കരാര്‍ പുതുക്കുക, അല്ലെങ്കില്‍ ക്ലബ് വിടുക! തീരുമാനം പത്ത് ദിവസത്തിനകം; എംബാപ്പെയ്ക്ക് പിഎസ്ജിയുടെ ശാസനം

 ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കിലിയന്‍ എംബാപ്പെ പിഎസ്ജിക്കൊപ്പം പ്രീ സീസണ്‍ പരിശീലനം തുടങ്ങി. ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍ പത്ത് ദിവസത്തെ സമയമാണ് പിഎസ്ജി സൂപ്പര്‍താരത്തിന് നല്‍കിയിരിക്കുന്നത്. കരാര്‍ പുതുക്കുക. അല്ലെങ്കില്‍ ക്ലബ് വിടുക. എന്നതാണ് എംബാപ്പെയോട് പിഎസ്ജി നിര്‍ദേശിച്ചിട്ടുള്ളത്. തീരുമാനമെടുക്കാന്‍ പത്ത് ദിവസത്തെ സമയവും നല്‍കി. എന്നാല്‍ ഈ സീസണ്‍ കൂടി ക്ലബില്‍ തുടരുമെന്ന മുന്‍ തീരുമാനത്തില്‍ മാറ്റമൊന്നും ഇതുവരെ വരുത്തിയിട്ടില്ല എംബാപ്പെ.

 
 

പിഎസ്ജിയുടെ പ്രീ സീസണ്‍ ക്യാന്പിലെത്തി പരിശീലനം തുടങ്ങുകയും ചെയ്തു. പുതിയ കോച്ച് ലൂയിസ് എന്റിക്വേക്ക് കീഴിലാണ് പരീശീലന ക്യാംപ്. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളും  ക്യാംപിനെത്തിയിട്ടുണ്ട്. നെയ്മറും എംബാപ്പെയും ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. ചാംപ്യന്‍സ് ലീഗ് കിരീടം ഇത്തവണയും കൈവിട്ടതോടെയാണ് ക്ലബ് മാറ്റത്തെക്കുറിച്ച് എംബാപ്പെ തീരുമാനമെടുത്തത്. കരാര്‍ പുതുക്കില്ലെന്ന് പിഎസ്ജിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു.

ഇതോടെ എംബാപ്പെയും പിഎസ്ജിയും തമ്മില്‍ ഉടക്കി. കരാര്‍ പുതുക്കില്ലെങ്കില്‍ താരത്തെ ഈ സീസണില്‍ തന്നെ വില്‍ക്കുമെന്ന് പിഎസ്ജി പ്രഖ്യാപിച്ചു. കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായി എംബാപ്പെയെ പോലൊരു വമ്പന്‍ താരത്തെ നഷ്ടമാകുന്ന ഒഴിവാക്കാനാണ് പിഎസ്ജിയുടെ ശ്രമം. എന്നാല്‍ കരാര്‍ പുതുക്കാനോ, ട്രാന്‍സ്ഫറിനൊ ഇതുവരെ എംബാപ്പെ തയ്യാറായില്ല. ഇതോടൊണ് അന്ത്യശാസനവുമായി പിഎസ്ജി എത്തിയിരിക്കുന്നത്.

Oommen Chandy | സംസ്ഥാനത്ത് ഇന്ന്‌ ബാങ്കുകൾ ഉൾപ്പെടെ പൊതുഅവധി; 2 ദിവസത്തെ ദുഃഖാചരണം

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു . ബാങ്കുകൾക്കും അവധി ബാധകമാണ്  സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. എന്നാൽ ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടി; മുന്നറിയിപ്പുമായി കേരള പോലീസ്

സംസ്ഥാനത്ത് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണം തട്ടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതായി കേരള പൊലീസ്. കോഴിക്കോട് നിന്നാണ് ഇത്തരം തട്ടിപ്പ് നടന്നതായി പരാതി ലഭിച്ചത്. നിരവധി പേര്‍ തട്ടിപ്പിന് ഇരയായതിനാല്‍ ഇത്തരം കോളുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് ഫേസ്ബുക്ക് വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകള്‍ ലഭിച്ചാലുടന്‍ വിവരം കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.

സുഹൃത്ത് വീഡിയോ കോളിലൂടെ തന്റെ അടുത്ത ബന്ധുവിന്റെ ആശുപത്രി ആവശ്യത്തിനായി 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോള്‍ ആയതിനാലും  നേരിട്ട് അറിയാവുന്ന ആളായതുകൊണ്ടും യാതൊരുവിധ സംശയവും തോന്നാതെ പണം കൈമാറി. പണം കൈമാറിയ ഉടനെ വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നി സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ സംസാരിച്ചപ്പോഴാണ് മറ്റു ചിലരും തട്ടിപ്പിന് ഇരയായതായി മനസിലായത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംസ്ഥാനത്ത് എഐ സംവിധാനം ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കേരള പോലീസ് വ്യക്തമാക്കി.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഫോട്ടോ ശേഖരിച്ചാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ എഐ സംവിധാനം ദുരുപയോഗം ചെയ്ത് വീഡിയോ കോളിന് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കാണുമ്പോള്‍  പരിചയക്കാരാണെന്ന് തോന്നിപ്പിക്കും വിധമാണ് തട്ടിപ്പ് നടത്തുന്നത്. ഒന്ന് ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള വോയ്‌സ്, അല്ലെങ്കില്‍ വീഡിയോ കോളുകള്‍ വഴിയുള്ള സാമ്പത്തിക അഭ്യര്‍ഥനകള്‍ പൂര്‍ണമായി നിരസിക്കുക. നിങ്ങളെ വിളിക്കുന്നത് പരിചയമുള്ള ആളാണോ എന്ന് ഉറപ്പാക്കാന്‍ കൈവശമുള്ള അവരുടെ നമ്പറിലേക്ക് വിളിക്കുക. കൂടാതെ അവരുടെ കുടുംബാംഗങ്ങളെയും വിളിച്ച് ഉറപ്പുവരുത്താവുന്നതാണ്. ഇത്തരത്തില്‍ വ്യാജ കോളുകള്‍ ലഭിച്ചാലുടന്‍  കേരള സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ വിളിച്ച് അറിയിക്കുക.ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പരീക്ഷാഫലങ്ങള്‍ വന്നിട്ട് ആഴ്ചകള്‍: ഇനിയും ആരംഭിക്കാതെ പ്രവേശന നടപടികള്‍ ……

2023-24 പ്രവേശനത്തിനുള്ള വിവിധ പ്രവേശന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിക്കാത്തതിനാൽ ഫലപ്രഖ്യാപനത്തിന്റെനേട്ടം വിദ്യാർഥികൾക്ക് ലഭിക്കാതെ പോകുന്നു. കോവിഡ് കാരണം വൈകിയിരുന്ന പല പ്രവേശന പരീക്ഷകളും രണ്ടുവർഷത്തിനുശേഷം ഈവർഷം കൃത്യമായി നടത്തിയിരുന്നു. എന്നാൽ, ഫലം വന്ന് ആഴ്ചകളായിട്ടും പ്രവേശന നടപടികൾ ആരംഭിച്ചിട്ടില്ല.

 

 



.

പി.ജി. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം മാർച്ച് 14-നാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നിട്ട് നാലുമാസം കഴിഞ്ഞു. ഇതുവരെ ദേശീയ കൗൺസലിങ് വിജ്ഞാപനം വന്നിട്ടില്ല…നീറ്റ് യു.ജി. മേയ് ഏഴിന് നടത്തി. ജൂൺ 13-ന് ഫലം പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞ് 14-നാണ് മെഡിക്കൽ അഖിലേന്ത്യാ ക്വാട്ട അലോട്മെന്റ് ഷെഡ്യൂൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചത്. അതിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടത്താൻ ഇനിയും അഞ്ച് ദിവസം കാത്തിരിക്കണം…….





 

നാലു റൗണ്ട് അലോട്മെന്റുകളാണ് ഇതിൽ സാധാരണഗതിയിൽ പൂർത്തിയാക്കേണ്ടത്. ഇതിൽ ആദ്യ അലോട്മെന്റ് ഫലം 29-നാണ്. സ്ഥാപന റിപ്പോർട്ടിങ്ങിന് ഓഗസ്റ്റ് നാലുവരെ അവസരമുണ്ടാകും…….ഇതിലെ ആദ്യ അലോട്െമന്റിനു ശേഷമേ സംസ്ഥാന ക്വാട്ട ആദ്യ അലോട്െമന്റ്‌ നടത്താൻ കഴിയൂ. അതിനാൽ സംസ്ഥാന അലോട്മെന്റുകളും വൈകും. ബിരുദതല ആയുഷ്, വെറ്ററിനറി ഓൾ ഇന്ത്യ കൗൺസലിങ് നടപടികൾ എം.സി.സി. അലോട്െമൻറ് തുടങ്ങിയശേഷമേ ആരംഭിക്കൂ. അതും വൈകും…….





https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടറെടുത്ത് കറങ്ങി; അമ്മയ്ക്ക് പിഴ 26000 രൂപ

പ്രായപൂർത്തിയാകാത്ത കുട്ടി സുഹൃത്തുകളെ പിന്നിലിരുത്തി ഇരുചക്രവാഹനം ഓടിച്ച കേസിൽ അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 26000 രൂപ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ അഞ്ച് ദിവസം ജയിൽ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്ന് കോടതി വിധിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.


മോട്ടോർവാഹന നിയമത്തിലെ 194(സി,ഡി) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. അച്ഛനേയും അമ്മയേയും പ്രതി ചേർത്തിരുന്നെങ്കിലും കുട്ടിയുടെ അച്ഛനെ കേസിൽ നിന്ന് ഒഴിവാക്കി. അമ്മയുടെ പേരിലായിരുന്നു സ്‌കൂട്ടർ. ജനുവരി 20് ന് തൃശൂർ കൊഴുക്കുള്ളിയിലാണ് സംഭവം നടന്നത്. കുട്ടി ഹെൽമെറ്റും ധരിച്ചിരുന്നില്ല.അമിത വേഗത്തിൽ പിന്നിൽ രണ്ട് പേരെ ഇരുത്തി പോകുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് ഇവരെ പിടികൂടിയത്. അതേസമയം, 17 കാരനായ സഹോദരന് ബൈക്ക് ഓടിക്കാൻ നൽകിയ യുവാവിന് ഒരു ദിവസത്തെ തടവും 34000 രൂപ പിഴയും വിധിച്ചിരുന്നു.




 

വാഹനത്തിന്റെ ആർസി ഉടമയായ യുവാവിന്റെ ഡ്രൈവിം​ഗ് ലൈസൻസ് 3 മാസത്തേക്ക് റദ്ദ് ചെയ്യുകയും ചെയ്യും. മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് സഹോദരന്റെ ബൈക്കുമായി പോവുകയായിരുന്ന 17കാരനെ ആലുവയിൽ വെച്ച് പിടകൂടിയത്. രക്ഷിതാക്കളെ വിളിച്ച് വരുത്തിയ ശേഷം കേസ് ജൂവനൈൽ ബോർഡിന് കൈമാറുകയും ചെയ്തു. പ്രായപൂർത്തിയാവാത്ത ആൾക്ക് ബൈക്ക് ഓടിക്കാൻ നൽകിയതിന് 25000 രൂപ, ലൈസൻസ് ഇല്ലാത്ത ആൾക്ക് ബൈക്ക് നൽകിയതിന് 5000 രൂപ, ഇന്റികേറ്ററും കണ്ണാടിയും ഇല്ലാത്തതിന് 500 രൂപ വീതം, നമ്പർപ്ലേറ്റില്ലാത്തതിന് 2000 രൂപ സാരി​ഗാർഡ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഇല്ലാതിരുന്നതിന് 1000 രൂപ എന്നിങ്ങനെ എല്ലാത്തിനും ചേർത്താണ് 34000 രൂപ പിഴ. ബൈക്കിന്റെ ആർസി ഒരു വർഷത്തേക്കു റദ്ദാക്കും.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

