ചൂട് വകവെക്കാതെ വിഷുത്തിരക്കിലമര്‍ന്ന് നഗരം.

നഗരം വിഷുത്തിരക്കിലായി. ചുട്ടുപൊള്ളുന്ന ചൂടിനിടയിലും തിരക്കിന് കുറവൊന്നുമില്ല. വിഷുവിന് മണിക്കൂറുമാത്രം ബാക്കിനില്‍ക്കെ തിരക്ക് മൂർധന്യത്തിലായി.ദിവസങ്ങളായി നഗരത്തില്‍ വലിയ ജനത്തിരക്കാണനുഭവപ്പെട്ടത്. പെരുന്നാളും വിഷുവും ഒപ്പമെത്തിയത് വ്യാപാരകേന്ദ്രങ്ങളില്‍ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.

 

ചുട്ടുപൊള്ളുന്ന അന്തരീക്ഷമാണെങ്കിലും വിഷുക്കോടിയും മറ്റ് സാധനങ്ങളും വാങ്ങാൻ ആളുകള്‍ നഗരത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു. പാതയോരത്തുനിന്ന് സാധനങ്ങള്‍ വാങ്ങാനും ആളുകള്‍ തിരക്കുകൂട്ടുന്നു.പുതിയ ട്രെൻഡ് വസ്ത്രങ്ങളുമായി ഇക്കുറി കളംപിടിച്ചപ്പോള്‍ പ്രയോജനമുണ്ടാക്കിയതായി കച്ചവടക്കാർ പറയുന്നു. തുണിത്തരങ്ങളുമായി ഇതരസംസ്ഥാനക്കാർ നഗരത്തിലെ വഴിയോരങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. വസ്ത്രങ്ങള്‍ക്കുള്‍പ്പെടെ വിലയില്‍ വലിയ വർധനവുണ്ടായിട്ടുണ്ട്. വിഷുവിന് കണിയൊരുക്കാനുള്ള മണ്‍കലങ്ങളും നഗരത്തില്‍ എത്തിയിട്ടുണ്ട്.മടിക്കൈയില്‍നിന്നാണ് മണ്‍കലങ്ങള്‍ ഇവിടേക്ക് വില്‍പനക്കായെത്തുന്നത്. വിഷുദിവസം കണികാണാനുള്ള കൃഷ്ണവിഗ്രഹങ്ങളും യഥേഷ്ടമുണ്ട്. വിഷുവിന്റെ തലേദിവസമായ ശനിയാഴ്ച നഗരത്തില്‍ അഭൂതപൂർവമായ തിരക്കനുഭവപ്പെടാനാണ് സാധ്യത. പച്ചക്കറി-പഴവർഗക്കടകളിലും തിരക്കുണ്ടാവും.

കഠിനമീച്ചൂട്: പടക്കം പൊട്ടിക്കുന്നതിനും പരിധിവേണം.

വിഷുകൈനീട്ടം നൽകാൻ പുത്തൻ നോട്ടുകൾ വേണോ? വഴിയുണ്ട് ഇങ്ങോട്ട് പോന്നോളൂ.

വിഷുവിന് പുതുപുത്തൻ നോട്ടുകൾ കൈനീട്ടം നൽകാൻ ആഗ്രഹമുണ്ടോ…? എങ്കിൽ വഴിയുണ്ട്. ഇതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സൗകര്യമൊരുക്കിയിട്ടുണ്ട്.

 

തിരുവനന്തപുരത്തെ ആർബിഐ ആസ്ഥാനത്തു നിന്നും വിവിധ കേന്ദ്രങ്ങളിലെ കറൻസി ചെസ്റ്റുകളിൽ നിന്നും പുതിയ കറൻസികളും നാണയ തുട്ടുകളും ലഭ്യമാണ്. പുതിയ കറൻസി ലഭിക്കാനായി രാവിലെ 10നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് എത്തേണ്ടത്.

 

10 രൂപ നോട്ടുകൾക്ക് മാത്രമാണ് ക്ഷാമമെന്ന് ആർബിഐ അറിയിച്ചു. വിഷുക്കാലത്ത് മാത്രമല്ല, എല്ലാ സമയത്തും നോട്ടുകൾ മാറ്റിവാങ്ങാൻ ആർബിഐയിൽ സൗകര്യമുണ്ട്.

 

വിചാരിച്ച ആൾ സ്റ്റാറ്റസ് കണ്ടില്ലല്ലേ…? വിഷമിക്കണ്ടട്ടോ : വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ഉടനെ എത്തും.

ഇന്ന് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യത്യസ്തമായ ഫീച്ചറുകൾ അടുത്തിടെ അവതരിപ്പിച്ച് കൂടുതൽ ജനകീയമാകുകയാണ് വാട്സ്ആപ്പ് . ഇപ്പോഴിതാ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

സ്റ്റാറ്റസിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യുന്ന ഫീച്ചറാണ് പുതിയ അപ്ഡേറ്റിൽ കൊണ്ടുവരുന്നത്. ഫീച്ചർ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റസിൽ ഉപയോക്തക്കളെ സ്വകാര്യമായി മെൻഷൻ ചെയ്യുന്ന ഫീച്ചറാണ് ഇത്. നിങ്ങൾ മെൻഷൻ ചെയുന്ന വ്യക്തിക്ക് സ്റ്റാറ്റസ് സംബന്ധിച്ച് അറിയിപ്പ് എത്തും. സ്റ്റാറ്റസിൽ ആരെയാണോ മെൻഷൻ ചെയ്യുന്നത് ആ വ്യക്തിക്ക് മാത്രമെ ഇക്കാര്യം അറിയാൻ കഴിയുകയുള്ളു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

മറ്റ് ഉപയോക്താക്കൾ ഇത് കാണാതിരിക്കാൻ സ്വകാര്യതയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകുകയാണ് ഈ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നത്. ഈ ഫീച്ചർ നിരവധി പേർക്ക് ഉപകാരപ്രദമാകും എന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ ? മിനിട്ടുകൾക്കുള്ളിൽ വീട്ടിലിരുന്ന് തന്നെ അറിയാം.

മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം റഗുലേറ്ററി അതോറിറ്റി ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് . അതനുസരിച്ച് ജൂലൈ 1 മുതൽ, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.ഈ സാഹചര്യത്തിൽ നിങ്ങൾ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താനും വഴിയുണ്ട്. തട്ടിപ്പുകാർ നിങ്ങളുടെ പേരിലുള്ള സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് വളരെവേഗം അറിയാനുള്ള മാർഗമാണിത്.ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ പേരിൽ എത്ര സിമ്മുകൾ സജീവമാണെന്ന് എളുപ്പത്തിൽ പരിശോധിക്കാനാകും . സഞ്ചാര സാഥി പോർട്ടൽ (tafcop.sancharsaathi.gov.in) ഇതിനായി ഉപയോഗിക്കാം. tafcop.sancharsaathi.gov.in സന്ദർശിക്കുക അല്ലെങ്കിൽ sancharsaathi.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക. സിറ്റിസൺ സെൻട്രിക് സേവനങ്ങളിൽ ടാപ്പ് ചെയ്യുക.

അതിന് ശേഷം Know Your mobile connections എന്നതിൽ ക്ലിക്ക് ചെയ്ത് മൊബൈൽ കണക്ഷനെ കുറിച്ച് പരിശോധിക്കാം. ഇതിനായി ആദ്യം 10 അക്ക മൊബൈൽ നമ്പർ നൽകി കാപ്ച്ച ടൈപ്പ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന OTP നൽകുക. തുടർന്ന് വിശദാംശങ്ങൾ സ്ക്രീനിൽ കാണിക്കും. നിങ്ങളുടെ പേരിൽ എത്ര കാർഡുകൾ നൽകിയിട്ടുണ്ടെന്ന് ഇവിടെ കാണാം.അനധികൃത നമ്പർ കണ്ടെത്തിയാൽ, അത് തടയാനും കഴിയും.

koottan villa

നാലിഞ്ച് നീളം! ചൈനയിൽ വാലുമായി കുഞ്ഞ് ജനിച്ചു.

വൈദ്യശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ചൈനീസ് കുട്ടി. നാലിഞ്ച് വാലുമായി പിറന്നുവീണ കു‍‍ഞ്ഞാണ് ഡോക്ടർമാരെ അമ്പരിപ്പിച്ചത്. ഹാംഗ്ഷൗ ചിൽഡ്രൻസ് ആശുപത്രിയിലാണ് സംഭവം. അപൂർവമായ ജനിതക വൈകല്യമാണ് ഇതിന് പിന്നിലെന്ന് പീഡിയാട്രിക് ന്യൂറോ സർജറിയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. ലി ഈ വ്യക്തമാക്കി. ഏകദേശം 10 സെൻ്റീമീറ്റർ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത ദശ നിറഞ്ഞ മുഴയായ ടെതർഡ് സ്പൈനൽ കോഡ് എന്നറിയപ്പെടുന്ന അവസ്ഥയിൽ നിന്നാണ് ഇത് ഉടലെടുത്തത്. സാധാരണയായി നട്ടെല്ലിന്റെ അടിഭാഗത്തിന് ചുറ്റുമുള്ള കലകളുമായി സുഷുമ്നാ നാഡി അസാധാരണമായി ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സുഷുമ്നാ കനാലിനുള്ളിൽ സുഷുമ്നാ നാഡി അനിയന്ത്രിതമായി ചലിക്കുന്നുണ്ട്. ചലനവും പ്രവർത്തനവും സുഗമമാക്കുന്നത് ഇപ്രകാരമാണ്. എന്നാൽ സുഷ്മന നാഡിയുടെ ചലനത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ നാഡി സംബന്ധമായ പ്രശ്നങ്ങളിലേക്കും വൈകല്യങ്ങളിലേക്കും നയിക്കുന്നു.

 

നേരത്തെ അമേരിക്കയിലും സമാന രീതിയിൽ വാലുമായി കുഞ്ഞ് ജനിച്ചിരുന്നു. പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വാൽ വിജയകരമായി നീക്കം ചെയ്തിരുന്നു. എന്നാൽ‌‍ ചൈനയിൽ ജനിച്ച കുട്ടിയുടെ വാൽ നീക്കം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കുഞ്ഞിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.

“നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും; സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു.

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. 

ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ. ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും  സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ്  ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.

വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു. ഏപ്രിൽ 8ന് ശേഷം ഇരുപത് വര്‍ഷത്തിനു ശേഷമേ അടുത്ത സമ്പൂര്‍ണ സൂര്യഹ്രണം സാക്ഷ്യം വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കൂ എന്നാണ് നാസ പറയുന്നത്.

ചായയുണ്ടാക്കുമ്പോള്‍ തേയില ഇനി ഇങ്ങനെ ഇട്ടുനോക്കൂ; ചായയ്ക്ക് ലഭിക്കും അപാര രുചി

ചായ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചാല്‍ത്തന്നെ നമ്മള്‍ നല്ല ഉഷാറിലായിരിക്കും. എന്നാല്‍ ചായയിടുമ്പോള്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ നല്ല കിടിലന്‍ രുചിയില്‍ ചാല ലഭിക്കും.

ഏതാനും ദിവസത്തേക്ക് ആവശ്യമുള്ള തേയില കണക്കാക്കി ചെറിയ പായ്ക്കറ്റുകള്‍ മാത്രം വാങ്ങുക.

തേയില, തിളച്ച വെള്ളത്തില്‍ രണ്ടോ മൂന്നോ മിനിറ്റില്‍ കൂടുതല്‍ കിടക്കരുത്.

കൂടുതല്‍ സമയം തിളച്ച വെള്ളത്തില്‍ തേയില ഇട്ടിരുന്നാല്‍ ചായയ്ക്കു രുചി കുറയും.

ചായ തയാറാക്കുന്ന പാത്രം തിളച്ച വെള്ളത്തില്‍ കഴുകിത്തുടച്ചു ചൂടു മാറുന്നതിനു മുമ്പു തന്നെ തേയില ഇടണം.

ചായ തണുത്തു കഴിഞ്ഞു വീണ്ടും ചൂടാക്കിയാല്‍ സ്വാഭാവികമായ സ്വാദ് നഷ്ടപ്പെടും

പായ്ക്കറ്റു പൊട്ടിച്ചു തേയില തകരത്തിലോ മറ്റോ ഇട്ടുവയ്ക്കരുത്. തകരത്തിന്റെ ഒരു പ്രത്യേകഗന്ധം തേയിലയ്ക്കുണ്ടാകും.

koottan villa

200 വർഷം പഴക്കമുള്ള കോട്ടയത്തെ കോളേജ് അക്കാദമിക് ടൂറിസത്തിലേക്കുള്ള ഗേറ്റ് തുറന്നു

1817-ൽ സ്ഥാപിതമായ കോട്ടയത്തെ സിഎംഎസ് കോളേജിന് കാമ്പസിൻ്റെ പൈതൃകം പര്യവേക്ഷണം ചെയ്യാനോ അക്കാദമിക് ആവശ്യങ്ങൾക്കോ ​​വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ സ്ഥിരമായ പ്രവാഹം ലഭിക്കുന്നുണ്ട്. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ സന്ദർശകർക്ക് സ്ലോട്ടുകൾ ബുക്ക് ചെയ്യാം.ഇക്കാലത്ത്, കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മാത്രമല്ല തങ്ങളുടെ പഴയ കാമ്പസ് നൽകുന്ന സന്തോഷങ്ങൾ കണ്ടെത്തുന്നത്.

200 വർഷം പഴക്കമുള്ള ഈ സ്ഥാപനം, കൊളോണിയൽ, പരമ്പരാഗത കേരള വാസ്തുവിദ്യാ ശൈലിയിലുള്ള നിർമ്മിതികളുടെ മിശ്രിതം, ഇപ്പോൾ വിദേശികൾ ഉൾപ്പെടെയുള്ള സന്ദർശകരുടെ സ്ഥിരമായ പ്രവാഹമുള്ള ഒരു പ്രധാന അക്കാദമിക് വിനോദസഞ്ചാര കേന്ദ്രമായി ഉയർന്നുവരുന്നു. രണ്ട് നൂറ്റാണ്ടിലേറെയായി. വിജ്ഞാനാധിഷ്‌ഠിത സാമഗ്രികളുടെയും മറ്റ് ബൗദ്ധിക ആസ്തികളുടെയും നേരിട്ടുള്ള അനുഭവം നേടാനും സന്ദർശിക്കുന്ന പൊതുജനങ്ങൾക്ക് അനുവാദമുണ്ട്.

ഹരിത തുറസ്സായ സ്ഥലങ്ങളും പൈതൃക കെട്ടിടങ്ങളും മറ്റ് അക്കാദമിക് സൗകര്യങ്ങളുമുള്ള കാമ്പസ് ഇതിനകം തന്നെ ഏതാനും അന്താരാഷ്ട്ര ടൂർ ഏജൻസികളുടെ റഡാറിൽ എത്തിയിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ വർഗീസ് സി ജോഷ്വ പറഞ്ഞു. “കഴിഞ്ഞ ഏഴോ എട്ടോ മാസങ്ങളിൽ മാത്രം, ഓരോ മാസവും ശരാശരി 150-200 സന്ദർശകരെ കാമ്പസിന് ലഭിച്ചു. വിദേശ അതിഥികളിൽ ഭൂരിഭാഗവും അവരുടെ അക്കാദമിക് പ്രോജക്ടുകളുടെ ഭാഗമായി ഇവിടെയെത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ രണ്ട് ആശയങ്ങളും സമന്വയിപ്പിച്ച് ഒരു അക്കാദമിക് ടൂറിസം പ്രോഗ്രാം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചത്, ”അദ്ദേഹം പറഞ്ഞു.

പ്രധാന ആകർഷണങ്ങൾ

1,650 സസ്യ ഇനങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ബൊട്ടാണിക്കൽ ഗാർഡൻ, രണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴ് പൈതൃക കെട്ടിടങ്ങൾ, കൂറ്റൻ അക്വേറിയം, ശിൽപ പാർക്ക്, ഇന്ത്യൻ പ്രിൻ്റിംഗ് സാങ്കേതികവിദ്യയുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം എന്നിവയും കാമ്പസിലെ പ്രധാന ആകർഷണങ്ങളാണ്.

1817-ൽ സ്ഥാപിതമായ ഈ സ്വയംഭരണ സ്ഥാപനം, ഇന്ത്യയിലെ ആദ്യത്തെ കോളേജുകളിലൊന്നാണ്, ആധുനിക സർവ്വകലാശാലാ സംവിധാനത്തിൻ്റെ വികസനത്തിൽ അതിൻ്റെ പങ്ക് അംഗീകരിക്കപ്പെട്ടിരിക്കുന്നു. മലയാള ലിപിയുടെ നവീകരണത്തിനും പൊതുവിദ്യാഭ്യാസത്തിൻ്റെ സാർവത്രികവൽക്കരണത്തിനും കാരണമായ മലയാളം അക്ഷരരൂപം വികസിപ്പിക്കുന്നതിൽ അതിൻ്റെ ആദ്യ പ്രിൻസിപ്പൽ ബെഞ്ചമിൻ ബെയ്‌ലി പ്രധാന പങ്കുവഹിച്ചു.

വിദ്യാർത്ഥി, സ്റ്റാഫ് ഗൈഡുകൾ
കാമ്പസ് തുറക്കുന്നതിൻ്റെ ഭാഗമായി, അതിഥികളെ ക്യാമ്പസിന് ചുറ്റും കൊണ്ടുപോകുന്നതിനും അതിൻ്റെ ചരിത്രത്തെയും അതുല്യമായ പരിസ്ഥിതി വ്യവസ്ഥയെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിടുന്നതിനും കോളേജ് അധികൃതർ ഒരു കൂട്ടം സ്റ്റുഡൻ്റ് ടൂർ ഗൈഡുകളെയും സ്റ്റാഫ് കോർഡിനേറ്റർമാരെയും സജ്ജമാക്കിയിട്ടുണ്ട്. “

ചാർളി ചാപ്ലിന്റെ 4 പ്രധാനപ്പെട്ട പ്രസ്താവനകൾ.

ചാർളി ചാപ്ലിൻ 88 വർഷം ജീവിച്ചു അദ്ദേഹം നമ്മൾക്ക് 4 പ്രധാനപ്പെട്ട പ്രസ്താവനകൾ നൽകിയിട്ടുണ്ട്.

(1) ഈ ലോകത്ത് ഒന്നും ശാശ്വതമല്ല, നമ്മുടെ പ്രശ്നങ്ങൾ പോലും.

(2) മഴയിൽ നടക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, കാരണം എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ.

(3) ജീവിതത്തിൽ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ട ദിവസങ്ങൾ നമ്മൾ ചിരിക്കാത്ത ദിവസങ്ങളാണ്. 

(4) ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡോക്ടർമാർ.

ഏറ്റവും മികച്ച ആറ് ഡോക്ടർമാർ…:

1. സൂര്യൻ

2. വിശ്രമം

3. വ്യായാമം

4. ഭക്ഷണക്രമം

5. ആത്മാഭിമാനം

6. നല്ല സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ 6 കാര്യങ്ങളോട് പറ്റിനിൽക്കുകയും ആരോഗ്യകരമായ ജീവിതം ആസ്വദിക്കുകയും ചെയ്യുക…

ചന്ദ്രനെ കണ്ടാൽ ദൈവത്തിന്റെ സൗന്ദര്യം കാണാം… സൂര്യനെ കണ്ടാൽ ദൈവത്തിന്റെ ശക്തി കാണാം… കണ്ണാടി കണ്ടാൽ ദൈവത്തിന്റെ ഏറ്റവും നല്ല സൃഷ്ടി കാണാം. അതുകൊണ്ട് വിശ്വസിക്കുക. നാമെല്ലാവരും വിനോദസഞ്ചാരികളാണ്, നമ്മളുടെ റൂട്ടുകളും ബുക്കിംഗുകളും ലക്ഷ്യസ്ഥാനങ്ങളും ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ള നമ്മളുടെ ട്രാവൽ ഏജന്റാണ് ദൈവം… അവനെ വിശ്വസിച്ച് ജീവിതം ആസ്വദിക്കൂ. ജീവിതം ഒരു യാത്ര മാത്രമാണ്! അതിനാൽ, ഇന്ന് ജീവിക്കുക! നാളെ ആയിരിക്കണമെന്നില്ല,,,,

friends travels
Verified by MonsterInsights