പി.എസ്.സി പരീക്ഷയില്ലാതെ കേരള പൊലിസില്‍ സ്ഥിര ജോലി; ഹവില്‍ദാര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്; തപാല്‍ വഴി അപേക്ഷിക്കണം.

കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹവില്‍ദാര്‍ പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. കേരള പൊലിസ് വോളിബോള്‍ ടീമിലേക്ക് ഒഴിവുള്ള ഹവില്‍ദാര്‍ (അറ്റാക്കര്‍, സെറ്റര്‍) എന്നീ രണ്ട് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഹയര്‍ സെക്കണ്ടറി (HSE) പൂര്‍ത്തിയക്കിയ, കായിമായി മികവ് തെളിയിച്ചവര്‍ക്കാണ് അവസരം. ആകെ 2 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 29 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം….

തസ്തിക& ഒഴിവ് കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വോളിബോള്‍ മെന്‍ (അറ്റാക്കര്‍, സെറ്റര്‍) എന്നിങ്ങനെ ആകെ 2 ഒഴിവുകള്‍…

പ്രായപരിധി 

അറ്റാക്കര്‍ = 18 മുതല്‍ 26 വയസ് വരെ….

സെറ്റര്‍ = 18 മുതല്‍ 26 വയസ് വരെ….

യോഗ്യത അറ്റാക്കര്‍ അംഗീകൃത സംസ്ഥാന മീറ്റുകളിലെ വ്യക്തിഗത അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം. വോളിബോള്‍ ഗെയിമില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അന്തര്‍ സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിച്ചവര്‍ക്കും അവസരം. HSE അല്ലെങ്കില്‍ തത്തുല്യ വിജയം…
 
സെറ്റര്‍ അംഗീകൃത സംസ്ഥാന മീറ്റുകളിലെ വ്യക്തിഗത അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം. വോളിബോള്‍ ഗെയിമില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അന്തര്‍ സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ വിജയിച്ചവര്‍ക്കും അവസരം. HSE അല്ലെങ്കില്‍ തത്തുല്യ വിജയം….

ഫിസിക്കല്‍ ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. മാത്രമല്ല, നീളം = 168 സെ.മീ, ചെസ്റ്റ്: 81 സെ.മീ- 5 സെ.മീ എക്‌സ്പാന്‍ഷനും വേണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 160 സെ.മീ നീളം മതിയാവും….

അപേക്ഷ തല്‍പരരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പൊലിസിന്‍റെ ഔദ്യോഗിക വെബ്സെെറ്റ് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് തപാല്‍ മുഖേന അപേക്ഷിക്കാം. ഫീസടക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ ഫോം, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലിസ്, ആംഡ് പൊലിസ് ബറ്റാലിയന്‍, പേരൂര്ക്കട, തിരുവനന്തപുരം- 695005 എന്ന വിലാസത്തില്‍ ഫെബ്രുവരി 29നകം നേരിട്ടോ, തപാല്‍ വഴിയോ എത്തിക്കണം….
friends travels

ചുട്ടുപൊള്ളി കേരളം.

ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36°C വരെയും രേഖപ്പെടുത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി രേഖപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 32.8 ഡിഗ്രി.

“ജാഗ്രതാ നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

 

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

koottan villa

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ: 29 വരെ അപേക്ഷിക്കാം

https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 33 ഫോൺ നം: 0471 2325101, 8281114464. വിശദാംശങ്ങൾ www.srccc.in ലും ലഭിക്കും.

മുഖം സുന്ദരമാക്കാൻ റോസ് വാട്ടർ ; ഈ രീതിയിൽ ഉപയോ​ഗിക്കൂ.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി, റോസ് വാട്ടര്‍  ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്‍പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.

ചർമ്മസംരക്ഷണത്തിനായി പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചേരുവകയാണ് റോസ് വാട്ടർ. പല വിധത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണിത്. റോസ് വാട്ടറിലെ ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, ആൻ്റി-ആക്‌സൈറ്റി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുഖത്തിനും ചർമ്മത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു.

മുഖക്കുരു മാറ്റാനും റോസ് വാട്ടർ സഹായിക്കും. അടഞ്ഞു പോയ സുഷിരങ്ങളിൽ നിന്ന് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും നീക്കം ചെയ്യാൻ കഴിയുന്ന ഒരു മികച്ച ക്ലെൻസറായും ടോണറായും ഇത് പ്രവർത്തിക്കുന്നു. റോസ് വാട്ടർ ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കുന്നു. റോസ് വാട്ടറിന്റെ ആ്ന്റി ബാക്ടീരിയൽ ഗുണങ്ങൾ പാടുകൾ, മുറിവുകൾ എന്നിവ സുഖപ്പെടുത്താൻ സഹായിക്കുന്നു.

സുഷിരങ്ങൾ വൃത്തിയാക്കാനും ചർമ്മത്തെ ടോൺ ചെയ്യാനും സഹായിക്കുന്നതാണ് റോസ് വാട്ടർ. റോസ് വാട്ടർ ചർമ്മത്തിൽ പുരട്ടുന്നത് ചുവപ്പും പാടുകളും കുറയ്ക്കാൻ സഹായിക്കും. ഇതിലെ മോയ്സ്ചറൈസിംഗ് ഗുണങ്ങൾ ചുളിവുകൾ കുറയ്ക്കാനും ചുളിവുകൾ കുറയ്ക്കാനുള്ള കഴിവുണ്ട്. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്ന ചർമ്മ കോശങ്ങളുടെ കേടുപാടുകൾ തടയാൻ സഹായിക്കുന്നു. 

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടർ സഹായകമാണ്. ഇതിനായി, റോസ് വാട്ടർ  ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടർന്ന് ഈ പഞ്ഞി കണ്ണിന് മുകളിൽ അൽപനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടർ പുരട്ടുന്നത് നിറം വർധിപ്പിക്കാനും സഹായിക്കും. 

koottan villa

പ്ലസ് ടുക്കാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ തൊഴിലവസരം; 80,000ത്തിന് മുകളില്‍ ശമ്പളം.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. രണ്ട് പോസ്റ്റുകളിലുമായി ആക 04 ഒഴിവുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ പ്രൊബേഷനില്‍ ഉള്‍പ്പെടുത്തും.

തസ്തിക& ഒഴിവ്
ഇന്ത്യന്‍ പ്രതിരോധ വകുപ്പിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ റിക്രൂട്ട്‌മെന്റ്. സ്റ്റെനോഗ്രാഫര്‍ പോസ്റ്റില്‍ 3 ഒഴിവുകളും, സ്‌റ്റോര്‍കീപ്പര്‍ പോസ്റ്റില്‍ 1 ഒഴിവുമാണുള്ളത്.

യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ നിന്നോ, യൂണിവേഴ്‌സിറ്റിയില്‍ നിന്നോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. 

സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- II
ഒരു മിനുട്ടില്‍ 80 വാക്കുകളില്‍ കുറയാതെ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനുട്ട് (ഇംഗ്ലീഷ്), 65 മിനുട്ട് (ഹിന്ദി) കമ്പ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കണം.

സീനിയര്‍ സ്റ്റോര്‍ കീപ്പര്‍
മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, സ്‌റ്റോര്‍ കീപ്പിങ്/ അക്കൗണ്ടന്‍സിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം.

പ്രായപരിധി
18 വയസിനും, 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് നിയമപരമായ വയസിളവുണ്ടായിരിക്കും.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25500 രൂപ മുതല്‍ 81,100 രൂപ വരെ ശമ്പളമായി ലഭിക്കും.എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന യോഗ്യരും താല്‍പര്യമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷ ഫോം പൂരിപ്പിച്ച് ചുവടെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അയക്കണം.

വിലാസം

Cheif Quality Assurance Establishment (Warship Equipment)Jalahalli Camp Road, Yeshwanthpur post

Bengaluru- 560022.”

friends catering

പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

കരിഞ്ഞുപോകുന്ന വേനലിനെ വെട്ടിച്ചു പായുന്നവരാണ് ഇരുചക്രവാഹന യാത്രികർ. കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം.

ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ വെയിൽ കൈകളിലേക്കു നേരിട്ട് അടിക്കാതെ മുഴുക്കൈ ഷർട്ട് ഇട്ടു വേണം ഓടിക്കാൻ.

 സ്ത്രീകളും മുഴുക്കൈ ഷർട്ട് ധരിക്കാത്തവരും കൈകൾ പൂർണമായും മറയ്ക്കുന്ന സോക്സുകൾ ഉപയോഗിക്കുക.

 മുഖം പൂർണമായും മറയ്ക്കുന്ന ഹെൽമറ്റ് ഉപയോഗിക്കണം. ഇതിനൊപ്പം മാസ്ക് ധരിക്കുന്നതും നല്ലതാണ്. യുവി– ആന്റിഗ്ലെയർ സംരക്ഷണമുള്ള ഗ്ലാസുകൾ ധരിക്കുന്നത് അഭികാമ്യം.

ചൂടുകാലാവസ്ഥ കാരണം യാത്ര പുറപ്പെടുന്നതിനു മുൻപും യാത്ര പൂർത്തിയായ ശേഷവും തിളപ്പിച്ചാറിയ ശുദ്ധജലം കൂടുതലായി കുടിക്കണം. പറ്റുമെങ്കിൽ പകൽ 11 മുതൽ 3 വരെ ഇരുചക്ര വാഹനങ്ങളിലെ യാത്ര ഒഴിവാക്കുക.

ചൂടു കൂടിനിൽക്കുന്ന സമയങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരുടെ ഇരുചക്രവാഹനയാത്ര ഒഴിവാക്കാം.


 ചൂടുസമയത്തെ യാത്രയ്ക്കിടെ ഐസ് ഇട്ട തണുപ്പിച്ച ശുദ്ധജലവും മറ്റും കുടിക്കുന്നതു നല്ലതല്ല. ജലദോഷം, പനി, തൊണ്ടയിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം.യാത്രയ്ക്കിടെ കുടിക്കുന്ന ജലം ശുദ്ധമല്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും

 

 പകൽയാത്രയ്ക്കിടെ ശുദ്ധജലം കൊണ്ടുപോകാൻ ചില്ലുകുപ്പികൾ, സ്റ്റീൽ കുപ്പികൾ എന്നിവ  ഉപയോഗിക്കണം.

 ദേഹത്തു ചുവന്നുതുടുത്ത പാടുകൾ, ത്വക്ക് തടിച്ചുപൊങ്ങൽ, അസഹനീയമായ ചൊറിച്ചിൽ എന്നിവയുണ്ടെങ്കിൽ വൈദ്യസഹായം തേടുക.

ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ.

ദിവസവും നടക്കുന്നത് നമ്മുടെ ഉറക്കം നല്ലരീതിയില്‍ മെച്ചപ്പെടുത്തും. പ്രത്യേകിച്ച് ഉറക്കമില്ലായ്മയോ, ഉറക്കപ്രശ്നങ്ങളോ നേരിടുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ആരോഗ്യമുള്ള ഏതൊരാളിനെ സംബന്ധിച്ചും ദിവസവും വ്യായാമം ചെയ്യേണ്ടത് സത്യത്തില്‍ നിര്‍ബന്ധമാണെന്ന് തന്നെ പറയാം. വ്യായാമം അല്ലെങ്കില്‍ എന്തെങ്കിലും വിധത്തിലുള്ള കായികാധ്വാനങ്ങള്‍ ആയാലും മതി. ശാരീരികമായി ഒന്നും ചെയ്യാതെ ഒരു ദിനം കടന്നുപോകുന്നത് വളരെ ദോഷകരമാണ് .എന്നുവച്ചാല്‍ ദിവസവും ജിമ്മില്‍ പോയി കഠിനമായി വര്‍ക്കൗട്ട് ചെയ്യണമെന്നല്ല. അവരവര്‍ക്ക് യോജിക്കും വിധത്തിലുള്ള- പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചുള്ള വ്യായാമം ആയാല്‍ മതി. ഇത്തരത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ചെയ്യാവുന്നൊരു വ്യായാമമാണ് നടത്തം.

