നോർക്ക-യു.കെ കരിയർ ഫെയർ: നവംബർ 21 മുതൽ എറണാകുളത്ത്

ആരോഗ്യംസോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലിൽ നടക്കും.

ഡോക്ടർമാർനഴ്സുമാർസീനിയർ കെയറർഫിസിയോതെറാപ്പിസ്റ്റ്സ്പീച്ച് തെറാപ്പിസ്റ്റ്ഡയറ്റീഷ്യൻറേഡിയോഗ്രാഫർഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്ഫാർമസിസ്റ്റ്സോഷ്യൽ വർക്കർ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക് അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ചുംതൊഴിൽ പരിചയംഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദവിവരങ്ങൾ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. താത്പര്യമുള്ളവർ നവംബർ 15-ന് മുമ്പ് അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമർപ്പിക്കാം. https://knowledgemission.kerala.gov.in വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാം.

സീനിയർ കെയറർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബി.എസ്‌സി /എം.എസ്‌സി നഴ്‌സു മാർക്ക് IELTS/OET യോഗ്യതയില്ലെങ്കിലുംയു.കെ.നാറിക്ക് (NARIC ) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ യു.കെ.യിലേക്ക് റിക്രൂട്ട്‌മെന്റ് നേടാം. ഡോക്ടർമാർക്ക് പ്‌ളാബ് (PLAB) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ സീനിയർ കെയറർ ഒഴികെയുളളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകൾ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും യു.കെയിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേൽനോട്ടത്തിലാകും നടക്കുക.

റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുകയോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939ൽ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവർക്ക് +91-8802012345 എന്ന മിസ്സ്ഡ് കാൾ സേവനവും ലഭ്യമാണ്.

ഇന്നത്തെ സാമ്പത്തിക ഫലം: സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും; വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക

മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കും. ഉത്തരവാദിത്തമുള്ള സഹപ്രവര്‍ത്തകന്‍ നിങ്ങളുടെ കൂടെയുണ്ടാകും. നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം പോസിറ്റീവായി തുടരും. വാഗ്ദാനം പാലിക്കുക. നിങ്ങളുടെ ക്ഷമ വര്‍ദ്ധിക്കും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. തടസ്സങ്ങള്‍ താനെ മാറി കിട്ടും. 

ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കും. വ്യക്തിഗത പ്രകടനത്തിലായിരിക്കും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുക. എല്ലാവരുടെയും സഹകരണം നിങ്ങള്‍ക്ക് ലഭിക്കും. ലാഭം വര്‍ദ്ധിക്കും. വിജയബോധം വര്‍ദ്ധിക്കും. വിവിധ ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ബന്ധങ്ങള്‍ മെച്ചപ്പെടും. ബിസിനസ്സ് ശക്തമാകും.

മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ക്രെഡിറ്റ് ഇടപാടുകള്‍ നിയന്ത്രിക്കുക. പഴയ തര്‍ക്കവിഷയങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയുണ്ട്. തിടുക്കവും മുന്‍കൈ എടുക്കുന്നതും ഒഴിവാക്കുക. നിക്ഷേപ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കും. ബിസിനസ് വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ക്ഷമയോടെ കാത്തിരിക്കുക. 

ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കരിയറില്‍ ഐശ്വര്യം വര്‍ദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദൃഢനിശ്ചയം ഉണ്ടായിരിക്കണം. കലാപരമായ കഴിവുകള്‍ ശക്തമാകും. ശരിയായ ദിശയില്‍ തന്നെ നിങ്ങള്‍ മുന്നോട്ട് നീങ്ങും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ലക്ഷ്യബോധമുള്ളവരായിരിക്കുക. പുതിയ ജോലികളില്‍ താല്‍പര്യം പ്രകടിപ്പിക്കും. ഉത്തരവാദിത്തങ്ങള്‍ അനായാസം നിര്‍വഹിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. 

ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടാന്‍ സാധിക്കും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. ബാങ്ക് ജോലികളില്‍ കൂടുതല്‍ താല്‍പര്യം കാണിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ബിസിനസ്സ് മികച്ചതായിരിക്കും. കൂടുതല്‍ ലാഭം നേടാനാകും. ജോലിസ്ഥലത്ത് അനുകൂല അന്തരീക്ഷമായിരിക്കും.

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍പരമായി കാര്യങ്ങളില്‍ മടി കുറയും. ആഗ്രഹിച്ച വിജയം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സ് വര്‍ദ്ധിക്കും. വസ്തുക്കളുടെയും ആശയങ്ങളുടെയും കൈമാറ്റം വര്‍ദ്ധിക്കും. പ്രൊഫഷണലുകള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ഉണ്ടാകും. പദ്ധതികള്‍ വേഗത്തിലാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണലിസം നിലനിര്‍ത്താനാകും. മറ്റുള്ളവര്‍ നിങ്ങളുടെ ബുദ്ധിയില്‍ ആകൃഷ്ടരാകും. അടുപ്പക്കാരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കരിയര്‍ അനുകൂലമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സജീവമായി പ്രവര്‍ത്തിക്കാനാകും. നിങ്ങള്‍ക്ക് സമീപമുള്ള വിഭവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

 

ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ സജീവമായിരിക്കും. യുക്തിബോധം വര്‍ദ്ധിക്കും. ആവശ്യമായ പ്രവൃത്തികള്‍ വേഗത്തിലാക്കും. പ്രൊഫഷണലുകളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് സ്വയം ആത്മവിശ്വാസം തോന്നും. സാമ്പത്തിക സ്ഥിതി നല്ല രീതിയില്‍ നിലനില്‍ക്കും. കരിയര്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലാഭ വര്‍ധിക്കും.

നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. സമപ്രായക്കാരുടെ വിശ്വാസം നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും. ആവശ്യമായ ജോലികള്‍ വേഗത്തിലാക്കും. ക്ഷമ വര്‍ദ്ധിപ്പിക്കുക. പ്രൊഫഷണലിസം വര്‍ദ്ധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജാഗ്രത പാലിക്കുക.

ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹകരണവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. പങ്കാളിത്തത്തിലുള്ള കാര്യങ്ങള്‍ അനുകൂലമാകും. തൊഴില്‍പരമായ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഉദ്യോഗസ്ഥര്‍ക്ക് സന്തോഷം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ മെച്ചപ്പെടും. വിശ്വാസ്യത വര്‍ദ്ധിക്കും. ജോലിയില്‍ വ്യക്തതയുണ്ടാകും. 

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ സമ്മിശ്രമായിരിക്കും. ക്രെഡിറ്റ് ഇടപാടുകള്‍ ഒഴിവാക്കുക. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കുക.

ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോഗതിയുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. പ്രൊഫഷണലിസം നിലനിര്‍ത്താന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്. എല്ലാ മേഖലകളിലും ശ്രദ്ധേയമായ ഫലങ്ങള്‍ ഉണ്ടാകും.

അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കും

ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനംടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യപരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

രജിസ്‌ട്രേഷന്‍ ഇല്ലാതെ നടത്തുന്ന കടകള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള അവസരം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വകുപ്പ് പരിശോധന നടത്തും. ശുചിത്വം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഫുഡ് സേഫ് ലോക്കല്‍ ബോഡി എന്ന പദ്ധതി സംസ്ഥാനത്തെ 140 പഞ്ചായത്തുകളില്‍ നടത്തിവരികയാണ്. അവ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കാന്‍ പോവുകയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ എല്ലാം വകുപ്പ് വെബ് സൈറ്റില്‍ ലഭ്യമാക്കും.

പത്തനംതിട്ട ടൗണിനടുത്ത് അണ്ണായിപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. 3.1 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായാണ് അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകും.

അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ്ഭക്ഷ്യ പരിശോധനാ ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകള്‍, കീടനാശിനി പരിശോധനകള്‍, മൈക്കോടോക്സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ലബോറട്ടറി പൂര്‍ണ സജ്ജമായി കഴിഞ്ഞാല്‍ കുടിവെള്ളത്തിന്റേയും ഭക്ഷണ പദാര്‍ഥങ്ങളുടേയും പരിശോധന ഇവിടെത്തന്നെ കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്,  ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, പി.എഫ്.എ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പി. മഞ്ജു ദേവി, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം മാത്യു മരോട്ടിമൂട്ടില്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, സിപിഐ പ്രതിനിധി ബി. ഹരിദാസ്, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍, എന്‍.സി.പി. ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി  തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ

സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ആദ്യം വരുന്നവർക്ക് ആദ്യം അടിസ്ഥാനത്തിൽ നിലവിൽ വന്നതായി  ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലേണേഴ്‌സ് ലൈസൻസ് പുതുക്കൽക്ലാസ്സ് സറണ്ടർഡ്രൈവിംഗ് ലൈസൻസിലെ പേരും ജനനത്തീയതിയും തിരുത്തൽഫോട്ടോയുടെയും ഒപ്പിന്റെയും  ബയോമെട്രിക് മാറ്റംകണ്ടക്ടർ ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും തുടങ്ങിയ 7 സേവനങ്ങൾ കൂടി സാരഥി പോർട്ടറിലൂടെ ഓൺലൈനായി ചെയ്യാം.

