മധുരക്കിഴങ്ങ് ഹൃദയ സൗഹൃദ ഭക്ഷണമാണ്. ഹൃദയാരോഗ്യത്തിന് ഗുണകരമായ പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിലനിർത്തുന്നതിന് ആവശ്യമായ പൊട്ടാസ്യം അവയിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിന്റെ പ്രധാന കാരണമായ ഹൈപ്പർടെൻഷന്റെ സാധ്യത കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം പൊട്ടാസ്യം അടങ്ങിയ മധുരക്കിഴങ്ങുകൾ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും.
.
മധുരക്കിഴങ്ങ് ഭക്ഷണ നാരുകളുടെ മികച്ച ഉറവിടമാണ്. എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എൽഡിഎൽ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. നാരുകളും ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
മധുരക്കിഴങ്ങിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നു. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാന ഘടകമാണ്. ഈ സംയുക്തങ്ങൾ രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും സുഗമമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മധുരക്കിഴങ്ങ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും ഉപകരിക്കും.
മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
മധുരക്കിഴങ്ങിലെ ഫൈബറും ആന്റിഓക്‌സിഡന്റുകളും കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇവയിൽ വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു, ഇത് ചിലതരം കാൻസറുകളിൽ നിന്ന് സംരക്ഷിക്കും. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മധുരക്കിഴങ്ങ് കഴിക്കുന്നത് സഹായിക്കും.