ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയെത്തി; പ്രതീക്ഷയുടെ ട്രാക്കിൽ ഇടുക്കി, പൂപ്പാറയിൽനിന്ന്‌ 37 കി.മീ

രാജാക്കാട് > ഹൈറേഞ്ചിന്റെ തൊട്ടടുത്തുള്ള ബോഡിനായ്‌ക്കനൂരിൽ തീവണ്ടിയുടെ ചൂളംവിളി ഉയരുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ പ്രതീക്ഷകൾ ട്രാക്കിലാകുകയാണ്‌. ദക്ഷിണേന്ത്യയിലെ പ്രധാന വാണിജ്യ, വ്യാപാര, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കൊച്ചി മൂന്നാർ, മധുര റെയിൽവേ സ്വപ്‌നം പൂവണിയണം. നിലവിൽ കൊച്ചി ധനുഷ്കോടി ഹൈവേയിൽ കൊച്ചി – മധുര ദൂരം 290 കിലോമീറ്ററാണ്.

കൊച്ചിയിൽനിന്ന്‌ ഹൈവേക്ക് സമാന്തരമായി റെയിൽവേ വന്നാൽ നേർപകുതി ദുരത്തിൽ മധുരയിൽ എത്താനാകും. അന്തരാഷ്‌ട ടുറിസം മാപ്പിൽ സ്ഥാനമുള്ള മൂന്നാർ, തേക്കടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ എളുപ്പം എത്തിച്ചേരാം. സുഗന്ധവ്യഞ്ജന കേന്ദ്രങ്ങളിലൂടെയുള്ള റെയിൽവേ സർവീസ് കർഷകർക്കും വ്യാപാരികൾക്കും വളരെയേറെ സഹായകരമാകും. ഇന്ത്യയിലെ ഏത് വിപണിയിലും കർഷകർക്ക് സ്വന്തം നിലയിൽ ഉൽപന്നങ്ങൾ സുഗമമായി എത്തിച്ച് വിപണനം ചെയ്യാനാകും എന്നതും സവിശേഷതയാണ്‌.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഇരു സംസ്ഥാന സർക്കാരുകളും മുൻകൈയെടുത്ത് കേന്ദ്രത്തിന് പല തവണ നിവേദനം നൽകിയിട്ടുണ്ട്. ബ്രിട്ടിഷ് കാലഘട്ടത്തിൽ മൂന്നാറിന്റെ മലനിരകളിൽ മോണോ റെയിൽ സർവീസ് നടത്തിയിരുന്നു. 1909 മുതൽ 1924 വരെ പ്രവർത്തനക്ഷമമായിരുന്നു. 1924ലെ വെള്ളപ്പൊക്കത്തിലാണ് തകരുന്നത്. മൂന്നാറിലെ റെയിൽവേയുടെ അവശിഷ്‌ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ചു. കെട്ടിടം ഇന്ന് ടാറ്റാ ടീയുടെ ഓഫീസാണ്.”

ഐബിയിൽ ജൂണിയർ ഇന്‍റലിജൻസ് ഓഫീസർ: 797 ഒഴിവുകൾ.

ഇന്‍റലിജൻസ് ബ്യൂറോയിൽ ജൂണിയർ ഇന്‍റലിജൻസ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 23

യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി

പ്രായം: 18-27.ഇളവുകൾ നിയമാനുസൃതം.

അപേക്ഷാഫീസ്: റിക്രൂട്ട്മെന്‍റ് പ്രോസസിങ് ചാർജ് ഇനത്തിൽ 450 രൂപയും പരീക്ഷാഫീസിനത്തിൽ 50 രൂപയും ഡെബിറ്റ് കാർഡ് മുഖേനയോ(RuPay/Visa/MasterCard/Maeastro) ക്രെഡിറ്റ് കാർഡ് മുഖേനയോ ഇന്‍റർനെറ്റ് ബാങ്കിങ് വഴിയോ യുപിഐ,എസ്ബിഐ ചെല്ലാൻ ഉപയോഗിച്ചോ അടയ്ക്കാവുന്നതാണ്.

ഫീസടയ്ക്കേണ്ട അവസാന തിയതി 27-06-2023 ആണ്. വിശദ വിവരങ്ങൾക്ക്: www.mha.gov.in www.ncs.gov.in എന്നിവയിലേതെങ്കിലും വെബ്സൈറ്റ് സന്ദർശിക്കുക.”

കേരളത്തില്‍ ഏറ്റവും വിഷമുള്ള ആറ് പച്ചക്കറികള്‍ ഇവ.

കേരളത്തില്‍ പൊതുവിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പഴം, പച്ചക്കറി എന്നിവയില്‍ വന്‍തോതില്‍ കീടനാശിനി അംശമുള്ളതായി പഠനം. സേഫ് ടു ഈറ്റ് പദ്ധതി പ്രകാരം കാര്‍ഷിക സര്‍വകലാശാല തുടര്‍ച്ചയായി നടത്താറുള്ള പഠനത്തിലാണ് കണ്ടെത്തല്‍. പച്ചക്കറിയില്‍ 35%ലേറെയാണ് വിഷാംശം. പച്ചച്ചീര, ബജിമുളക്, കാപ്സിക്കം, ബ്രോക്കോളി, വഴുതന, സാമ്പാര്‍ മുളക് തുടങ്ങിയ സാമ്പിളുകളില്‍ കൂടുതല്‍ കീടനാശിനിയുള്ളതായിസേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ 57-ാം റിപ്പോര്‍ട്ടില്‍ പറയുന്നു.”

പഴവര്‍ഗം, സുഗന്ധ വ്യഞ്ജനം എന്നിവയിലും വിഷാംശമുണ്ട്. പൊതുവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറികളില്‍ കീടനാശിനി അംശം കുറവാണ്. 27.47%. ഇക്കോ ഷോഷുകളിലും (26.73%) ജൈവമെന്ന പേരില്‍ വില്‍പ്പന നടത്തുന്ന കടകളിലും കീടനാശിനി സാന്നിദ്ധ്യം താരതമ്യേന കുറവാണ്, 20%. കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോഷോപ്പുകളിലെ പഴവര്‍ഗങ്ങളില്‍ കീടനാശിനിയില്ല.”

 

“അതേസമയം പൊതുവിപണിയിലെ റോബസ്റ്റ, സപ്പോട്ട, ഉണക്ക മുന്തിരി (കറുപ്പ്) എന്നിവയില്‍ 50% കീടനാശിനിയുണ്ട്. ഏലക്ക, ചതച്ച മുളക്, കാശ്മീരി മുളക് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളുടെ സ്ഥിതിയും ഭിന്നമില്ല. 2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചില ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ വിഷാംശത്തോത് നിശ്ചയിച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടില്ലാത്തവയില്‍ തോത് 0.01 പി.പി.എം (പാര്‍ട്ട് പെര്‍ മില്യണ്‍) ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്.

ആകെ പരിശോധിച്ച സാമ്ബിള്‍: 868

വിഷാംശം ശതമാനത്തില്‍

പച്ചക്കറി: 31.97

പഴവര്‍ഗ്ഗം: 16.83

സുഗന്ധവ്യഞ്ജനം: 77.50

വിഷമില്ലാത്തവ

ഉലുവ, ഉഴുന്ന്, പയര്‍, അരി, കൂവരക്, തുവര, പരിപ്പ്, വെള്ളക്കടല, ചെറുപയര്‍, വന്‍പയര്‍ എന്നിവയില്‍ വിഷാംശം കണ്ടെത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Mostbet Tr Resmî Web Sitesinde Giriş Ve Kayıt Olma

Mostbet Tr Resmî Web Sitesinde Giriş Ve Kayıt Olma” Mostbet Aviator Çevrimiçi Giriş Yap & Added…

Azərbaycanda Pinup Online Casino Lisenziyalı Slotlar

Azərbaycanda Pinup Online Casino Lisenziyalı SlotlarValyutalar ilə oynaya bilərsiniz, çünki Pin Up, rəngarəng ölkələrdə fəaliyyət göstərir.…

ബി​രുദമില്ലാത്തതിനാലാണോ വിദേശത്ത് പോകാൻ മടിക്കുന്നത്; കാനഡയിൽ ഈ ജോലികൾക്ക് ബിരുദം വേണ്ട; ശമ്പളം മാസം എട്ട് ലക്ഷം വരെ

വിദേശരാജ്യങ്ങളിൽ മികച്ച ജോലി ലഭിക്കണമെങ്കിൽ പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദമെങ്കിലും വേണമെന്നാണ് എല്ലാവരുടെയും ചിന്താഗതി. എന്നാൽ, നല്ല രീതിയിൽ തിരക്കിയാൽ ബിരുദമില്ലെങ്കിലും വളരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ നമുക്ക് കണ്ടെത്താൻ സാധിക്കും.

വെയർഹൗസ്

ഇത്തരത്തിൽ പ്രവൃത്തി പരിചയവും ബിരുദവുമില്ലെങ്കിലും കാനഡയിൽ ഉയർന്ന ശമ്പളം കിട്ടുന്ന ചില ജോലികൾ നോക്കാം. ബിരുദമോ പ്രവർത്തിപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിലൊന്ന് വെയർഹൗസ് മേഖല. 30000 ഡോളർ മുതല്‍ 130000 ഡോളർ വരെയാണ് (24 ലക്ഷം മുതല്‍ 1.7 കോടി വരെ ഇന്ത്യന്‍ രൂപ) ഈ ജോലികളുടെ വാർഷിക ശമ്പളമെന്നാണ് കനേഡിയൻ പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

അക്കൗണ്ടിംഗ്

അക്കൗണ്ടിംഗ് ക്ലർക്ക് രംഗത്തും ബിരുദ യോഗത്യ ആവശ്യമില്ല. അക്കൗണ്ടിംഗ് രംഗത്തെ ഡിപ്ലോമ കോഴ്സുകളാണ് ഇവിടെ യോ​ഗ്യതയായി സ്വീകരിക്കുന്നത്. മണിക്കൂറിന് ശരാശരി 21.6 ഉം വർഷം 44220 ഡോളറുമാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്ന ശമ്പളം .

ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ

ബിരുദമോ പ്രവൃത്തി പരിചയമോ ആവശ്യമില്ലാത്ത മറ്റൊരു മേഖലയാണ് ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ. ഇവിടെ നിന്നും മണിക്കൂറിൽ 21.28 ഡോളർ സമ്പാദിക്കാന്‍ സാധിക്കും. പക്ഷേ, മറ്റേതൊരു മേഖലയെക്കാളും കായികാധ്വാനം വേണ്ട ജോലിയാണ് ഖനികളിലേത്.

ന്യൂക്ലിയർ പവർ റിയാക്ടർ

ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ഒരു ജോലിയാണ് ന്യൂക്ലിയർ പവർ റിയാക്ടർ ഓപ്പറേറ്ററുടേത്. വർഷം ശരാശരി 88,253 ഡോളറാണ് ഈ ജോലിയുടെ ശമ്പളം. എന്നാല്‍ അത്ര എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ജോലിയല്ല ഇത്. പ്രത്യേകിച്ചും വിദേശികള്‍ക്ക്. യോഗ്യതകളോടൊപ്പം തന്നെ വിവിധ തരത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി മാത്രമാണ് ഈ ജോലിയിലേക്ക് ആളെ എടുക്കുന്നത്.

തിയേറ്റർ പ്രാക്ടീഷണർ, ട്രാന്‍സ്ലേറ്റർ, ഡെന്റൽ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ഷെഫ്, വെല്‍ഡിങ്, മെയിന്റനന്‍സ് മാനേജർ, സെയില്‍സ് എക്സിക്യൂട്ടീവ്, ട്രക്ക് ഡ്രൈവർമാർ, പ്ലംബർ, ഇലക്ട്രീഷ്യന്‍, വാഹന മെക്കാനിക്ക്, നിർമ്മാണത്തൊഴിലാളികള്‍, മൊബൈല്‍ റിപ്പയർ തുടങ്ങിയവയും ബിരുദം ആവശ്യമില്ലാതെ ജോലിയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന മേഖലയാണ്.

ബിരുദം ആവശ്യമില്ലാത്ത ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിലും നിങ്ങളുടെ ബയോഡാറ്റ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നിയമനം സാധ്യമാകുകയുള്ളൂ. പലർക്കും മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കാമെങ്കിലും ബയോഡാറ്റയില്‍ വരുത്തുന്ന പിഴവ് കാരണം തിരഞ്ഞെടുക്കപ്പെടാതിരിക്കാനും സാധ്യതയുണ്ട്.”

