ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ എഫ്.ഡി പലിശ നിരക്ക് ഉയര്‍ത്തി; പുതിയ നിരക്കുകള്‍ നോക്കാം.

സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ചില സ്വകാര്യ ബാങ്കുകള്‍. പുതുക്കിയ നിരക്കുകള്‍ പ്രകാരം 8.50 ശതമാനം വരെ പലിശ വിവിധ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ബാങ്കുകളുടെ പുതുക്കിയ നിരക്കുകള്‍ നോക്കാം.

ഫെഡറല്‍ ബാങ്ക്

രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്. സാധാരണ പൗരന്മാര്‍ക്ക് മൂന്ന് മുതല്‍ 6.6 ശതമാനം വരെയാണ് പുതുക്കിയ പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5 ശതമാനം മുതല്‍ 7.25 ശതമാനം വരെ ലഭിക്കും. ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയത്. മെയ് 17 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായതായി ഫെഡറല്‍ ബാങ്കിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നു.

 ബാങ്ക് ഓഫ് ബറോഡ

തെരഞ്ഞെടുത്ത കാലയളവുകളില്‍ ബാങ്ക് ഓഫ് ബറോഡ 30 ബേസിസ് പോയ്ന്റ് വരെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. രണ്ടു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ നിരക്ക് അനുസരിച്ച് സാധാരണ പൗരന്മാര്‍ക്ക് മൂന്നു മുതല്‍ 7.25 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.5 ശതമാനം മുതല്‍ 7.75 ശതമാനം വരെയും പലിശ ലഭിക്കും. മെയ് 12 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തിലായി.

ഇതിനൊപ്പം ബറോഡ തിരംഗ പ്ലസ് നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കും ബാങ്ക് ഓഫ് ബറോഡ ഉയര്‍ത്തിയിട്ടുണ്ട്. 399 ദിവസ കാലാവധിയുള്ള ബറോഡ തിരംഗ പ്ലസിന് 7.90 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 0.50 ശതമാനവും നോണ്‍ കോളബ്ള്‍(കാലാവധിയെത്തും മുന്‍പ് പിന്‍വലിക്കാനാകാത്ത) നിക്ഷേപങ്ങള്‍ക്കുള്ള 0.15 ശതമാനവും ഉള്‍പ്പെടെയാണിത്.

കോട്ടക് മഹീന്ദ്ര ബാങ്ക്


മെയ് 11 മുതലാണ് കോട്ടക് ബാങ്ക് പലിശ നിരക്കുകള്‍ പുതുക്കിയത്. സാധാരണ പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ 2.75 ശതമാനം മുതല്‍ 7.20 ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.25 ശതമാനം മുതല്‍ 7.70 ശതമാനം വരെയുമാണ്.

ഡി.സി.ബി ബാങ്ക്


ഡി.സി.ബി ബാങ്കും രണ്ടു കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ പൗരന്മാര്‍ക്ക് 3.75 ശതമാനം മുതല്‍ എട്ട് ശതമാനം വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.25 ശതമാനം മുതല്‍ 8.50 ശതമാനവുമാണ് ബാങ്ക് നല്‍കുന്ന പലിശ. മെയ് എട്ടു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights