കാത്തിരുന്ന ‘ഒരു കൂട്ടം’ ഫീച്ചറുകളുമായി വാട്സ്ആപ്പ് വെബ്

പുതിയ സൈഡ്ബാർ, പരിഷ്കരിച്ച ഡാർക്ക് മോഡ്, യൂസർ നെയിം തുടങ്ങിയ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്.

ഉപയോക്തൃ-സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിരവധിയായ മാറ്റങ്ങളാണ് അടുത്തിടെയായി വാട്സ്ആപ്പ് പരിക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി മെസേജിംഗ് പ്ലാറ്റ്‌ഫോമിന്റെ ബ്രൗസർ പതിപ്പായ വാട്ട്‌സ്ആപ്പ് വെബിലും ഒരു കൂട്ടം പുതിയ ഫീച്ചറുകൾ പരീക്ഷിക്കുകയാണ് കമ്പനി. പുതിയ സൈഡ്ബാർ, പരിഷ്കരിച്ച ഡാർക്ക് മോഡ്, വെബിൽ തന്നെ യൂസർ നെയിം ക്രമീകരിക്കാൻ ഉപയോക്താക്കളെ അനുവധിക്കുന്ന സവിശേഷത തുടങ്ങിയ മാറ്റങ്ങളാണ് കമ്പനി കൊണ്ടുവരുന്നത്. 

ഈ വർഷം ഒക്ടോബറിൽ, ഫോൺ നമ്പറുകൾ പങ്കിടുന്നതിനു പകരമായി യൂസർനെയിം പങ്കിടുന്ന ഫീച്ചർ, കമ്പനി പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഫീച്ചർ തിരഞ്ഞെടുത്ത മൊബൈൽ പതിപ്പുകളിൽ മാത്രമായി പിരമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ സേവനം, ബ്രൗസർ പതിപ്പിലും വ്യാപിപ്പിക്കാനായി ഡെവലപ്പർമാർ പ്രവർത്തിക്കുന്നുണ്ടെന്നാണ്, ‘വാബീറ്റഇൻഫോ’ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ഡെസ്ക്ടോപ്പ് പതിപ്പിന് സമാനമായി, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ഉപയോക്തൃനാമം പരിഷ്കരിക്കാനുമാകും. 

നിലവിൽ വാട്സ്ആപ്പ് വെബിൽ വിൻഡോയുടെ മുകളിൽ ഇടതു ഭാഗത്ത്  ‘Communities’, ‘Status’, ‘Channels’, ‘New Chat’ തുടങ്ങിയ ബട്ടനുകൾ കാണാൻ സാധിക്കും.  എന്നാൽ പുതിയ സൈഡ്‌ബാർ, ബ്രൗസർ വിൻഡോയുടെ ഇടതുവശത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ്. ഇത് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വിവിധ ടാബുകളിലേക്ക് എത്താൻ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

friends catering

നവീകരിച്ച ഡാർക്ക് മോഡിനെ സംബന്ധിച്ചിടത്തോളം, ഡാർക്ക് തീമിന്റെ സൗന്ദര്യശാസ്ത്രവുമായി പൊരുത്തപ്പെടുന്നതിനും കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിനും ഡവലപ്പർമാർ പശ്ചാത്തല നിറം മാറ്റിയിട്ടുണ്ട്.

ഈ സേവനങ്ങൾ നിലവിൽ വികസന ഘട്ടത്തിൽ ആയതുകൊണ്ട് തന്നെ വാട്സ്ആപ്പ് ബീറ്റാ പതിപ്പുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. സേവനത്തിന്റെ ഭാവി പതിപ്പുകളിലൂടെ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

നിലവിലെ വാട്സ്ആപ്പ് വെബ് പതിപ്പിൽ മൊബൈൽ, ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി സവിശേഷതകൾ ഇല്ല. എന്നാൽ ഡെവലപ്പർമാർ ഈ വിടവ് നികത്താനും മൊബൈൽ അപ്ലിക്കേഷനിൽ നിന്ന് തുടർച്ചയായി സവിശേഷതകൾ ചേർത്തുകൊണ്ട് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

പരീക്ഷ ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി,3093 ഒഴിവുകള്‍.

RRC NR റിക്രൂട്ട്‌മെന്റ് 2024: പരീക്ഷ ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം. Railway Recruitment Cell (RRC), Northern Railway (NR) ഇപ്പോള്‍ Apprenticeship Training തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , ITI, ഉള്ളവര്‍ക്ക് വിവിധ Apprenticeship Trade പോസ്റ്റുകളിലായി മൊത്തം 3093 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 11 മുതല്‍ 2023 ജനുവരി 11 വരെ അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര്                             – Railway Recruitment Cell (RRC), Northern Railway (NR)
ജോലിയുടെ സ്വഭാവം                               –        Central Govt
Recruitment Type                                                   –           Apprentices Training
Advt No                                                                     –         N/A
തസ്തികയുടെ പേര്                                         –       Apprenticeship Training
ഒഴിവുകളുടെ എണ്ണം                                   –      3093
Job Location                                                              –      All Over India
ജോലിയുടെ ശമ്പളം                                       –    As per Rules
അപേക്ഷിക്കേണ്ട രീതി                                 –      ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി             –      2023 ഡിസംബര്‍ 11
അപേക്ഷിക്കേണ്ട അവസാന തിയതി       –       2023 ജനുവരി 11
ഒഫീഷ്യല്‍ വെബ്സൈറ്റ്                                        –     https://www.rrcnr.org/

പിഎസ്︋സി പരീക്ഷകളിൽ ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക പരിഗണന..

സംസ്ഥാനത്ത് ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് പിഎസ്︋സി (PSC). പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍ (Insulin Pen), ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് ( കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ (Exam Hall) ഇനിമുതൽ അനുവദിക്കും. അതേസമയം പ്രത്യേക പരിഗണന ആവശ്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങൾ ടൈപ്പ് വൺ പ്രമേഹ രോഗികളാണെന്ന് (diabetic patient) പ്രൊഫൈല്‍ വഴി അപേക്ഷിക്കണ്ടതുണ്ട്. 

 അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തുടര്‍ന്ന് അടുത്തുള്ള പിഎസ്︋സി ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പിഎസ്︋സി വെബ്‌സൈറ്റിലെ ‘മസ്റ്റ് നോ’ എന്ന ലിങ്കില്‍ ‘ടൈപ്പ് വണ്‍ ഡയബെറ്റിക്’ എന്ന മെനുവില്‍ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി. 

friends catering

വൈറ്റമിൻ ഡി കുറവ് എങ്ങനെ തിരിച്ചറിയാം ലക്ഷണങ്ങൾ

വൈറ്റമിൻ കുറവ് എങ്ങനെ തിരിച്ചറിയാം ലക്ഷണങ്ങൾ

 തളർച്ച

 ജീവിതത്തിൽ സാധാരണഗതിയിൽ ചെയ്യുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ പറ്റാത്ത വിധത്തിലുള്ള തളർച്ച


പേശി വേദന

 
വൈറ്റമിൻ ഡിയുടെ കുറവ് പേശികളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ഇതുമൂലം പേശി വേദന പതിവാകുകയും ചെയ്യും
 വിഷാദം

 
വിഷാദരോഗം


( ഡിപ്രഷൻ ) പിടിപെടുന്നതിനും വൈറ്റമിൻ ഡി യുടെ കുറവ് കാരണമാകാം


വിശപ്പില്ലായ്മ


വൈറ്റമിൻ ഡി കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് വിശപ്പില്ലായ്മ , ഒപ്പം ഓക്കാനവും.

മുടികൊഴിച്ചിൽ

വൈറ്റമിൻ ഡി മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യാവശ്യമായതിനാൽ ഇതിലുള്ള കുറവ് മുടികൊഴിച്ചിലിലേക്ക് നയിക്കും


 ഉറക്കമില്ലായ്മ

വൈറ്റമിൻ ഡി ആവശ്യത്തിന് ഇല്ലെങ്കിൽ ഉറക്കത്തിന്റെ താളം തെറ്റുകയും ഉറക്കമില്ലായ്മ പതിവാവുകയും ചെയ്യും


 വിളർച്ച

 വൈറ്റമിൻ ഡിയുടെ കുറവുണ്ടെങ്കിൽ സ്കിൻ വല്ലാതെ വിളറിയതായി കാണാം. അതുപോലെ സ്കിൻ ഡ്രൈയും ആകാം.

Helicopter Tourism: വാ​ഗമണ്ണിൽ നിന്നും മൂന്നാറിലേക്കും തേക്കടിയിലേക്കും പറക്കാം; ഹെലികോപ്റ്റർ സവാരി പദ്ധതിയുമായി ഡിടിപിസി

ഇടുക്കി ജില്ല വിനോദസഞ്ചാര വകുപ്പാണ് പദ്ധതി നടപ്പിലാക്കുക. ഏവിയേഷൻ ലൈസൻസുള്ള സ്വകാര്യ കമ്പനിയാണ് പദ്ധതിയുമായി രം​ഗത്തുള്ളത്. ഇതിനായുള്ള സ്ഥലം വാ​ഗമണ്ണിലെ ഡിടിപിസി അഡ്വഞ്ചർ പാർക്കിന്റെ കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു.

ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണിൽ ഹെലികോപ്റ്റർ സവാരി ആരംഭിക്കുന്നു. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികൾ നടന്നുവരികയാണെന്ന് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു. ഇതോടെ കേരളത്തിലെ മലയിടുക്കുകളുടേയും തെയിലത്തോട്ടങ്ങളുടേയും ആകാശദൃശ്യങ്ങൾ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും.

ലോക ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധ ആകർഷിച്ചു നിൽക്കുന്ന വിനോദ സഞ്ചാരമേഖലയാണ് വാഗമൺ. ദിനം പ്രതി നിരവധി സഞ്ചരികൾ എത്തുന്ന വാഗമണ്ണിന് പുതിയൊരു കരുത്തു പകരുന്ന പദ്ധതിയാണ് ഹെലികോറ്റർ സവാരി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കാനും കഴിയുന്നതാണ് ഹെലികോപ്റ്റർ പദ്ധതി.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

വാഗമണ്ണിൽ നിന്നും തേക്കടി, മൂന്നാർ എന്നിവടങ്ങളിലേക്കാണ് സവാരി നടത്തപെടുക. ഇതിനായി വാഗമൺ ഡിടിപിസി അഡ്വഞ്ചർ പാർക്ക് കവാടത്തിനുള്ളിൽ സ്ഥലം കണ്ടെത്തി പരിശോധന നടത്തി. ഭൂമിയുമായി ബന്ധപെട്ട നടപടികൾ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് മുൻപാകെ ഉടൻ സമർപ്പിക്കുമെന്നും, പീരുമേടിന്റെ വികസന ചരിത്രത്തിൽ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.

friends catering

ഏവിയേഷൻ ലൈസൻസ് ഉള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. കയാക്കിങ്, പാരഗ്ലാഡിങ്, ഗ്ലാസ്‌ ബ്രിഡ്ജ് തുടങ്ങിയ നിരവധി സഹസിക വിനോദ ഇനങ്ങൾ ഇപ്പോൾ വാഗമണ്ണിൽ ഉണ്ട്. ഇവയെല്ലാം നിരവധി സഞ്ചരികൾ ആസ്വദിക്കുകയും ചെയുന്നു.അതുകൊണ്ട് തന്നെ പദ്ധതി വിജയകരമാകും എന്നാണ്‌ അധികൃതരുടെ വിലയിരുത്തൽ. കൂടാതെ വാഗമൺ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാവാനും പദ്ധതി സഹായകരമാകും.

എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനി, അസി. സൂപ്പർവൈസർ

ന്യൂ​ഡ​ൽ​ഹി​യി​ലെ എ.​ഐ എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ​സ് ലി​മി​റ്റ​ഡ് ഇ​നി പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഫി​ക്സ​ഡ് ടേം ​എം​പ്ലോ​യ്മെ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു വവ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. സേ​വ​ന​മി​ക​വ് പ​രി​ഗ​ണി​ച്ച് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​വു​ന്ന​താ​ണ്.

ഗ്രാ​ജു​വേ​റ്റ് എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി-​ഒ​ഴി​വു​ക​ൾ 74, (തി​രു​വ​ന​ന്ത​പു​ര​ത്ത് 15 ഒ​ഴി​വു​ക​ളു​ണ്ട്.ഡ​ൽ​ഹി 24, മും​ബൈ 22, കൊ​ൽ​ക്ക​ത്ത 3, ഹൈ​ദ​രാ​ബാ​ദ് 3,നാ​ഗ്പു​ർ 7). ശ​മ്പ​ളം പ്ര​തി​മാ​സം 40,000 രൂ​പ.





യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​ക്(എ​യ​റോ​നോ​ട്ടി​ക്ക​ൽ/​മെ​ക്കാ​നി​ക്ക​ൽ//​ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ/​ഇ.​സി/​ഇ​ൻ​ഡ​സ്ട്രി​യ​ൽ /​പ്രൊ​ഡ​ക്ഷ​ൻ/​കെ​മി​ക്ക​ൽ). ഗേ​റ്റ് പെ​ർ​സെ​​​ൈ​ന്റ​ൽ 80 ശ​ത​മാ​നം മു​ക​ളി​ലു​ണ്ടാ​വ​ണം. (എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി​ക്കാ​ർ​ക്ക് 75 ശ​ത​മാ​നം മ​തി).പ്രാ​യ​പ​രി​ധി 28 വ​യ​സ്സ്.നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

friends catering

കുട്ടികളിൽ പോസിറ്റീവ് മൈൻഡ് സെറ്റ് ഉണ്ടാക്കി എടുക്കേണ്ടത് എങ്ങനെ?

 മാതൃക

 
കുട്ടികൾ മാതാപിതാക്കളെ കണ്ട് പഠിക്കാനാണ് ശ്രമിക്കാറുള്ളത്, അതിനാൽ തന്നെ കുട്ടികൾക്ക് പോസിറ്റീവ് മൈൻഡ് സെറ്റ് ഉണ്ടാകാൻ മാതാപിതാക്കൾ മാതൃക കാണിച്ചു കൊടുക്കണം

 ശ്രമങ്ങൾ

 
മികച്ച പരിശ്രമങ്ങളിൽ നിന്നാണ് വിജയങ്ങൾ ഉണ്ടാകുന്നത്.അതിനാൽ കുട്ടികളെ തങ്ങളുടെ പരിശ്രമങ്ങളിൽ ശ്രദ്ധ നൽകുവാനും ഫലം ലഭിച്ചില്ലെങ്കിൽ നിരാശ ഉണ്ടാകാതിരിക്കുവാനുംപരിശീലിപ്പിക്കണം

അവബോധം 

കുട്ടികളിൽ അവരുടെ കഴിവിനെ കുറിച്ച് ഒരു പോസിറ്റീവ് അവബോധം ഉണ്ടാക്കി എടുക്കണം. സ്വയം പോസിറ്റീവ് കാര്യങ്ങൾ പറയാനും പരിശീലിപ്പിക്കണം.

 വെല്ലുവിളികൾ 

കുട്ടികൾക്ക് പഠനത്തിലും അല്ലാതെയും ഉണ്ടാകുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും പഠിക്കാനും വളരാനും ഉള്ള അവസരങ്ങളായി കാണാൻ പ്രോത്സാഹിപ്പിക്കണം


 നന്ദി

 ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ നല്ല കാര്യങ്ങൾക്കും മനസ്സിൽ നന്ദി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം.നന്ദി പ്രകടിപ്പിക്കുവാനും ഇവരെ പ്രോത്സാഹിപ്പിക്കണം.


 നേട്ടങ്ങൾ

കുട്ടിയുടെ നേട്ടങ്ങൾ എത്ര ചെറുതാണെങ്കിലും അതിനെ വലിയ കാര്യമായി കാണണംഅവർക്ക് അംഗീകാരവും പ്രശംസയും നൽകുവാനും ശ്രദ്ധിക്കണം.

ഇൻബോക്സ് നിറക്കുന്ന മെയിലുകൾക്ക് പരിഹാരം

ജിമെയിലിൽ കുമിഞ്ഞുകൂടുന്ന അനിയന്ത്രിത മെയിലുകൾ മൊത്തത്തിൽ ഡിലീറ്റുചെയ്യുന്നതും, റീഡീചെയ്യുന്നതും എങ്ങനെയെന്ന് നോക്കാം.

പലരെയും ശല്യപ്പെടുത്തുന്ന ഒന്നാണ് അനിയന്ത്രിതമായി ഇൻബോക്സിൽ കൂമിഞ്ഞുകൂടുന്ന മെയിലുകൾ. മെയിൽ ലൊഗിൻ ചെയ്തിട്ടുള്ള സൈറ്റുകളുടെ നോട്ടിഫിക്കേഷനും വിവിധ ബ്രാന്റുകളുടെ പരസ്യങ്ങളും ഉൾപ്പെടെ തുറക്കുമ്പോൾ തന്നെ അരോചകമായ അവസ്ഥയിലാണ് പലരുടെയും ജിമെയിൽ ഇന്റർഫേസ്. ലഭിക്കുന്ന എല്ലാ നോട്ടിഫിക്കേഷനും തുറക്കുകയും ക്ലീയറാക്കുകയും ചെയ്യുന്ന ഉപയോക്താക്കളെ സംമ്പന്ധിച്ച് ഇത്തരത്തിൽ മെയിലുകൾ കുമിഞ്ഞുകൂടുന്നത് സമ്മർദ്ദം ഉണ്ടാക്കും. 

എന്നാൽ, ആവശ്യമില്ലാത്ത മെയിലുകൾ ഇല്ലാതാക്കാനും ‘റീഡ്’ ആക്കി മാറ്റാനും വഴിയുണ്ട്. 

എല്ലാ മെയിലുകളും വായിച്ചതായി മാർക്ക് ചെയ്യാം

നിങ്ങൾക്ക് മെയിലുകൾ ഡിലീറ്റാക്കാതെ, നോട്ടിഫിക്കേഷൻ ഒഴിവാക്കി മെയിലിൽ തന്നെ സൂക്ഷിക്കണമെങ്കിൽ ഈ ഫീച്ചർ​ ഉപയോഗിക്കാം. 

  • മൊബൈൽ ഫോണുകളിൽ ലഭ്യമല്ലാത്തതിനായി ഫീച്ചർ ഉപയോഗിക്കണമെങ്കിൽ നിങ്ങൾ ഒരു കമ്പ്യൂട്ടറിൽ ലോഗ്-ഇൻ ചെയ്തിരിക്കണം.
  • ഇൻബോക്‌സിന്റെ മുകളിൽ ഇടതുവശത്തായി സെർച്ച് ബാറിന് താഴെയുള്ള ബോക്‌സ് ചെക്കുചെയ്യുക – ഇത് നിലവിൽ ദൃശ്യമാകുന്ന എല്ലാ സന്ദേശങ്ങളും സെലക്ട് ചെയ്യുന്നു.
  • തുടർന്ന് ഓപ്പണാകുന്ന ‘മാർക്ക് അസ് റീഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് മെയിലുകൾ റീഡുചെയ്തതാക്കിമാറ്റാം. 
friends catering

മെയിലുകൾ സ്ഥിരമായി ഡിലീറ്റുചെയ്യാം

നിങ്ങൾക്ക് കുറച്ചുകൂടി സ്ഥിരമായ പരിഹാരമാണ് ആവശ്യമെങ്കിൽ മെസേജുകൾ എന്നന്നേക്കുമായി ഡിലീറ്റുചെയ്യാം.

  • ഡെസ്‌ക്‌ടോപ്പിൽ ജിമെയിൽ ലോഗിൻ ചെയ്യ്ത് സെർച്ച് ബാറിന് താഴെയുള്ള ബോക്‌സിൽ ക്ലിക്കുചെയ്ത് നിലവിൽ ദൃശ്യമാകുന്ന എല്ലാ സന്ദേശങ്ങളും സെലക്ട് ചെയ്യുക.
  • എല്ലാ മെയിലും സെലക്ടായെന്ന് ഉറപ്പുവരുത്തിയ ശേഷം, ഇമെയിലിനു മുകളിലായി കാണുന്ന ട്രാഷ് ബട്ടണിൽ ക്ലിക്കുചെയ്ത് മെയിലുകൾ ഡിലീറ്റാക്കുക. 
  • ഡിലീറ്റായി എന്ന പോപ്പ് അപ്പ മെസേജ് നിർദേശം ഉറപ്പാക്കുന്നു.
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

നിങ്ങളുടെ മെയിലുകൾ 30 ദിവസം വരെ ട്രാഷിൽ നിന്ന് വീണ്ടെടുക്കാം. സ്റ്റേറേജ് പരിമിതമാണെങ്കിൽ, ബിൻ ശൂന്യമാക്കാൻ മറക്കരുത്. ഘട്ടങ്ങൾ ലളിതമാണെങ്കിലും, ആയിരക്കണക്കിന് ജിമെയിൽ സന്ദേശങ്ങൾ മായ്‌ക്കാനോ നീക്കംചെയ്യാനോ, നിങ്ങൾക്ക് ലഭിച്ച മെയിലിന്റെ എണ്ണം അനുസരിച്ച് കുറച്ച് സെക്കൻഡുകൾ എടുത്തേക്കാം. 

കുട്ടികളെ ഡിജിറ്റല്‍ ലോകത്തു നിന്ന് അകറ്റി നിര്‍ത്തണോ?; മാതാപിതാക്കൾ അറിയാൻ.

കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുമായി കൂടുതല്‍ ഇകടപഴകേണ്ടി വരുന്ന ഒരു കാലമാണ് ഇനിയുള്ളത്. പഠനകാര്യത്തിലായാലും പാഠ്യേതര കാര്യത്തിലായാലും ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുന്ന ഒരു തലമുറയാണിത്.  ഇതിന് പല അപകടകരമായ വശങ്ങളുണ്ടെങ്കിലും കുട്ടികളില്‍ നിന്ന് സാങ്കേതിവിദ്യ മറച്ചു പിടിക്കാനാകാത്ത വിധം അത് സര്‍വ്വ വ്യാപിയായിക്കഴിഞ്ഞു. എന്നാൽ  ഇത്തരം കാര്യങ്ങളി‍ല്‍  മാതാപിതാക്കളുടേയും മുതിർന്നവരുടേയും നിയന്ത്രണം അത്യാവശ്യമാണ്. പോസിറ്റീവായ കാര്യങ്ങൾക്കല്ലാതെ കുട്ടികളെ ഡിജിറ്റല്‍ ലോകത്തു നിന്ന് അകറ്റി നിര്‍ത്തുന്നതാകും അവരുടെ സുരക്ഷയ്ക്ക് നല്ലത്.  അതിനായി മാതാപിതാക്കൾക്ക് ചെയ്യാനാകുന്ന ചില മാർഗങ്ങളിതാ.‌

ചില നിയമങ്ങളാകാം 
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശരിയായ രീതിയിൽ കൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്വം ഓരോ രക്ഷകർത്താവിനുമുണ്ട്. അതിനായി ചില ചെറു നിയമങ്ങൾ പ്രാവർത്തികമാക്കാം.

  •  ഇന്റർനെറ്റ് ഉപയോഗിക്കാൻ നിശ്ചിത സമയം അനുവദിക്കാം
  • ∙അവർക്ക് ഉപയോഗിക്കാവുന്ന സൈറ്റുകള്‍ തിരഞ്ഞെടുത്ത് നൽകാം
  • ആരോടൊക്കെ ചാറ്റ് ചെയ്യാം ആരോടൊക്കെ വേണ്ട, എന്നത് വ്യക്തമായി പറഞ്ഞു കൊടുക്കാം‌‌

അപകടങ്ങളെക്കുറിച്ച് പറയാം
യഥാർഥ ലോകത്തിലെന്ന പോലെ വെബ്ലോകത്തും നിരവധി അപകടകാരികളും മോശമായ ആളുകളുമുണ്ടെന്നു പറഞ്ഞുകൊടുക്കണം.  കുട്ടികളെ പേടിപ്പെടുത്തുന്ന രീതിയിലാകരുത്  ഇത് പറയേണ്ടത്. അത്തരക്കാരോട് എങ്ങനെ പ്രതികരിക്കണമെന്നും അവരിൽ നിന്നും എങ്ങനെ ഒഴിഞ്ഞുമാറണമെന്നും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞുകൊടുക്കണം.നിങ്ങളും അറിഞ്ഞിരിക്കണം

പല കുട്ടികൾക്കും മുതിർന്നവരേക്കാൾ നന്നായി ഇത്തരം ഡിവൈസുകളും ഇന്റർനെറ്റും ഉപയോഗിക്കനറിയാം. ഇതൊന്നും തങ്ങള്‍ക്ക് അറിയില്ല എന്നു പറ‍ഞ്ഞ് ഒഴിഞ്ഞുമാറാതെ നിങ്ങളും ടെക്നോഫ്രണ്ട്ലി ആയേ മതിയാകൂ. കുട്ടികൾ ഉപയോഗിക്കുന്ന ഡിവൈസുകളെക്കുറിച്ചും സൈറ്റുകളെ കുറിച്ചും നിങ്ങൾക്കും നല്ല ധാരണയുണ്ടാകണം. അവർ കളിക്കുന്ന ഗെയിമുകളിൽ ഡിസ്കഷൻ ഫോറവും ഷെയറിങ് ഓപ്ഷനുമൊക്കെ ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. 

നിയന്ത്രണ ഫീച്ചറുകൾ

കുട്ടികൾ ഉപയോഗിക്കുന്ന സൈറ്റുകളിലും ഡിവൈസുകളിലും പേരന്‍റിങ് സേഫ്റ്റി കണ്‍ട്രോൾ ഫീച്ചറുകൾ ഇന്‍സ്റ്റാൾ െചയ്യാം.

മേല്‍നോട്ടം അത്യവശ്യം 
കുട്ടികൾ ഇന്റർനെറ്റിൽ എന്താണ് ചെയ്യുന്നതെന്ന വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. അതവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതീയിലാകരുത്.  അവർ കളിക്കുന്ന കളികളിൽ പങ്കാളിയായും, അവർ നോക്കുന്ന സൈറ്റുകളിൽ തങ്ങൾക്കും പ്രയോജനപ്പെടും എന്ന രീതിയിലും അവരോട് ചങ്ങാത്തം കൂടിക്കൊണ്ടു വേണം ഈ മേല്‍നോട്ടം നടത്താൻ.

എന്തും തുറന്നു പറയാം 
നിങ്ങളോട് എന്തും തുറന്നു പറയാവുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കണം. അവർ എന്ത് അബദ്ധത്തിൽപ്പെട്ടാലും അത് നിങ്ങളോട് വന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടാകണം. എന്തിനും നിങ്ങളൊപ്പമുണ്ടെന്ന തോന്നൽ കുട്ടികള്‍ക്കുണ്ടാകണം.

പ്രായത്തിന് ചേരുന്ന സൈറ്റുകൾ
കുട്ടികളുടെ പ്രായത്തിനു ചേരുന്ന സൈറ്റുകളും ഗെയിമുകളും മാത്രം തെരഞ്ഞടുക്കാൻ ശ്രദ്ധിക്കുക. അതും നിങ്ങളുടെ മേൽനോട്ടത്തിൽ വേണം.

കണ്ണും കാതും കുട്ടികൾക്കായി
ഒരു കണ്ണ് എപ്പോഴും കുട്ടികളുടെ മേൽ വേണമെന്നു പറയുന്നതുപോലെ ഒരു കാതും അവർക്കായി നീക്കിവയ്ക്കാം.  അവരുണ്ടാക്കുന്ന പുതിയ ഇന്റർനെറ്റ് സൗഹൃദങ്ങൾ അപകടകാരികളല്ലെന്ന് ഉറപ്പുവരുത്താം. നിങ്ങളുമായുള്ള വർത്തമാനങ്ങളിൽ അവർ തരുന്ന കൊച്ചു കൊച്ചു സൂചനകള്‍ നിങ്ങൾ അവഗണിക്കരുതേ.

ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒരെണ്ണം പോലുമില്ല’; രാഷ്ട്രപതി.

ലോകത്തിലെ 50 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലെന്ന് രാഷ്ട്രപതി ദൗപ്രദി മുര്‍മു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ വൈജ്ഞാനിക പാരമ്പര്യമുള്ള രാജ്യമെന്ന നിലയില്‍ ഇത് ഗൗരവതരമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഐഐടി ഖരഗ്പുരിലെ 69-ാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. ഏറ്റവും പഴക്കമേറിയ വൈജ്ഞാനിക പാരമ്പര്യമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്ന് പോലും ലോകത്തിലെ മികച്ച 50 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലില്ല. ഇത് ഗൗരവകരമാണ്.”

“റാങ്കിങ്ങിനേക്കാള്‍ പ്രാധാന്യം മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നത് തന്നെയാണ്. എന്നാല്‍ മികച്ച റാങ്കിങ്ങുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക മാത്രമല്ല, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്യുക എന്നും രാഷ്ട്രപതി വ്യക്തമാക്കി.”

Verified by MonsterInsights