ദിവസവും നടക്കുന്ന ശീലമുള്ളവരില്‍ ഇതിന്‍റെ ഭാഗമായി തന്നെ പല മെച്ചവും ആരോഗ്യപരമായി കാണാം. എന്നാല്‍ പലര്‍ക്കും അറിയാത്ത, നടപ്പിന്‍റെ മറ്റൊരു പ്രയോജനത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, നടത്തം മാനസികാരോഗ്യത്തെ എങ്ങനെയെല്ലാം മെച്ചപ്പെടുത്തുന്നു എന്നതിനെ കുറിച്ചാണ് പറയുന്നത്. 

ഒന്നാമതായി ദിവസവും നടക്കുന്നത് നമ്മുടെ ഉറക്കം നല്ലരീതിയില്‍ മെച്ചപ്പെടുത്തും. പ്രത്യേകിച്ച് ഉറക്കമില്ലായ്മയോ, ഉറക്കപ്രശ്നങ്ങളോ നേരിടുന്നവര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ഉറക്കം ശരിയാകുമ്പോള്‍ തന്നെ നമ്മുടെ മാനസികാവസ്ഥ വളരെയധികം നന്നായി വരും. 

സ്ട്രെസ് അകറ്റാനും നടത്തം ഏറെ ഉപകരിക്കും. സ്ട്രെസ് നമുക്കറിയാം ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാറുണ്ട്. സ്ട്രെസ് അകറ്റാനും പ്രയാസമാണ്. എന്നാല്‍ നടത്തം ഇതിന് ഒരുപാട് സഹായിക്കുമെന്ന് മനശാസ്ത്ര വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

koottan villa

മൂഡ് പ്രശ്നങ്ങളുള്ളവര്‍ക്കാണെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനും നടത്തം പ്രയോജനപ്പെടും. ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കാനും വിഷാദം നേരിടുന്നവര്‍ക്ക് ഇത് സംബന്ധിച്ച പ്രയാസങ്ങള്‍ അകറ്റുന്നതിനുമെല്ലാം നടത്തം സഹായിക്കുന്നു. ഇത്രയും മാനസികാരോഗ്യ ഗുണങ്ങള്‍ നടത്തത്തിനുണ്ട് എന്നത് പലരും തിരിച്ചറിയുന്നില്ലെന്ന് മാത്രം. നടക്കുന്നതായാലും മറ്റ് ഏത് വ്യായാമമായാലും പക്ഷേ സന്തോഷപൂര്‍വം ആയിരിക്കണം ചെയ്യുന്നത്. സമ്മര്‍ദ്ദത്തില്‍ ഇത് ചെയ്യാൻ പോയാല്‍ ഗുണത്തിന് പകരം അത് ദോഷമായി വരാം. അതിനാല്‍ നടത്തവും ‘ഈസി’യായി എടുക്കാം. പ്രത്യേകിച്ച് തുടക്കക്കാര്‍.

ഐ.ഡി.ബി.ഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാവാം; ഏതെങ്കിലും ഡിഗ്രി മതി; കേരളം ഉള്‍പ്പെടെ 500 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഐ.ഡി.ബി.ഐ ബാങ്കില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം. ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റിലേക്ക് ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഇന്ത്യയൊട്ടാകെ ആകെ 500 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ സ്ഥിര ബാങ്ക് ജോലി സ്വപ്‌നം കാണുന്നവര്‍ ഈയവസരം പാഴാക്കരുത്. ഫെബ്രുവരി 26നുള്ളില്‍ അപേക്ഷിക്കണം.

തസ്തിക& ഒഴിവ്


ഐ.ഡി.ബി.ഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ നിയമനം. ഇന്ത്യയൊട്ടാകെ ആകെ 500 ഒഴിവുകള്‍. കേരളത്തിലും, തമിഴ്‌നാട്ടിലും, കര്‍ണാടകയിലും നിയമനങ്ങള്‍ നടക്കും.

“പ്രായപരിധി

20 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 31-01-1999നും 31-01-2004നും ഇടയില്‍ ജനിച്ചവരായിരിക്കണം.

 

എസ്.സി, എസ്.ടി- 5 വര്‍ഷം, ഒബിസി- 3 വര്‍ഷം, പിഡബ്ല്യൂഡി- 10 വര്‍ഷം എന്നിങ്ങനെ വയസിളവുണ്ട്.

യോഗ്യത


അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കയിവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.

കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രാദേശിക ഭാഷകളിലുള്ള പ്രാവീണ്യം അധിക യോഗ്യതയായി പരിഗണിക്കും.

അപേക്ഷ ഫീസ്


എസ്.സി, എസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസടക്കണം. മറ്റുള്ളവര്‍ക്ക് 1000 രൂപയും അപേക്ഷ ഫീസുണ്ട്.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ഡി.ബി.ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.അപേക്ഷ നല്‍കുന്നതിനായി https://www.idbibank.in/idbi-bank-careers-current-openings.aspx ലിങ്ക് സന്ദര്‍ശിക്കുക.”

വിദ്യാഭ്യാസവകുപ്പ്‌ പഠിപ്പിക്കും ‘ന്യൂജെൻ’പണി; യുവാക്കൾക്ക് മാർച്ച്‌ ഒന്നുമുതൽ സൗജന്യ പരിശീലനം.

കുട്ടികളെ മാത്രമല്ല, പൊതുവിദ്യാഭ്യാസ വകുപ്പ് ഇനി യുവാക്കളെയും പഠിപ്പിക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകളൊക്കെ പൂർത്തിയാക്കിയാലും ഒരു തൊഴിൽ ചെയ്യാൻ വൈദഗ്ധ്യമില്ലാതെയാണ് മിക്കവരും പുറത്തുവരുന്നതെന്നു കണ്ടാണിത്. ഇതിന് പരിഹാരമായി യുവാക്കളെ സൗജന്യമായി സ്കിൽ പഠിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഒരുങ്ങുകയാണ്. മാർച്ച് ഒന്നുമുതൽ പരിശീലനം തുടങ്ങും.

തുടക്കത്തിൽ ജില്ലയിൽ ഒന്നുവീതം സ്കിൽ ഡിവലപ്മെന്റ് സെന്ററുകൾ തുടങ്ങും. രണ്ടു ബാച്ച് വീതമുണ്ടാകും ഓരോ ജില്ലയിലും തിരഞ്ഞെടുത്ത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പരിശീലനം.ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഡ്രോൺ ഓപ്പറേഷൻ, വൈദ്യുതി വാഹന സർവീസ്, ഗ്രാഫിക് ഡിസൈൻ, ഹൈഡ്രോപോണിക്സ്, ജ്വല്ലറി ഡിസൈൻ, ഫിറ്റ്നസ് തുങ്ങി 12 ന്യൂജൻ കോഴ്സുകളാണ് പഠിപ്പിക്കുന്നത്. പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ചേരാം. പ്രായപരിധി 23 വയസ്സ്.

സമഗ്രശിക്ഷാ അഭിയാന്റെയും എൻ.സി.വി.ടി.യുടെയും നാഷണൽ സ്കിൽ മിഷന്റെയും സഹകരണത്തോടെ ആറു മാസമാണ് പരിശീലനം. പൂർത്തിയാക്കുന്നവർക്ക് കേരള സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കിട്ടും. ഓരോ കേന്ദ്രത്തിലും ഹെൽപ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്.”  

ആധുനിക കാലഘട്ടത്തിന് ആവശ്യമായ കഴിവുകൾ പഠിപ്പിക്കുകയാണ് ലക്ഷ്യം. സ്കിൽ പരിശീലനം െപാതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിന് മുന്നോടിയായാണിത്. കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും”

 

friends catering

വിദ്യാഭ്യാസവകുപ്പ്‌ പഠിപ്പിക്കും ‘ന്യൂജെൻ’പണി; യുവാക്കൾക്ക് മാർച്ച്‌ ഒന്നുമുതൽ സൗജന്യ പരിശീലനം

Verified by MonsterInsights