സന്തോഷത്തോടെ ഇരിക്കാൻ ഈ കാര്യങ്ങൾ ചെയ്യാം

 സന്തോഷം.

 ജീവിതത്തിൽ സന്തോഷം നിലനിർത്താൻ സ്വന്തമായി ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്.

 വ്യായാമം.

 മാനസിക സമ്മർദ്ദത്തിൽ നിന്ന് രക്ഷ കിട്ടാൻ വ്യായാമം സഹായിക്കും. ഡിപ്രഷൻ മാറ്റാനും ഇത് വളരെ നല്ലതാണ്

സമ്മർദ്ദം.

 സന്തോഷം ഇല്ലാതാക്കുന്നതിലെ പ്രധാനിയാണ് മാനസിക സമ്മർദ്ദം. പതിവായുള്ള വ്യായാമം ഇത് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്നു .യോഗ മെഡിറ്റേഷൻ പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ഇത് കുറയ്ക്കുവാൻ സഹായിക്കുന്നു.

 ചിരിക്കുക

 ജീവിതത്തിൽ സ്വയം സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുക. ചിരിക്കുമ്പോൾ തലച്ചോറിൽ ഡോപാമൈയിൻ എന്ന ഹോർമോൺ ഉണ്ടാകുന്നു ഇത് കൂടുതൽ സന്തോഷം ഉണ്ടാക്കുവാൻ സഹായിക്കുന്നു.

 ഉറക്കം. 

സന്തോഷത്തോടെ ഇരിക്കുവാൻ ആവശ്യത്തിന് ഉറക്കവും വളരെ പ്രധാനമാണ്. കുറഞ്ഞത് എട്ടു മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കുക

നന്ദിയുള്ളവരായിരിക്കുക.

 ജീവിതത്തിൽ കിട്ടിയ എല്ലാ സൗഭാഗ്യങ്ങൾക്കും നന്ദി ഉള്ളവരായിരിക്കുക. എപ്പോഴും പരാതി പറയാതെ ജീവിതത്തിൽ കിട്ടിയാൽ നല്ല കാര്യങ്ങൾ ഓർത്ത് സന്തോഷിക്കുക

 ദയ കാണിക്കുക.

മാനസികമായി സന്തോഷം നിലനിർത്താൻ ദയ കാണിക്കാൻ ശ്രമിക്കുക.ഒരു ചെറിയ അനുമോദനം മതി സന്തോഷം ലഭിക്കാൻ

ദീർഘ ശ്വാസങ്ങൾ.

മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി ദീർഘ ശ്വാസങ്ങൾ എടുക്കുവാൻ ശ്രമിക്കുക. സ്വയം സമാധാനിപ്പിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു

താരതമ്യം ചെയ്യാതിരിക്കുക .

.മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യാതിരിക്കുക സോഷ്യൽ മീഡിയയിൽ കാണുന്ന മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യാതിരിക്കുക.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

എടവപ്പാതി സജീവമാകുന്നു: കനത്തമഴയ്ക്ക്‌ സാധ്യത”

ഞായറാഴ്ചമുതൽ എടവപ്പാതി സജീവമാകുമെന്ന് കാലാവസ്ഥാവകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.” 

ജൂൺ ഒന്നുമുതൽ 14 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ മഴയിൽ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റർ പെയ്യേണ്ടിയിരുന്നു. പെയ്തത് 126 മില്ലീമീറ്റർ മാത്രം.

ഇപ്പോൾ 20വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതെങ്കിലും മഴ തുടരാനാണ് സാധ്യത. കാലാവസ്ഥാവകുപ്പിന്റെ ദീർഘകാലപ്രവചനം അനുസരിച്ച് 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ സാധാരണയിലും കൂടിയ അളവിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.”

“20 വരെ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മീൻപിടിത്തം വിലക്കി.

SAP TRAINING

എന്താണ് കണ്ടകശനി? കണ്ടകശനി കൊണ്ടേ പോകൂ എന്നതിലെ വാസ്തവമെന്ത്?”

ജ്യോതിഷത്തിൽ വിശ്വസിക്കുന്നവരും വിഷ്വബാസിക്കാത്തവരും കഷ്ടകാലം വരുമ്പോൾ അല്ലെങ്കിൽ ജീവിതത്തിൽ ഏതെങ്കിലും രീതിയിലുള്ള താഴ്ചകൾ വരുമ്പോൾ പറയുന്ന കാര്യമാണ് ‘കണ്ടകശനി ആണല്ലോ’ എന്നത്. ഉടനെ ‘കണ്ടകശനി കൊണ്ടേ’ പോകൂ എന്ന വ്യാഖ്യാനവും വരും. എല്ലാവരും ഭയക്കുന്ന, വീഴ്ചകളുടെ കാലമായ കണ്ടകശനി യഥാർഥത്തിൽ എന്താണ്?

ജനിച്ച നക്ഷത്രത്തിന്റെ കൂറില്‍ നിന്ന് നാല്, ഏഴ്, പത്ത്, ഇതിലേതെങ്കിലും രാശിയില്‍ ശനി ചാരവശാല്‍ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അവിടുന്ന് ആ ശനി കടന്നുപോകുന്നതുവരെ ആ ജാതകത്തിന്റെ ഉടമക്ക് കണ്ടകശനിയായിരിക്കും ഫലം എന്നാണ് ജ്യോതിഷം പറയുന്നത്. അതിനർത്ഥം എല്ലാ നക്ഷത്രക്കാർക്കും കണ്ടകശനിയുടെ കാലം ഉണ്ടാകാം. എന്നാൽ  ജാതക മണ്ഡലത്തിൽ ശനിയുടെ സ്ഥാനം അനുസരിച്ച് ഫലങ്ങളും വ്യത്യസ്തങ്ങളായിരിക്കും. 
[2:38 PM, 6/16/2023] Global Bright Pala: മനസമാധാനം ഇല്ലാതാക്കുക, ധനനഷ്ടം, മാനഹാനി അങ്ങനെ ഫലങ്ങൾ വ്യത്യസ്തങ്ങളാണ്. നാലിലാണ് ശനിയെങ്കില്‍ കുടുംബഛിദ്രങ്ങളും ധനധാന്യനഷ്ടവും സകലകാര്യങ്ങളിലും തോല്‍വിയും മാനഹാനിയുമുണ്ടാകും എന്ന് പറയപ്പെടുന്നു.  എന്നാൽ എഴില്‍ ശനി നില്‍ക്കുന്ന കാലത്ത് ഭാര്യാവിരഹം, സജ്ജനവിരോധം, കടങ്ങള്‍ മുതലായ ദുരിതങ്ങളുണ്ടാകും.

വീണ്ടും സ്ഥാനം മാറി, പത്തില്‍ ആണ് ശനി നിൽക്കുന്നത് എങ്കിൽ സര്‍വനാശവും മാനഹാനിയും ആയിരിക്കും ഫലം. ഏറെ ഭയപ്പെടേണ്ട കാലമാണ് ഇത്. അഷ്ടമത്തില്‍ നില്‍ക്കുന്ന ശനിയും ദോഷത്തെയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ വിവിധതലങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന കാലമാണിത്. നിശ്ചിത വർഷമാണ് ശനിയുടെ ഫലം നിലനിൽക്കുക. ശേഷം ഗുണകരമായ കാലം കടന്നുവരും. എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. 

എന്നാൽ പൊതുവെ പറയപ്പെടുന്നത് വിവാഹം, വീട് വയ്ക്കൽ, കുഞ്ഞിന്റെ ജനനം തുടങ്ങി ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടക്കുന്നത് ഈ കാലഘട്ടത്തിലായിരിക്കും. എല്ലാപ്രായത്തിലും ശനിദശ ഉണ്ടാകാറുണ്ട് എങ്കിലും, യൗവനത്തിൽ ഉണ്ടാകുന്ന ശനി ആണ് കൂടുതൽ കാഠിന്യം.  ബാല്യത്തിലും വാധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. 

ശനിദശ അനിഷ്ടം കൂടാതെ  കടന്നുകിട്ടാൻ നല്ല ക്ഷമയും ഈശ്വര വിശ്വാസവും അനിവാര്യമാണ്. ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. പൂർവജന്മത്തിലെ പ്രാരാബ്ധങ്ങളാണ് ശനിദശാകാലത്ത്‌ ദോഷഫലങ്ങളായി വരുന്നത് എന്നും പറയപ്പെടുന്നു. ഈ അവസ്ഥകൾ മറികടക്കുന്നതിനായി ശനി ദേവനെ ആരാധിക്കുകയാണ് ചെയ്യുന്നത്.

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്? ശാസ്ത്ര ലോകത്തെ കുഴപ്പിച്ച ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയതായി ഗവേഷകര്‍

കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ സാധാരണയായി ഉന്നയിക്കുന്ന സംശയമാണ് കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന്. പലരും ചോദ്യത്തിന് ഉത്തരം കിട്ടാതെ പകച്ചുനിന്നിട്ടേയുള്ളു. ശാസ്ത്രലോകം തിരഞ്ഞു നടന്ന ആ ചോദ്യത്തിന്റെ ഉത്തരം കിട്ടിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഉത്തരം ലഭിച്ചതായി അവകാശപ്പെടുന്നത്. ഇവരുടെ കണ്ടുപിടുത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂര്‍വികര്‍ മുട്ടയിടുന്നതിനേക്കാള്‍ മുമ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കാമെന്നാണ് കണ്ടെത്തല്‍.

കണ്ടുപിടിത്തത്തെ കുറിച്ച് വിശദമായി പഠിക്കുന്ന പഠനം ജേര്‍ണല്‍ നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ചു. അമ്‌നിയോട്ടുകളുടെ (മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കള്‍) അതിജീവന വിജയത്തില്‍ നിര്‍ണായകമായത് കടുപ്പമുള്ള തോടോടുകൂടിയുള്ള മുട്ടകളാണെന്ന നിലവിലുള്ള വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് നാന്‍ജിംഗ് സര്‍വകലാശാലയിലെ ഗവേഷകരുമായി ചേര്‍ന്നുള്ള കണ്ടെത്തല്‍.

koottan villa

ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എര്‍ത്ത് സയന്‍സസിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഷീസുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി. സസ്തനികള്‍, ലെപിഡോസൗറിയ (പല്ലികള്‍, മറ്റ് ഉരഗങ്ങള്‍), ആര്‍ക്കോസൗറിയ (ദിനോസറുകള്‍, മുതലകള്‍, പക്ഷികള്‍) എന്നിവയുള്‍പ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് അതായത് പ്രസവിക്കുന്ന ആണെന്നും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നും പഠനം കാണിക്കുന്നു. 

സസ്തനികള്‍ ഉള്‍പ്പെടെ അമ്‌നിയോട്ടയുടെ എല്ലാ വിഭാഗവും അവയുടെ ശരീരത്തില്‍ ഭ്രൂണങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതായും പഠനം തെളിയിച്ചു. കഠിനമായ പുറംതൊലിയുള്ള മുട്ട പലപ്പോഴും പരിണാമത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടമാണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നല്‍കാനാണെന്നും ഈ ഗവേഷണം സൂചിപ്പിക്കുന്നു. അമ്‌നിയോട്ടിക് മുട്ട, നിലവിലുള്ള ഉഭയജീവികളുടെ അനാമ്‌നിയോട്ടിക് മുട്ടയില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്നും പറയുന്നു”

ക്ലാസിക് ഉരഗമുട്ട മാതൃക ഇനി പ്രസക്തമല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മൈക്കല്‍ ബെന്റണ്‍ പറഞ്ഞു. ആദ്യത്തെ അമ്‌നിയോട്ടുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ കുറച്ചോ കൂടുതലോ കാലത്തേക്ക് സംരക്ഷിച്ച് നിലനിര്‍ത്താന്‍ കഠിനമായ പുറംതൊലിയുള്ള മുട്ടയേക്കാള്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഉള്‍വശത്തെയായിരുന്നുവെന്നും പറയുന്നു.
ചിലപ്പോള്‍, അടുത്ത ബന്ധമുള്ള ജീവിവര്‍ഗ്ഗങ്ങള്‍ രണ്ട് സ്വഭാവങ്ങളും കാണിക്കുന്നു. പല്ലികള്‍ക്ക് ഊഹിച്ചതിലും വളരെ എളുപ്പത്തില്‍ മുട്ടയിടാന്‍ കഴിയുമെന്നും പ്രോജക്ട് ലീഡര്‍ പ്രൊഫസര്‍ ബായു ജിയാങ് കൂട്ടിച്ചേര്‍ത്തു.

Verified by MonsterInsights