തലവേദന എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം?

മിക്ക ആളുകളും അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന അല്ലെങ്കിൽ ഒരിയ്ക്കലെങ്കിലും അനുഭവിച്ചിട്ടുള്ള  ഒരു സാധാരണ അവസ്ഥയാണ് തലവേദന. തലവേദനയുടെ പ്രധാന ലക്ഷണം നിങ്ങളുടെ തലയിലോ മുഖത്തോ അനുഭവപ്പെടുന്ന വേദനയാണ്. ചെറിയ തലവേദന മുതൽ കടുത്ത തലവേദന വരെ തലവേദനയുടെ തീവ്രത ഓരോരുത്തരിലും ഓരോ കാരണങ്ങൾ അനുസരിച്ചും വ്യത്യസ്തമായിരിക്കും.

മുതിർന്നവരിൽ തലവേദന എത്രത്തോളം സാധാരണമാണ്?


ലോകത്തിലെ ഏറ്റവും സാധാരണമായ വേദനാജനകമായ അസുഖങ്ങളിലൊന്നാണ് തലവേദന. ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 75% വരെ കഴിഞ്ഞ വർഷം തലവേദന അനുഭവിച്ചിട്ടുണ്ട്. പലരും ജോലിക്കും സ്‌കൂളിലും പോകാത്തതിന്റെ പ്രധാന കാരണം തലവേദനയാണ്. ചില ആളുകൾക്ക്, തുടർച്ചയായി തലവേദനയുണ്ടാകാറുണ്ട്. ഇത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും വരെ ഇടയാകുകയും ചെയ്യും.

ഉടനടി വൈദ്യസഹായം ആവശ്യമുള്ള തലവേദനയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

തലവേദനയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും എത്രയും വേഗം വൈദ്യസഹായം തേടണം:

പെട്ടെന്നുള്ള അതികഠിനമായ തലവേദന

ന്യൂറോളജിക്കൽ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന

ബലഹീനത

തലകറക്കം

പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയോ വീഴുകയോ ചെയ്യുക

മരവിപ്പ് അല്ലെങ്കിൽ തരിപ്പ്

പക്ഷാഘാതം

സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക

ആശയക്കുഴപ്പം

പെരുമാറ്റത്തിലെ മാറ്റങ്ങൾ 

കാഴ്ച മങ്ങൽ

കണ്ണിൽ ഇരുട്ട് കയറുന്ന പോലെയുള്ള അവസ്ഥ

ഒരു വസ്തുവിനെ രണ്ടായി കാണുക

പനിക്കൊപ്പമുള്ള തലവേദന, ശ്വാസംമുട്ടൽ, കഴുത്ത് വേദന 

രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണരുന്ന തരത്തിലുള്ള അസഹനീയമായ തലവേദന

ഓക്കാനം, ഛർദ്ദി എന്നിവയ്‌ക്കൊപ്പമുള്ള തലവേദന

തലയ്ക്ക് പരിക്കേറ്റ ശേഷം അല്ലെങ്കിൽ അപകടം സംഭവിച്ചതിന് ശേഷം ഉണ്ടാകുന്ന തലവേദന

55 വയസ്സിനു ശേഷം അനുഭവപ്പെടുന്ന തലവേദന

തലവേദന എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം? 

തലവേദന ചികിത്സിക്കുന്നതിനായുള്ള പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ തലവേദനയുടെ കാരണം കണ്ടെത്തുക എന്നതാണ്. സാധാരണയായി തലവേദന എപ്പോഴൊക്കെയാണ് വരുന്നതെന്ന വിവരം സൂക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് തലവേദനയ്ക്ക് ശരിയായ ചികിത്സ നേടാൻ കഴിയും.

തലവേദനയുടെ കാരണം അറിഞ്ഞു കഴിഞ്ഞാൽ അതനുസരിച്ച് ഡോക്ടർമാർക്ക് ചികിത്സിക്കാൻ സാധിക്കും. ഉദാഹരണത്തിന് ചിലപ്പോൾ നിങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴോ മറ്റ് വിഷമങ്ങൾ അനുഭവിക്കുമ്പോഴോ ആയിരിക്കും നിങ്ങൾക്ക് തലവേദന ