ്ടാകാം. ‘ഒണിക്കോമൈക്കോസിസ്’ എന്നാണിത് അറിയപ്പെടുന്നത്. അധികവും തള്ളവിരലിനെയാണിത് ബാധിക്കുക. മറ്റ് വിരലുകളിലെ നഖങ്ങളെയും ബാധിക്കാം. മഞ്ഞയോ ബ്രൗണ്‍ നിറമോ നഖങ്ങളില്‍ പടരുന്നതാണ് സൂചന.

ആറ്…

രക്തയോട്ടം നിലയ്ക്കുന്നതിന്‍റെ ഭാഗമായി കോശങ്ങള്‍ കേടുവരികയും ആ ഭാഗം തന്നെ നശിച്ചപോവുകയും ചെയ്യുന്നതും പ്രമേഹത്തില്‍ കാണാം. ഇതും കാലുകളെയാണ് അധികവും ബാധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകളോ പാദമോ തന്നെ മുറിച്ചുകളയേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടാകാം.

ഏഴ്…

പ്രമേഹരോഗികളില്‍ പ്രമേഹം കാലിലെ പേശികളെയും മോശമായി ബാധിക്കം. ഇതിന്‍റെ ഭാഗമായി കാലിന്‍റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരാം.

ഭക്ഷണത്തിലും വേണം ശ്രദ്ധ; ഈ ആഹാരപദാർത്ഥങ്ങൾ ഒരുമിച്ച് കഴിക്കരുത്…

ആരോഗ്യത്തോടെയുള്ള ശരീരവും മനസും സന്തോഷത്തോടെയുള്ള ജീവിതത്തിന് അനിവാര്യമാണ്. വ്യായാമവും ഭക്ഷണകാര്യത്തിലെ ശ്രദ്ധയും നിർബന്ധമായും പിന്തുടരേണ്ട ഒന്നാണ്. മിതമായ അളവിൽ ഭക്ഷണം കഴിക്കാനും കഴിക്കുമ്പോൾ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ പൊരുത്തമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും വയറുവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. അയഡിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു സംയുക്തം അടങ്ങിയിരിക്കുന്ന പച്ചക്കറികളാണ് കാബേജ്, കോളിഫ്‌ളവർ, ബ്രൊക്കോളി തുടങ്ങിയവ. അയഡിൻ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ എന്നാണ് ഇവരെ പറയുന്നത്.

ഏതെങ്കിലും തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പച്ചക്കറികൾ ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ, മത്സ്യം, പാലുൽപ്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഉപ്പ് തുടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്ത് ഇവ കഴിക്കുന്നതും ഒഴിവാക്കാം.ആരോഗ്യത്തോടെയുള്ള ശരീരവും മനസും സന്തോഷത്തോടെയുള്ള ജീവിതത്തിന് അനിവാര്യമാണ്. വ്യായാമവും ഭക്ഷണകാര്യത്തിലെ ശ്രദ്ധയും നിർബന്ധമായും പിന്തുടരേണ്ട ഒന്നാണ്. മിതമായ അളവിൽ ഭക്ഷണം കഴിക്കാനും കഴിക്കുമ്പോൾ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ പൊരുത്തമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും വയറുവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

അയഡിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു സംയുക്തം അടങ്ങിയിരിക്കുന്ന പച്ചക്കറികളാണ് കാബേജ്, കോളിഫ്‌ളവർ, ബ്രൊക്കോളി തുടങ്ങിയവ. അയഡിൻ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ എന്നാണ് ഇവരെ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പച്ചക്കറികൾ ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ, മത്സ്യം, പാലുൽപ്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഉപ്പ് തുടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്ത് ഇവ കഴിക്കുന്നതും ഒഴിവാക്കാം.

ഫുട്ബോളിൽ ഇന്ത്യയ്ക്ക് വിലക്ക്. രാജ്യാന്തരമത്സരം കളിക്കാനാകില്ല; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമാകും.

സൂറിച്ച്: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷൻ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തിയത്. നടപടി എടുത്ത വിവരം ഫിഫ വെബ്സൈറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാകില്ല. ഒക്ടോബറില്‍ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും ഇതോടെ ഇന്ത്യക്ക് നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണം. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭരണസമിതിയെ പിരിച്ചുവിട്ട് സുപ്രീം കോടതി ഒരു താത്കാലിക ഭരണ സമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് എതിരാണ്. ഇതാണ് വിലക്കിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും. എഐഎഫ്എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തില്‍ ആക്കുകയാണ് മുന്നിലുള്ള വഴി.അതേസമയം വരാനിരിക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ വ്യക്തിഗത അംഗങ്ങളെ ഉൾപ്പെടുത്തുന്നതിലുള്ള എതിർപ്പിൽ ഉറച്ചുനിൽക്കുന്നതായി ഫിഫ കഴിഞ്ഞ ദിവസം കേന്ദ്ര കായിക മന്ത്രാലയത്തെ അറിയിച്ചു. ഫിഫയുടെ ആവശ്യങ്ങളെക്കുറിച്ചും ഇന്ത്യൻ ഫുട്ബോൾ ഇംബ്രോഗ്ലിയോയിൽ കായിക മന്ത്രാലയത്തിന്റെ നിലപാടുകളെക്കുറിച്ചും വ്യക്തത തേടി, കായികമന്ത്രാലയം എഐഎഫ്എഫ് താൽക്കാലികഭരണസമിതിയ്ക്ക് കത്തയച്ചിട്ടുണ്ട്.

 
koottan villa

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന കളറിങ് മത്സരങ്ങൾ നടത്തി

രാമപുരം കൾച്ചറൽ & സോഷ്യൽ വെൽഫയർ സോസിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന കളറിങ് മത്സരങ്ങൾ നടത്തി. രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരങ്ങളിൽ ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. സ്വാതന്ത്ര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചിത്രരചന മത്സരത്തിൽ രാമപുരം RVM യു. പി. സ്കൂളിലെ സംഗീർഥ് വി. എസ്., രാമപുരം SHGHS ലെ അക്ഷര ശ്രീകുമാർ, SHGHS ലെ തന്നെ ആയുഷി ആർ എന്നിവർ യഥാക്രമം 1ഉം 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി. കളറിങ് മത്സരത്തിൽ ചിറകണ്ടം സെന്റ് ജോസഫ് LP സ്കൂളിലെ അമൽ ബിജു, രാമപുരം SH LP സ്കൂളിലെ ജെസ്‌ബ്രിയ മനോജ്, ഐങ്കോമ്പ് അംബിക വിദ്യാഭവനിലെ ആകാശ് പ്രദീപ്‌ എന്നിവരും യഥാക്രമം 1ഉം 2ഉം 3ഉം സ്ഥാനങ്ങൾ കരസ്ഥമാക്കി.

http://www.globalbrightacademy.com/about.php

തുടർന്ന് നടന്ന സമ്മേളനം റിട്ട. കേണൽ മധുപാൽ ബി. ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ എം. എസ്. സ്റ്റീഫൻ സ്വാതന്ത്ര ദിന സന്ദേശം നൽകി. സൊസൈറ്റി പ്രസിഡന്റ് രാഗേഷ് പി. ജി., സെക്രട്ടറി അനിൽകുമാർ കെ. സി., പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ് സി. ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ അരുൺ കെ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

http://www.globalbrightacademy.com/about.php

ചിത്രരചന കളറിങ് മത്സരങ്ങൾ ഓഗസ്റ്റ് 15ന്

രാമപുരം കൾച്ചറൽ & സോഷ്യൽ വെൽഫയർ സോസിറ്റിയുടെ ആഭിമുഖ്യത്തിൽ LP, UP സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന കളറിങ് മത്സരങ്ങൾ നടത്തും. രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 15ന് രാവിലെ 10.30 മുതലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

http://www.globalbrightacademy.com/about.php

യു. പി വിദ്യാർത്ഥികൾക്ക് ‘ഇൻഡിപെൻഡൻസ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചിത്രരചന മത്സരത്തിന് 1,2 3 സ്ഥാനക്കാർക്ക് യഥാക്രമം 2000,1500,1000 രൂപയും ട്രോഫിയും LP വിദ്യാർത്ഥികൾക്ക് നടത്തപ്പെടുന്ന കളറിങ് മത്സരത്തിന് 1,2 3 സ്ഥാനക്കാർക്ക് യഥാക്രമം 1500,1000,500 രൂപയും ട്രോഫിയും ലഭിക്കും. മത്സരങ്ങൾക്ക് ലെഡ് പെൻസിൽ, ക്രയോൺ, കളർ പെൻസിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഓഗസ്റ്റ് 15 രാവിലെ 10.30ന് മാർ ആഗസ്തിനോസ് കോളേജ് ഓഡിറ്റോറിയത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 9446822116, 9961399678

http://www.globalbrightacademy.com/about.php

പ്രഭാതഭക്ഷണം മുടക്കരുത്; ഈ നാല് പദാര്‍ത്ഥങ്ങള്‍ മറക്കാതെ കഴിക്കാം.

പ്രഭാതഭക്ഷണം ഒരു ദിവസത്തെ മുഴുവന്‍ എനര്‍ജിക്കും അടിസ്ഥാനമായി കണക്കാക്കുന്ന ഒന്നാണ്. കഴിക്കുന്ന സമയവും എന്താണ് കഴിക്കുന്നതെന്നും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഓര്‍മ്മശക്തിയും ഏകാഗ്രതയും നിലനിര്‍ത്താനും പ്രമേഹം, ഹൃദ്രോഗം, അമിതഭാരം എന്നിവയുടെ സാധ്യത കുറയ്ക്കാനും പ്രഭാതഭക്ഷണം സഹായിക്കുന്നു.സമ്പൂര്‍ണമായ പ്രാതലിനെ ആശ്രയിച്ചാണ് ഒരു മനുഷ്യന്റെ ഒരു ദിവസത്തെ എനര്‍ജി തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നാരുകള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയ ഭക്ഷണമായിരിക്കണം പ്രഭാതത്തില്‍ കഴിക്കേണ്ടത്. മുട്ട, പാല്‍, ധാന്യവര്‍ഗങ്ങള്‍, വാഴപ്പഴം, പഴങ്ങള്‍, ഗോതമ്പ്, ഓട്‌സ്, എന്നിവ ഇവ.യില്‍ പ്രധാനപ്പെട്ട ചിലതാണ്

മുട്ട

പ്രോട്ടീന്റെ ഉറവിടമായ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പും അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ള മുട്ട ദിവസവും പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവിലുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന കോളിന്‍ എന്ന ഘടകം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. നാഡികളുടെ പ്രവര്‍ത്തനത്തിനും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ സാഹായിക്കും.

പാല്‍

ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പാലില്‍ അടങ്ങിയ കാല്‍സ്യം എല്ലിനും പല്ലിനും മികച്ച ആരോഗ്യം നല്‍കുന്നു. അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുന്ന ഒന്നാണ്. പാലിലെ അമിനോ ആസിഡുകളിലൊന്നായ ട്രിപ്‌റ്റോഫാന്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. അതേസമയം ഹൃദ്രോഗം, പ്രമേയം, വൃക്കരോഗമുള്ളവര്‍, ദഹന പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പാലിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വാഴപ്പഴം

വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും. അധികം പഴുക്കാത്ത വാഴപ്പഴത്തില്‍ മനുഷ്യന്റെ ശരീരത്തിന് ദഹിക്കാത്ത പ്രതിരോധശേഷിയുള്ള അന്നജം അ
ടങ്ങിയിട്ടുണ്ട്. ഇതും വാഴപ്പഴത്തിലെ ലയിക്കുന്ന നാരുകളും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

കൂടാതെ പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴം ഒരു ദിവസം ശരീരത്തിന് ആവശ്യമായി വരുന്ന പൊട്ടാസ്യത്തിന്റെ 10 ശതമാനം നല്‍കാന്‍ കഴിയും .

ഓട്‌സ്

 പ്രാതലില്‍ കഴിവതും എന്നും ഓട്‌സ് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. ഒട്‌സിനൊപ്പം ഉണങ്ങിയ പഴങ്ങളും ചേര്‍ത്ത് കഴിക്കാം. രാത്രി ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് ഓട്‌സിലെ ഫൈറ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കാരണമാകും. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് സാധാരണയായി ഉണ്ടാകുന്ന കലോറിയുടെ ഉയര്‍ന്ന അളവ് ഓട്‌സിലൂടെ കുറയ്ക്കാം.

ആരോഗ്യരംഗത്ത് സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യം.

ആരോഗ്യരംഗത്ത് സമഗ്രവും സമ്പൂർണ്ണവുമായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര നഗരസഭ കുടുംബാരോഗ്യ കേന്ദ്രം കോടമ്പുഴ സെന്ററിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗനിർണ്ണയവും ചികിത്സയും യഥാസമയം നടത്തേണ്ടത് കോവിഡാനന്തര കാലത്ത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.നിലവിൽ 15,000 ത്തോളം ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രം പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഇ ഹെൽത്ത്‌ പദ്ധതി തയ്യാറായതായും  രാമനാട്ടുകര, ചാലിയം, ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുവണ്ണൂർ സി എഫ് സി യിൽ 10 ബെഡ് സൗകര്യമുള്ള ഐസൊലേഷൻ വാർഡിനായി 1.79 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കരുവൻതിരുത്തി നഗരാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെറുവണ്ണൂർ നല്ലളം സബ് സെന്ററുകൾ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാക്കി ഉയർത്തും. ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാന തല അക്രെഡിഷൻ ലഭിച്ചതായും മന്ത്രി അറിയിച്ചു. 

http://www.globalbrightacademy.com/about.php

വെൽനസ് സെന്ററിന്റെ ഉദ്ഘാടനം രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് നിർവ്വഹിച്ചു.സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കോടമ്പുഴ സബ് സെന്ററാണ്  ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററാക്കി ഉയർത്തിയത്. മുൻ എംഎൽഎ വി കെ സി മമ്മദ് കോയയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും എൻ എച് എം അനുവദിച്ച 7 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കേന്ദ്രത്തിന്റെ നിർമ്മാണം. ഇമ്മ്യൂണൈസേഷൻ, പരിശോധന മുറി, ഐ യു ഡി, സ്റ്റോർ മുറി, കാത്തിരിപ്പ് ഏരിയ, മൂലയൂട്ടുന്നത്തിനുള്ള മുറി തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. രാമനാട്ടുകര നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് അധ്യക്ഷത വഹിച്ചു.  കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുമംഗല, അസിസ്റ്റന്റ് എൻജിനീയർ ഹിരൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി ടി നദീറ, വി എം പുഷ്പ, അബ്ദുൽ ലത്തീഫ്, സഫ റഫീഖ്, ഡിവിഷൻ കൗൺസിലർമാരായ പി നിർമ്മൽ, എം കെ ഗീത, ആസൂത്രണ സമിതി ഉപാധ്യാക്ഷൻ എം കെ മുഹമ്മദലി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം യമുന സ്വാഗതവും നഗരസഭ സെക്രട്ടറി പി ജെ ജെസിത നന്ദിയും പറഞ്ഞു.

ഇന്നത്തെ സാമ്പത്തികഫലം ഭൂമി ഇടപാടുകളിൽ നിന്ന് സാമ്പത്തിക നേട്ടം; പണം വിവേകത്തോടെ ചെലവഴിക്കുക;

വിവിധ രാശികളിൽ ജനിച്ചവരുടെ 2022 ഓഗസ്റ്റ് 13-ലെ സാമ്പത്തിക ഫലം അറിയാം.

മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ:

 ഇന്ന് സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ ഉപദേശം വേണ്ട വിധത്തിൽ മാനിക്കുക. സാമ്പത്തിക കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കും. നിങ്ങളുടെ ബജറ്റിൽ കൂടുതൽ ശ്രദ്ധിക്കുകയും പണം വിവേകത്തോടെ ചെലവഴിക്കുകയും ചെയ്യുക.ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: ഗ്രേ, പരിഹാരം: ഗണപതിക്ക് ദർഭ പുല്ല് സമർപ്പിക്കുക

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: 

ഇന്ന് ഭാഗ്യം നിങ്ങൾക്കൊപ്പമാണ്. കരിയറും ബിസിനസും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ബിസിനസിൽ നിന്നുള്ള ലാഭം വർദ്ധിക്കും. എല്ലാവരുമായും നല്ല ബന്ധം നിലനിർത്തുക. നേതൃത്വപാടവവും മാനേജ്‌മെന്റ് വൈദഗ്ധ്യവും വർദ്ധിക്കും. സഹപ്രവർത്തകർ നല്ല സുഹൃത്തുക്കളായി മാറും. റിസ്ക് എടുക്കുന്ന ശീലം വളരും. നിങ്ങളുടെ പരിശ്രമം ഫലം കാണും.ഭാഗ്യ നമ്പർ: 5, ഭാഗ്യ നിറം: ഇളം ചുവപ്പ്, പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക

മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: 

കഠിനാധ്വാനവും അർപ്പണബോധവും വഴി ജോലിസ്ഥലത്ത് നിങ്ങൾ മികച്ച വിജയം കൈവരിക്കും. സൂക്ഷിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ നിന്നും നല്ല ലാഭം ഉണ്ടാകും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: നീല, പരിഹാരം: ഹനുമാന് തേങ്ങ സമർപ്പിക്കുക

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ:

 പ്രധാനപ്പെട്ട എന്തെങ്കിലും ജോലികൾ ചെയ്യുന്നതിനു മുൻപ് അടുപ്പമുള്ളവരുടെ അഭിപ്രായം ചോദിക്കുക. സാമ്പത്തിക കാര്യത്തിൽ ആരെയും അമിതമായി വിശ്വസിക്കരുത്, അത് വലിയ നഷ്ടം ഉണ്ടാക്കും. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത ഉണ്ടാകുന്നത് ഭാവിയിൽ ഗുണം ചെയ്യും. ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.

ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: 

പ്രധാനപ്പെട്ട എന്തെങ്കിലും ജോലികൾ ചെയ്യുന്നതിനു മുൻപ് അടുപ്പമുള്ളവരുടെ അഭിപ്രായം ചോദിക്കുക. സാമ്പത്തിക കാര്യത്തിൽ ആരെയും അമിതമായി വിശ്വസിക്കരുത്, അത് വലിയ നഷ്ടം ഉണ്ടാക്കും. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത ഉണ്ടാകുന്നത് ഭാവിയിൽ ​ഗുണം ചെയ്യും. ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്.

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: 

വ്യവസായം കൂടുതൽ മെച്ചപ്പെടും. പ്രിയപ്പെട്ടവരുമായും മേലുദ്യോഗസ്ഥരുമായും ഒരു കൂടിക്കാഴ്ച നടത്താൻ സാധ്യത. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഭൂമി ഇടപാടുകളിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. വരുമാന സ്രോതസുകൾ വർദ്ധിക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ:

 ബന്ധങ്ങൾ ദൃഢമാകും. ജോലിസ്ഥലത്ത് നേതൃത്വപരമായ കഴിവ് പ്രകടിപ്പിക്കും. ഇത് സാമ്പത്തിക നേട്ടങ്ങളിലേക്കും നയിക്കും. ദൈനംദിന ജീവിതത്തിൽ അച്ചടക്കം പാലിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പണം സമ്പാദിക്കാൻ ആവശ്യമായ ശ്രമങ്ങൾ നിങ്ങളുടെ ഭാ​ഗത്തു നിന്നും നടത്തുക.

സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: 

നന്നായി അവലോകനം ചെയ്തു മാത്രം തീരുമാനങ്ങൾ എടുക്കുക. ചെലവുകൾ നിയന്ത്രിക്കുക, അല്ലെങ്കിൽ വായ്പ വാങ്ങേണ്ടി വന്നേക്കാം. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. നിങ്ങൾ ഊർജ്ജവും ഉത്സാഹവും നിറഞ്ഞവരായിരിക്കും.

ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: 

ഭൗതിക കാര്യങ്ങളിൽ ഒരുപാട് ആകർഷണം തോന്നും. എന്നാൽ അവയോടുള്ള അമിതമായ ആസക്തി നിങ്ങളെ വലിയ കടക്കാരനാക്കും എന്ന് ഓർക്കുക. ഏത് ജോലിയും പൂർണ സമർപ്പത്തോടെ ചെയ്യുക. കുടുംബകാര്യങ്ങളിൽ വിശ്വാസ്യത കാത്തുസൂക്ഷിക്കും.

നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: 

എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നത് തൊഴിലിലും ബിസിനസ് രംഗത്തും ഗുണം ചെയ്യും. മികച്ച രീതിയിൽ ആശയവിനിമയം നടത്തുക, ഇത് പണം ലഭിക്കാൻ പുതിയ അവസരങ്ങൾ നൽകും. വികാരങ്ങൾ നിയന്ത്രിക്കണം. സഹോദരങ്ങളുമായുള്ള അടുപ്പം വർദ്ധിക്കും.

ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: 

ഇന്ന് നിങ്ങൾക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം അനുഭവപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ചുറ്റുപാടുകളിൽ നിന്നും നല്ല വാർത്തകൾ കേൾക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. സമത്വബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ:

 ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ പുതിയ കാഴ്ചപ്പാടോടെ സമീപിക്കും. ജീവിതശൈലി മെച്ചപ്പെടും, അതിനായി കുറച്ച് പണം ചിലവഴിക്കേണ്ടി വന്നേക്കാം. തൊഴിൽരംഗത്ത് ശുഭകരമായ വാർത്തകൾ കേൾക്കും. പ്രിയപ്പെട്ടവരുമായി അവിസ്മരണീയമായ ചില നിമിഷങ്ങൾ പങ്കിടും.

ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: 

മറ്റാരുടെയും പ്രലോഭനത്തിൽ വീഴാതിരിക്കുക. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായേക്കാം. ബന്ധുക്കളുടെ ബഹുമാനം നേടും. ചില പരമ്പരാഗത ജോലികൾ ചെയ്യാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുടെ ഉപദേശം സ്വീകരിക്കും.

കായികതാരം ലിഡിയ ഡി വേഗ അന്തരിച്ചു; പിടി ഉഷയുടെ ട്രാക്കിലെ എതിരാളി.

ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിത, ഏഷ്യൻ ട്രാക്കിലെ ഇതിഹാസമെന്ന് അറിയപ്പെട്ട ലിഡിയ ഡി വേഗ അന്തരിച്ചു. കഴിഞ്ഞ നാല് വർഷമായി സ്തനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഫിലിപ്പൈൻസിലെ പ്രശസ്ത കായികതാരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന ലിഡിയ 57-ാം വയസ്സിലാണ് അന്തരിച്ചത്. “അവർ വലിയ പോരാട്ടം തന്നെ നടത്തി, ഇനി സമാധാനമായി ഇരിക്കട്ടെ” ലിഡിയയുടെ മരണത്തിന് ശേഷം മകൾ സ്റ്റെഫാനി ഡി കൊയിനിഗ്‌സ്‌വാർട്ടർ ട്വീറ്റ് ചെയ്തു. “അവസാനത്തെ മത്സരവും പൂർത്തിയാക്കി അവർ പോയിരിക്കുകയാണ്. ആ പോരാളിക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാം,” ഫിലിപ്പൈൻസ് പ്രസിഡൻറ് ഫെർഡിനൻറ് മാർകോസ് ജൂനിയർ പറഞ്ഞു.

തൻെറ കരിയറിൽ 15 സ്വർണ്ണ മെഡലുകൾ ലിഡിയ നേടിയിട്ടുണ്ട്. ഇതിൽ 9 എണ്ണവും നേടിയത് സൌത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലാണ്. 18-ാം വയസ്സിൽ തന്നെ അവർ ഫിലിപ്പൈൻസിൽ ട്രാക്കിലെ സൂപ്പർതാരമായി മാറിയിരുന്നു. 1981ലെ മനില സൌത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലും 400 മീറ്ററിലും അവർ സ്വർണം നേടിയിരുന്നു. സിനിമാതാരത്തിൻെറ സൗന്ദര്യവും കായികരംഗത്തെ തകർപ്പൻ പ്രകടനവും കാരണം ലിഡിയക്ക് ഏറെ ആരാധകരുണ്ടായിരുന്നു.

ഏഷ്യയിലെ ട്രാക്ക് മത്സരങ്ങളിൽ ഇന്ത്യയുടെ അഭിമാനമായ മലയാളി അത്ലറ്റ് പിടി ഉഷയായിരുന്നു ലിഡിയയുടെ ഏറ്റവും വലിയ എതിരാളി. 1982ലെ ഏഷ്യൻ ഗെയിംസിലാണ് ആദ്യമായി ഇരുവരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നത്. ന്യൂഡൽഹിയിലായിരുന്നു അത്തവണ ഏഷ്യൻ ഗെയിംസ് നടന്നത്. മത്സരത്തിൻെറ പാതിവഴിയിൽ വെച്ച് മുന്നേറ്റം നടത്തിയ ലിഡിയ തന്നെയായിരുന്നു ആ മത്സരത്തിലെ വിജയി.

എന്നാൽ 1985ൽ ഉഷ തിരിച്ചടിച്ചു. ഇന്തോനേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 5 സ്വർണ മെഡലുകളാണ് പിടി ഉഷ നേടിയത്. 1986ലെ സിയോൾ ഏഷ്യൻ ഗെയിംസിലും പയ്യോളി എക്സ്പ്രസ് ആധിപത്യം തുടർന്നു. 400 മീറ്ററിലും 400 മീറ്റർ ഹർഡിൽസിലും ഉഷ മുന്നേറ്റം നടത്തിയപ്പോൾ തൻെറ പ്രിയപ്പെട്ട 100 മീറ്ററിൽ ലിഡിയ തന്നെ വിജയം നേടി..

Verified by MonsterInsights