അബുദാബിയിലെ റോഡുകളില്‍ ഇനി വാഹനത്തിന്റെ വേഗത കുറഞ്ഞാൽ 9000 രൂപയോളം പിഴ

അബുദാബി: അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ 120 കിലോമീറ്ററില്‍ താഴെ വാഹനം ഓടിച്ചാല്‍ 9000 രൂപയോളം പിഴ അടക്കേണ്ടി വരും. ഏപ്രില്‍ ഒന്നു മുതല്‍ ഈ റോഡിലെ കുറഞ്ഞ വേഗപരിധി 120 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. മേയ് ഒന്ന് മുതല്‍ കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്‌ന്ന സ്‍പീഡില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 400 ദിര്‍ഹം വീതം പിഴ ഈടാക്കുമെന്നും അബുദാബി പൊലീസ്  അറിയിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ പരമാവധി വേഗത മണിക്കൂറില്‍ 140 കിലോമീറ്ററാണ്. കുറഞ്ഞ വേഗതയാവട്ടെ 120 കിലോമീറ്ററും. റോഡില്‍ ഇടതു വശത്ത് നിന്ന് ഒന്നാമത്തെയും രണ്ടാമത്തെയും ലേനുകളിലാണ് ഈ കുറഞ്ഞ വേഗപരിധിയുള്ളത്. ഇതിലും കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ റോഡിലെ മൂന്നാമത്തെ ലേനിലേക്ക് മാറണം. അവിടെ കുറഞ്ഞ വേഗതയ്ക്ക് പരിധി നിജപ്പെടുത്തിയിട്ടില്ല. ഹെവി വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും അവസാന ലേനാണ് ഉപയോഗിക്കേണ്ടതെന്നും അത്തരം വാഹനങ്ങള്‍ക്ക് കുറഞ്ഞ വേഗപരിധി ബാധകമല്ലെന്നും അബുദാബി പൊലീസ് അറിയിച്ചിട്ടുണ്ട്.

നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം മുന്നറിയിപ്പ് സന്ദേശങ്ങളും നല്‍കും. ഡ്രൈവര്‍മാര്‍ ഇത് സംബന്ധിച്ചുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹ്‍മദ് സൈഫ് ബിന്‍ സൈത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മിനിമം വേഗത കൂടി നിജപ്പെടുത്തിയിരിക്കുന്നത്.

അറിയാതെ പോകരുത് ; പപ്പായ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍.

പപ്പായയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിനെ ദോഷകരമായ അമിനോ ആസിഡുകളാക്കി മാറ്റുന്നതിന് അത്യാവശ്യമാണ്.

മാംസ ഉല്‍പന്നങ്ങളില്‍ കാണപ്പെടുന്ന അമിനോ ആസിഡായ ഹോമോസിസ്റ്റീന്റെ ഉയര്‍ന്ന അളവ് ഹൃദ്രോഗത്തിനുള്ള അപകട ഘടകമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പപ്പായ കഴിക്കുന്നത് ഹോമോസിസ്റ്റീന്റെ അളവ് കുറയ്ക്കുകയും ഈ അപകട ഘടകത്തെ കുറയ്ക്കുകയും ചെയ്യും.

പപ്പായയില്‍ രണ്ട് എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പെയ്ന്‍, ചിമോപാപൈന്‍. രണ്ട് എന്‍സൈമുകളും പ്രോട്ടീനുകളെ ദഹിപ്പിക്കുന്നു. അതായത് ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. പപ്പെയ്ന്‍, ചിമോപാപൈന്‍ എന്നിവയും വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇത് ബാക്ടീരിയ, വൈറല്‍ രോഗങ്ങളെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ആരോഗ്യകരവും പ്രവര്‍ത്തനപരവുമായ രോഗപ്രതിരോധ സംവിധാനത്തിനുള്ള മറ്റൊരു പ്രധാന വിറ്റാമിനായ വിറ്റാമിന്‍ എയുടെ നല്ല ഉറവിടം കൂടിയാണ് പപ്പായ.

ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന പ്രകൃതിദത്ത പിഗ്മെന്റാണ് ലൈക്കോപീന്‍. തക്കാളി, തണ്ണിമത്തന്‍, പപ്പായ എന്നിവ ലൈക്കോപീനിന്റെ നല്ല ഉറവിടങ്ങളാണ്. കൂടുതല്‍ ലൈക്കോപീന്‍ കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ

ചൈനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ബ്ലോക്കില്‍ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി സൗദി അറേബ്യ. സൗദിയുടെ നീക്കം അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം എടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സുരക്ഷ ബ്ലോക്കായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍.

എസ്സിഒയ്ക്ക് ഇറാന്‍ ഉള്‍പ്പെടെ നാല് നിരീക്ഷണ അംഗങ്ങളുണ്ട്. ചൈനീസ് തലസ്ഥാനമായ ബീജിങ് ആണ് എസ്സിഒയുടെ ആസ്ഥാനം. ചൈനയുടെ ഷാങ് മിങ് ആണ് സംഘടനയുടെ സെക്രട്ടറി ജനറല്‍. നിലവില്‍ സൗദിക്ക് സംഘടനയില്‍ അംഗത്വം ലഭിച്ചിട്ടില്ല. എന്നാല്‍ കിഴക്കന്‍ രാജ്യങ്ങളുമായി സൗദി കൂടുതല്‍ അടുക്കുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സൗദിയും ഇറാനും തമ്മിലുള്ള നയനന്ത്രബന്ധം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ചൈനയാണ്. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും ധാരണയായത്.

അതേസമയം, സൗദി അറേബ്യയുടെ നീക്കത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2021 ല്‍ 87.3 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്തിയതായി റോയിട്ടേഴ്സ് പറയുന്നു. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ചൈന, ഇരു രാജ്യങ്ങളും പരസ്പരം പെട്രോകെമിക്കല്‍ മേഖലകളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.

വടക്കന്‍ ചൈനയിലെ പഞ്ചിനില്‍ സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ സ്ഥാപിക്കാന്‍ പോകുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതിന്റെ തെളിവാണ്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി ചൈന 12 ഇന പദ്ധതി ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ സമര്‍പ്പിച്ചു.

സിമന്റും ഇഷ്ടികയുമില്ലാതെ ഭവന സമുച്ചയം; കരിമണ്ണൂരിലെ 42 കുടുംബങ്ങൾക്ക് വീടൊരുങ്ങി

തൊ​ടു​പു​ഴ: കരിമണ്ണൂരിലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രാ​യ 42 കു​ടും​ബ​ങ്ങൾക്ക് വീടൊരുങ്ങി. ഈ​മാ​സം എ​ട്ടി​ന്‌ രാ​വി​ലെ 10.30ന്‌ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ താ​ക്കോ​ൽ കൈ​മാ​റും.  2.85 ഏ​ക്ക​റി​ലാ​ണ്‌ ഭവന സമുച്ചയം ഒരുങ്ങിയത്. വേനപ്പാറയിൽ നാല് നിലകളിലായി 44 വീടുകളാണ് നിർമിച്ചത്. നാല് വർഷം മുമ്പ് അന്നത്തെ വൈദ്യുതി മന്ത്രി എംഎം മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

സിമന്റും ഇഷ്ടികയും ഉപയോഗിക്കാതെ ആ​ധു​നി​ക സാ​ങ്കേ​തി​ക വിദ്യ​യി​ലാ​ണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം. ലൈ​റ്റ്‌ ഗേ​ജ്‌ സ്‌​റ്റീ​ൽ ഫ്രെ​യിം ടെ​ക്‌​നോ​ള​ജി​യാ​ണ്​ ഇതിനായി ഉ​പ​യോ​ഗി​ച്ച​ത്. സിമന്റും ഇ​ഷ്‍ടി​ക​യും ഉപയോഗിക്കാത്ത സംസ്ഥാനത്തെ ആദ്യ ഭവന സമുച്ചയമാണിത്. ഭിത്തിയും മേൽക്കൂരയും ഫ്ലോറുമെല്ലാം സ്റ്റീൽ കൊണ്ടാണ് നിർമിച്ചത്. ആ​റു​കോ​ടി​യോ​ള​മാ​ണ് നി​ര്‍മാ​ണ​ച്ചെ​ല​വ്.

ര​ണ്ട്‌ കി​ട​പ്പു​മു​റി​യും ഹാ​ളും അ​ടു​ക്ക​ള​യും ബാ​ൽ​ക്ക​ണി​യും കു​ളി​മു​റി​യും ശു​ചി​മു​റി​യും അ​ട​ക്കം 420 ച​തു​ര​ശ്ര അ​ടി​യുള്ള ഒരു വീടിന്റെ നിർമാണ ചെലവ് ഏകദേശം 13 ലക്ഷം രൂപയാണ്. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വിമാനങ്ങളെപ്പോലെ റോക്കറ്റും റൺവേയിൽ തിരിച്ചിറക്കുന്ന പരീക്ഷണം വിജയം; ആദ്യ രാജ്യമായി ഇന്ത്യ

തിരുവനന്തപുരം: വിമാനങ്ങളെപ്പോലെ റോക്കറ്റും റൺവേയിൽ തിരിച്ചിറക്കുന്ന ഐഎസ്ആർഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റൺവേയിൽ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്‍റെ ലാൻഡിങ് പരീക്ഷമാണ് വിജയകരമായത്. ഐസഎ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആർഎൽവി) കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എടിആർ) ഇന്നു രാവിലെയാണ് പരീക്ഷണപ്പറക്കൽ നടത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടെ ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറിൽ നാലര കിലോമീറ്റർ ഉയരത്തിൽ കൊണ്ടുപോയി റൺവേയിൽ ഓട്ടണോമസ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. രാവിലെ 7.10ന്, ആർഎൽവി വഹിച്ചുകൊണ്ട് ഇന്ത്യൻ എയർഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റർ ആകാശത്തേക്ക് പറന്നുയർന്നത്.

സമുദ്രനിരപ്പിൽനിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ ആർഎൽവിയുടെ മിഷൻ മാനേജ്മെന്റ് കംപ്യൂട്ടർ കമാൻഡിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പിൽബോക്സ് മാനദണ്ഡങ്ങൾ പാലിച്ച ശേഷം ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ഗൈഡൻസ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ച് റൺവേയിൽ ഇറങ്ങിയത്. ബഹിരാകാശത്തു പോയ ശേഷം തിരിച്ചെത്തുന്ന വാഹനത്തിന്റെ എല്ലാ അവസ്ഥകളും സജ്ജമാക്കിയാണ് ആർഎൽവി ഓട്ടണോമസ് ലാൻഡിങ് നടത്തിയത്.

ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആർഎൽവി. 2016 മേയിൽ ആർഎൽവി ടിഡി ഹെക്സ് വാഹനം ബംഗാൾ ഉൾക്കടലിനു മുകളിലെ സാങ്കൽപ്പിക റൺവേയിൽ ലാൻഡിങ് നടത്തിയിരുന്നു.

Ставки На Спорт Онлайн В Букмекерській Контор

Ставки На Спорт Онлайн В Букмекерській Конторі Ставки На Спорт Онлайн Топ Букмекеров Для Беттинга а…

Mostbet App: Download For Android Apk And Ios

Mostbet App: Download For Android Apk And IosThe documents provided allow it to operate legally in…

Typy Bukmacherskie Typy Dnia, Typy Na Dzisia

Typy Bukmacherskie Typy Dnia, Typy Na Dzisiaj Zakłady Bukmacherskie, Legalny Bukmacher Online Zakłady Bukmacherskie Список Rozwój…

പാചക വാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 90 രൂപ

 വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. 90 രൂപയാണ് കുറച്ചത്.

ഇതോടെ ഒരു വാണിജ്യ സിലിണ്ടറിന്‍റെ വില 2034 രൂപ 50 പൈസ ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

മാര്‍ച്ച്‌ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 2023-24 സാമ്ബത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ വില കുറച്ചിരിക്കുന്നത്. എല്ലാം മാസവും ഒന്നാം തിയതി പാചകവാതകത്തിന്റെ വില എണ്ണകമ്ബനികള്‍ പുനഃപരിശോധിക്കാറുണ്ട്.

അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.മാര്‍ച്ച് 1ന് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. 1110 രൂപയാണ് സിലിവിലെ ഗാര്‍ഹിക LPG സിലിണ്ടറിന്‍റെ വില.

ഇന്ന് മുതൽ സംസ്ഥാനത്ത് ഹെൽത്ത് കാർഡ് നിർബന്ധം.

Verified by MonsterInsights