 മുഴുവൻ സേവനങ്ങളും ഓൺലൈനാക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സർക്കാർ  ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങൾ പൂർത്തിയാക്കിയാണ് ഈ സംവിധാനം പ്രവർത്തനസജ്ജമായത്.

ഇനി മുതൽ  ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് ഓഫീസിലെത്താതെ തന്നെ ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ സേവനങ്ങൾ ലഭ്യമാകും. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിംഗ് ടെസ്റ്റ്,  വാഹന പരിശോധന തുടങ്ങിയവ ഒഴികയുള്ള മറ്റെല്ലാ സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

 പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി  ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ട്രഷറി വകുപ്പിൽ വലിയ തോതിൽ സാങ്കേതിക നവീകരണം യാഥാർഥ്യമായി

സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഒരു ഭാഗത്ത് സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടക്കുന്നു. മറുഭാഗത്ത് ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സർക്കാർ വകുപ്പുകളെ നവീകരിക്കുന്നത് സിവിൽ സർവീസിനെ മൊത്തത്തിൽ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. ഇത് സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ്. ആ രീതിയിലുള്ള മനോഭാവം ജീവനക്കാരിൽ നിന്നും ഉണ്ടാവണം,’ സംസ്ഥാന ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരം പട്ടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട് അഭിമാനകരമായി പ്രവർത്തിക്കുന്ന അനുഭവമാണ് നമ്മുടെ ട്രഷറിയിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. 

എല്ലാ ആധുനിക സൗകര്യങ്ങളും ട്രഷറി ആസ്ഥാനമന്ദിരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ വകുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പ്യൂട്ടർവത്കരണം വളരെ നേരത്തെ നടപ്പാക്കിയ വകുപ്പാണ് ട്രഷറി. സംയോജിത ധനകാര്യ മാനേജ്‌മെന്റ് സംവിധാനം മാതൃകാപരമായ രീതിയിൽ നടപ്പാക്കി. ഇടപാടുകളെല്ലാം ഓൺലൈൻ വഴിയാക്കി. അടിസ്ഥാന സൗകര്യ വികസനം,  നടപടിക്രമങ്ങളുടെ പരിഷ്‌കരണവും സേവനങ്ങളുടെ വിപുലീകരണവുംസുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കൽജീവനക്കാരുടെ ശേഷി വർധിപ്പിക്കൽ ഇങ്ങനെയുള്ള നവീകരണപ്രവർത്തനങ്ങൾ സർക്കാരിന്റെ സാമ്പത്തിക ക്രയവിക്രയം കൂടുതൽ സുതാര്യമാക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ട്രഷറി പ്രവർത്തനങ്ങളെ കൂടുതൽ നവീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ നേരിടാനും വകുപ്പിനെ സജ്ജമാക്കി. ട്രഷറി ആധുനികവത്കരണത്തിന്റെ ഭാഗമായി പെൻഷൻ കൈപ്പറ്റുന്നവർക്കും ബാങ്കുകൾ മുഖേന പെൻഷൻ വാങ്ങുന്നവർക്കും കേരള പെൻഷൻ പോർട്ടൽ യാഥാർത്ഥ്യമാക്കി. ട്രഷറി സേവിങ്‌സ് ബാങ്ക് കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റി.

ട്രഷറിയിലെ എല്ലാ ബില്ലുകളും ഓൺലൈൻ ആയി പ്രോസസ് ചെയ്യുന്ന സംവിധാനം നടപ്പാക്കി. ഇതുവഴി 98 സർക്കാർ വകുപ്പുകളിൽ ശമ്പളബില്ലുകൾ കടലാസ് രഹിതമായി. ട്രഷറി അക്കൗണ്ട് ഉടമകൾക്ക് നെറ്റ് ബാങ്കിംഗ്,  മൊബൈൽ ആപ്പ് സംവിധാനങ്ങൾ നടപ്പാക്കി.  ഇ-ട്രഷറിയും യാഥാർഥ്യമാക്കി. സംസ്ഥാനത്ത് 2016 ശേഷം 36 ട്രഷറി കെട്ടിടങ്ങളുടെ നിർമ്മാണത്തിന് അനുമതി നൽകി.  ഇതിനായി 108 കോടി രൂപ അനുവദിച്ചു. ഇതിൽ 17 എണ്ണം നിർമാണം പൂർത്തിയാക്കി പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.  മൂന്ന് ട്രഷറി കെട്ടിടങ്ങൾ ഉദ്ഘാടന സജ്ജമായ നിലയിലാണ്. ആറ് കെട്ടിടങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ബാക്കി ട്രഷറികൾക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം ലഭ്യമായിട്ടുണ്ട്.

ഈ വിധത്തിൽ ആധുനികവൽക്കരണ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രഷറി വകുപ്പിൽ മാത്രമല്ല ഇത്തരം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം എല്ലാ സർക്കാർ ഓഫീസുകളിലും നടപ്പാക്കും. ധനകാര്യ ഇടപാടുകളിലെ കാലോചിത മാറ്റങ്ങൾ ഉൾക്കൊള്ളാനും അവയെ നമ്മുടെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി കൂട്ടിയിണക്കാനും കഴിയണം.

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ വർത്തമാനകാലത്ത് അത് ട്രഷറിയിൽ വരാതിരിക്കാൻ ജീവനക്കാർ ശ്രദ്ധയും ജാഗ്രതയും പുലർത്തണമെന്നു മുഖ്യമന്ത്രി ഓർമിപ്പിച്ചു. 38 സെന്റ് ഭൂമിയിൽ ആറ് നിലകളിൽ പണിത ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണത്തിന്  20 കോടി രൂപ ചെലവായി.

ചടങ്ങിൽ ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽആന്റണി രാജുഎ.എ. റഹീം എം.പിവി.കെ. പ്രശാന്ത് എം.എൽ.എധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹഫിനാൻസ് റിസോഴ്‌സസ് സെക്രട്ടറി മുഹമ്മദ് വൈ സഫിറുള്ള,  ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻതുടങ്ങിയവർ പങ്കെടുത്തു.

വണ്‍മില്യണ്‍ ഗോള്‍ മത്സരത്തിന് തുടക്കമായി ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റി

ഫുട്ബോളിനോടുള്ള നമ്മുടെ ആവേശം കളിക്കളത്തിലേക്കും പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ മേളയുടെ പ്രചാരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കാല്‍പ്പന്ത് കളിയുടെ ആരവത്തിലേക്ക് ലോകം കാതോര്‍ക്കെ, ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റിയിരിക്കുകയാണ്. അടിസ്ഥാനപരമായ പരിശീലനം മുതല്‍ മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫുട്ബോള്‍ പരിശീലനം നടത്തുന്നത്. ഫുട്ബോള്‍ അതിമനോഹരമായ കലയും മതവുമാണ്. രാജ്യങ്ങളുടേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും ഭേദങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്ന മാസ്മരികമായിട്ടുള്ള ഒന്നാണ് ഫുട്ബോള്‍.

നമ്മുടെ കണ്ണുകളും കാതുകളും ദോഹയിലെ കളിക്കളത്തിലാണ്. ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവേശം കേരളത്തിലെ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും അലയടിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ജില്ല ഫുട്ബോളിലേക്ക് അതിശക്തമായി തിരിച്ച് വരികയാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഡിവൈഎസ്പി എസ്. നന്ദകുമാര്‍, കോച്ച് കെ.ടി ജോര്‍ജ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: നാല് പുതിയ ഡി.ഡി.ഇ മാർ, 10 ഡി.ഇ.ഒ മാർ

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. നാല് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ (ഡി.ഇ.ഒ) വിദ്യാഭ്യാസ ഉപഡയറക്ടർമാരായി (ഡി.ഡി.ഇ) സ്ഥാനക്കയറ്റം നൽകി. അഞ്ച് വീതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരേയും (എ.ഇ.ഒ) പ്രധാന അധ്യാപകരേയും ഡി.ഇ.ഒ മാരാക്കി ഉയർത്തി.

ഉദ്യോഗസ്ഥരുടെ പേര്, നിലവിലെ തസ്തിക, സ്ഥാനക്കയറ്റം ലഭിച്ച തസ്തിക ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ:

സുജാത. പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മാവേലിക്കര (വിദ്യാഭ്യാസ ഉപഡയറക്ടർ ആലപ്പുഴ), അംബിക. എ.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി (വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യു.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), കൃഷ്ണകുമാർ. സി.സി, ജില്ലാവിദ്യാഭ്യാസ ഓഫീസർ, ആലുവ (വിദ്യാഭ്യാസ ഉപഡയറക്ടർ, തിരുവനന്തപുരം), ഷാജിമോൻ. ഡി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഒറ്റപ്പാലം (വിദ്യാഭ്യാസ ഉപഡയറക്ടർ (ക്യൂ.ഐ.പി), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം), അന്നമ്മ. പി.ഡി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. പൊള്ളേത്തൈ, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മാവേലിക്കര), ഷാജി. എസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വെളിയം, കൊല്ലം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇരിങ്ങാലക്കുട), ശശികല. എൽ, പ്രഥമാദ്ധ്യാപിക, ഗവ. സംസ്‌കൃത ഹൈസ്‌കൂൾ, ഫോർട്ട്, തിരുവനന്തപുരം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കട്ടപ്പന), പ്രീത രാമചന്ദ്രൻ. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വൈക്കം, കോട്ടയം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോതമംഗലം), ശ്രീലത. കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കോട്ടയം ഈസ്റ്റ് (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ആലുവ), പ്രസീദ. വി, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പാലക്കാട്), രാജു. കെ.വി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, അറക്കുളം, ഇടുക്കി (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഒറ്റപ്പാലം), കുമാരി എസ്. അനിത, പ്രഥമാദ്ധ്യാപിക, ജി.ജി.എച്ച്.എസ്.എസ്, കായംകുളം, ആലപ്പുഴ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, മണ്ണാർക്കാട്), ചന്ദ്രിക. എൻ.എ, പ്രഥമാദ്ധ്യാപിക, ജി.എച്ച്.എസ്. ചേളോര, കണ്ണൂർ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, തലശ്ശേരി), ബാലഗംഗാധരൻ. വി.കെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, വേങ്ങര, മലപ്പുറം (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വയനാട്).

തിരുവനന്തപുരം ഗവ. ജി.വി.എച്ച്.എസ്.എസ്. ഫോർ ഡഫ്-ലെ പ്രഥമാദ്ധ്യാപിക സുജാത ജോർജ്ജിനെ ഐ.ഇ.ഡി. സ്പെഷ്യൽ എഡ്യുക്കേറ്റർ തസ്തികയിൽ സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ഐ.ഇ.ഡി. സ്പെഷ്യൽ എഡ്യുക്കേറ്ററായി നിയമിച്ചു.

കൂടാതെ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഓമന. എം.പി.യെ വിദ്യാഭ്യാസ ഉപഡയറക്ടർ ആയി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്കും തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ വാസു. സി.കെ.യെ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടറായും സ്ഥലം മാറ്റി. വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ സുനിൽ കുമാർ. കെ-യെ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലംമാറ്റം നൽകിയും നിയമിച്ചിട്ടുണ്ട്.

മോഷ്ടാവെന്ന് സംശയം; യുവാ വിനെ കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മർദിച്ചു

കെഎസ്ആര്‍ടിസിയുടെ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു

ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ തൃശൂർ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു തൃശൂർ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു. മേയർ എം കെ വർഗീസ് ആദ്യ വിൽപന നിർവഹിച്ചു. 

ആധുനിക സൗകര്യങ്ങളുള്ള കെ എസ് ആർ ടി സി ബസ് ടെർമിനൽ കോംപ്ലക്സ് തൃശൂരിൽ നിർമിക്കുമെന്നും ഏതാനും മാസങ്ങൾക്കുള്ളിൽ നിർമാണ രൂപരേഖ തയ്യാറാകുമെന്നും മന്ത്രി അഡ്വ. ആൻ്റണി രാജു പറഞ്ഞു. ഇതിനായി ഡെൽഹി ആസ്ഥാനമായ ഡിംസുമായി (DIMS) ചർച്ച നടത്തിക്കഴിഞ്ഞു. തൃശൂരിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ആവശ്യമെങ്കിൽ സ്വകാര്യ പങ്കാളിത്തം തേടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ഊർജസ്വലരാക്കുന്നതിൻ്റെ ഭാഗമായി അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. പാറശ്ശാലയിൽ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണം വിജയകരമാണെന്ന് കണ്ടതിനാൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിന് നടപടി തുടങ്ങി. വരുമാന വർധനവിനൊപ്പം ഷെഡ്യൂളുകൾ വർധിപ്പിക്കുന്നതിനും ഇത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. നേരത്തേ വാങ്ങിയ 35 ഇലക്ട്രിക് ബസ്സുകൾക്ക് പുറമെ 15 എണ്ണം കൂടി ഉടൻ പുറത്തിറങ്ങുമെന്നും 200 ബസുകളുടെ ടെൻഡർ പൂർത്തിയായതായും മന്ത്രി അറിയിച്ചു.

 

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും കെഎസ്ആര്‍ടിസിയുടെയും സംയുക്ത സംരംഭമാണ് യാത്രാ റീട്ടെയ്ല്‍ ഫ്യൂവല്‍ ഔട്ട്‌ലെറ്റ്. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി വിഭാവനം ചെയ്ത പദ്ധതിയാണിത്. ഭാവിയില്‍ ഹരിത ഇന്ധനങ്ങളായ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയും ഈ ഔട്ട്‌ലെറ്റുകള്‍ വഴി ലഭ്യമാകും. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്ന പോലെ ഇന്ധന വിതരണ രംഗത്തും കെഎസ്ആര്‍ടിസി യാത്രാ ഫ്യുവല്‍സിനെ ഒരു പ്രമുഖ ശക്തിയായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഐഒസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍  സഞ്ജീബ് ബഹ്‌റ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍  ബിജു പ്രഭാകര്‍, വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് പൊള്ളാഞ്ചേരി, ഗുരുവായൂർ അസി. ട്രാൻസ്പോർട്ട് ഓഫീസർ  കെ പി ഷിബു , ഐഒസിഎല്‍ ചീഫ് ജന. മാനേജർ (റീട്ടെയ്ൽ സെയിൽസ് ) ദീപക് ദാസ് , വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജല ജീവന്‍ മിഷന്‍; ലക്ഷ്യം കൈവരിക്കുന്ന ആദ്യ ജില്ലയാകാന്‍ വയനാടിന് കഴിയും

എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണയോടെ നടപ്പാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ആദ്യ ജില്ലയാകാന്‍ വയനാടിന് കഴിയുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ കളക്ടറുടെയും സജ്ജീവ ഇടപെടലുള്ളതിനാല്‍ ഇവിടെ നൂറ് ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനുള്ള എല്ലാ സാഹചര്യവുമുണ്ടെന്ന് പദ്ധതി സംബന്ധിച്ച ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.

 

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ 1,35,866 പേര്‍ക്ക് ശുദ്ധജലമെത്തിക്കാനാണ് ഇനി ബാക്കിയുള്ളത്. ആകെ ലക്ഷ്യമായ 1,91,308 ഗ്രാമീണ വീടുകളില്‍ 71.02 ശതമാനമാണിത്. പദ്ധതി തുടങ്ങുന്നതിന് മുമ്പുള്ള 42,839 ഉള്‍പ്പെടെ 55,442 പേര്‍ക്ക് കണക്ഷന്‍ നല്‍കി. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 57,569 കണക്ഷനും മാനന്തവാടി 36,762 കണക്ഷനും ബത്തേരിയില്‍ 41,535 കണക്ഷനുമാണ് ഇനി നല്‍കാനുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിനായി ജില്ലയില്‍ 12.63 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ളതായും എല്ലാ പ്രവൃത്തികളുടെയും ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. 

ഓരോ പഞ്ചായത്ത് പരിധികളിലെയും ജല ജീവന്‍ മിഷന്‍ പ്രവൃത്തികളുടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണം. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അടുത്ത മാസം ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യും. ജനുവരിയില്‍ സംസ്ഥാനതലത്തില്‍ മിഷന്‍ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. 

 

ഓരോ മണ്ഡലത്തിലെയും പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. പമ്പ്‌സെറ്റ്, ടാങ്ക് എന്നിവയ്ക്ക് സ്ഥലം ലഭ്യമാക്കല്‍, റോഡ് കട്ടിംഗ് അനുമതി, കെ.എസ്.ഇ.ബി, ഫോറസ്റ്റ് ഉള്‍പ്പെടെയുള്ളവയുടെ അനുമതി ലഭ്യമാക്കല്‍ തുടങ്ങിയവ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു, ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ. ഷാജു, കെ.ഡബ്ല്യു.എ ബോര്‍ഡ് മെമ്പര്‍ ഏഡേവ. ജേസ് ജോസഫ്, വാട്ടര്‍ അതോറിറ്റി നോര്‍ത്തേണ്‍ റീജിയന്‍ ചീഫ് എഞ്ചിനീയര്‍ എസ്. ലീനകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 
Verified by MonsterInsights