താടിയെല്ലുകളിലെ പൊട്ടൽ ഷോക്കേറ്റത് മൂലമോ? കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം

കഴിഞ്ഞ ദിവസമാണ് മുള്ളൂർക്കര-പ്ളാഴി സംസ്ഥാന പാതയില്‍ വാഴക്കോടുള്ള റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെതിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയുടെ ജഡം JCB ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ചേലക്കരയിലെ ആനയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചത്.

മുറിച്ചുമാറ്റിയ ആനക്കൊമ്പിന്റെ മുറിപ്പാട് നോക്കിയാണ് വനംവകുപ്പ് ഈ നിഗമനത്തിലെത്തിയത്. ആന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണ് എന്നാണ് വനം വകുപ്പിൻ്റെ നിഗമനം. ആനയുടെ താടിയെല്ലുകളിലെ പൊട്ടൽ വൈദ്യുതാഘാതം ഏറ്റതിനാലാണെന്നാണ് കണ്ടെത്തൽ.സമീപപ്രദേശത്ത് വൈദ്യുത കമ്പികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും സൂചനയുണ്ട്. ആനയ്ക്ക് വിഷം നൽകിയിരുന്നു എന്ന് പരിശോധിക്കാൻ മണ്ണ് ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കൊമ്പിന്റെ DNA പരിശോധനയും നടത്തും

അതേസമയം ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിന്റെ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. മറ്റു പ്രതികൾക്കായി വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

‘മൂന്ന് തവണ പരീക്ഷയെഴുതി തോറ്റിട്ടും ഞാൻ കളക്ടറായി, ആ മൂന്ന് ശത്രുക്കളാണ് അതിന് കാരണം’; ജീവിത കഥ പറഞ്ഞ് കൃഷ്ണതേജ

യുഎഇയില്‍ ജോലി വേണോ: ഇതാ ഹോട്ടല്‍ രംഗത്ത് നിരവധി അവസരങ്ങള്‍, ജുമൈറ ഗ്രൂപ്പ് വിളിക്കുന്നു

ഹോട്ടല്‍ മേഖലയില്‍ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍, അതും വിദേശത്ത്. എങ്കില്‍ നിങ്ങള്‍ക്കായി ഇതാ പ്രശസ്ത ആഡംബര ഹോട്ടൽ കമ്പനിയായ ജുമൈറ ഗ്രൂപ്പ് നിരവധി അവസരങ്ങളാണ് തുറക്കുന്നത്. യുഎഇ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജോലി തേടുന്ന ഉദ്യാഗാർത്ഥികള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.


കോവിഡ് കാലഘട്ടത്തില്‍ ലോകത്തെമ്പാടും എന്ന പോലെ യുഎഇ ഉള്‍പ്പെടേയുള്ള ഗള്‍ഫ് മേഖലയിലും ഹോസ്പിറ്റാലിറ്റി വ്യവസായം വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. എന്നാല്‍ കോവിഡ് ശേഷം വളരെ ശക്തമായ നിലയില്‍ ഈ മേഖലയ്ക്ക് തിരിച്ച് വരാന്‍ സാധിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. ഈ ഒരു സാഹചര്യത്തിലാണ് ഈ വ്യവസായത്തില്‍ പ്രശസ്തമായ ജുമൈറ ഗ്രൂപ്പ് തങ്ങളുടെ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാന്‍ ഒരുങ്ങുന്നത്.


യുഎഇയിലെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഡംബര ഹോട്ടൽ കമ്പനിയാണ് ജുമൈറ ഗ്രൂപ്പ്. 1997-ൽ സ്ഥാപിതമായ കമ്പനി മികവിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ട അന്താരാഷ്ട്ര അംഗീകാരമുള്ള ബ്രാൻഡായി വളർന്നു. ലോകമെമ്പാടുമുള്ള പ്രധാന വിനോദ-വാണിജ്യ കേന്ദ്രങ്ങളില്‍ ഹോട്ടലുകൾ, റിസോർട്ടുകൾ, വില്ലകള്‍ എന്നിവ ജുമൈറ ഗ്രൂപ്പിന് സ്വന്തമായിട്ടുണ്ട്.


ദുബൈയില്‍ സ്ഥിതി ചെയ്യുന്നു ബുർജ് അൽ അറബ് ജുമൈറ – ജുമൈറ എമിറേറ്റ്സ് ടവേഴ്സ്, ജുമൈറ അൽ നസീം, ജുമൈറ മിന അസലാം, ജുമൈറ സബീൽ സാറേ, അബുദാബി ഇത്തിഹാദ് ടവേഴ്സിൽ ജുമൈറ, ജുമൈറ മെസില ബീച്ച് ഹോട്ടൽ എന്നിവയാണ് കമ്പനിക്ക് കീഴില്‍ യുഎഇയില്‍ പ്രധാനമായും വരുന്ന സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളെല്ലാം തന്നെ ആഡംബരപൂർണമായ താമസസൗകര്യങ്ങൾ, ലോകോത്തര സൗകര്യങ്ങൾ, അസാധാരണമായ സേവന നിലവാരം എന്നിവയ്ക്ക് പേരുകേട്ടതാണ്.ഹോസ്പിറ്റാലിറ്റി, ഫുഡ് ആൻഡ് ബിവറേജ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, മാർക്കറ്റിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി ജുമൈറ ഗ്രൂപ്പ് വിശാലമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പരിചയസമ്പന്നനായ പ്രൊഫഷണലോ പുതിയ ബിരുദധാരിയോ ആകട്ടെ, ജുമൈറ ഗ്രൂപ്പ് നിങ്ങളുടെ കഴിവുകളെ വിലമതിക്കുകയും വ്യക്തികൾക്ക് അവർക്ക് അർഹമായ രീതിയില്‍ കരിയറിൽ വളരാനും മികവ് പുലർത്താനും ജുമൈറ മികച്ച അവസരം നൽകുന്നു.




യുഎഇ സ്വദേശികള്‍, വിദേശികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിട്ടാണ് ജുമൈറ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ വിദേശികള്‍ക്കായി ഔട്ട്ലറ്റ് മാനേജർ, അസിസ്റ്റന്റ് ഔട്ട്ലറ്റ് മാനേജർ, ഹൌസ് കീപ്പിങ്, അസിസ്റ്റന്‍ പിആർ ആന്‍ഡ് മാർക്കറ്റിങ് മാനേജർ, ഫുഡ് ആന്‍ഡ് ബീവറേജ് കോ-ഓർഡിനേറ്റർ തുടങ്ങിയ വിഭാഗങ്ങലില്‍ നിലവില്‍ ഒഴിവുകള്‍ ലഭ്യമാണ്.സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍ മാർക്കറ്റിങ്, സ്പാ മാനേജർ, ഹൌസ് കീപ്പിങ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് കിഡ്സ് ക്ലബ് മാനേജർ, ഡയറക്ടർ ഓഫ് എഞ്ചിനീയറിങ്, പ്ലേ അറ്റന്‍ഡന്റ്, ഗസ്റ്റ് റിലേഷന്‍ ഏക്സിക്യൂട്ടീവ്, ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. തൊഴില്‍ അന്വേഷിക്കുന്നവർക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. ഇതിന് യാതൊരു വിധ ഫീസും കമ്പനി ഈടാക്കാറില്ല.



ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്; യമുനയിലെ ജലനിരപ്പിൽ നേരിയ കുറവ്

ഡെൽഹിയിൽ ഇന്ന് യെല്ലോ അലർട്. രണ്ടു ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡെൽഹി വൻ പ്രളയഭീതിയിലാണ്. നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ചെങ്കോട്ട, സുപ്രീം കോടതി അടക്കമുള്ള സുപ്രധാന മേഖലകളെല്ലാം വെള്ളത്തിനടിയിലാണ്.

 

കശ്‌മീരി ഗെയിറ്റ്, മഹാത്‌മാഗാന്ധി മാർഗ് അടക്കമുള്ള സ്‌ഥലങ്ങളിൽ ജലനിരപ്പ് ഉയർന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഓഖ്‌ലയിലേ ജലശുദ്ധീകരണ പ്ളാന്റ് അടച്ചു.സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ 16 വരെ അവധി പ്രഖ്യാപിച്ചു. അടിയന്തിര സർവീസുകൾ അല്ലാത്ത സർക്കാർ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്


കഴിഞ്ഞ ദിവസം ഡെൽഹിയിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിൽ മൂന്ന് കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചിരുന്നു. ഡെല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണങ്ങളാണിത്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്‌ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ്(13), നിഖില്‍(10), ആശിഷ്(13) എന്നിവരാണ് മരിച്ചത്.


കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി ചത്തു; കാരണം കണ്ടെത്തിയില്ല; 4 മാസത്തിനിടെ എട്ടാമത്തെ മരണം

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ഒരു ആൺ ചീറ്റ കൂടി ചത്തു. ഇന്ന് പുലർച്ചെയാണ് ആഫ്രിക്കൻ ചീറ്റയായ സൂരജിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മരണം കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. നാല് മാസത്തിനിടെ എട്ട് ചീറ്റകളാണ് ചത്തത്.ചൊവ്വാഴ്ച തേജസ് എന്ന് പേരുള്ള മറ്റൊരു ചീറ്റ ചത്തിരുന്നു. പെൺചീറ്റയുമായുള്ള ഏറ്റുമുട്ടലിനിടെ ഉണ്ടായ ട്രോമാറ്റിക് ഷോക്ക് കാരണമാണ് ഈ ചീറ്റ മരിച്ചത് എന്നാണ് റിപ്പോർട്ട്. മാർച്ച് 27 ന് സാഷ എന്ന പെൺചീറ്റ വ‍ൃക്ക രോ​ഗം ബാധിച്ച് ചത്തിരുന്നു. ഏപ്രിൽ 23നാണ് ഉദയ് എന്ന ആൺ ചീറ്റ മരണപ്പെട്ടത്.




മേയ് 29 ന് ഇണചേരുന്നതിനിടെ ആൺ ചീറ്റയുടെ ആക്രമണത്തിൽ ദക്ഷ എന്ന പെൺചീറ്റയ്ക്കും ജീവൻ നഷ്ടമായി. അതുപോലെ തന്നെ മെയ് 25ന് കാലാവസ്ഥയും നിർജ്ജലീകരണവും കാരണം രണ്ട് ചീറ്റക്കുഞ്ഞുങ്ങൾ ചത്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് പ്രോജക്ട് ചീറ്റയുടെ ഭാ​ഗമായി ഇന്ത്യ നമീബയിൽ നിന്ന് അഞ്ച് പെണ്ണും മൂന്ന് ആണും ഉൾപ്പെടെ എട്ട് ചീറ്റകളെ കൊണ്ടുവന്നത്


ഇന്റർ കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പദ്ധതിയുടെ ഭാഗമായി ചരക്ക് വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. പിന്നീട് ഇന്ത്യൻ എയർഫോഴ്സിന്റെ പെലികോപ്റ്ററില്‌‍ ​ഗ്വാളിയോർ എയർഫോഴ്സ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചീറ്റകളെ കുനോയിൽ തുറന്നുവിട്ടത്.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights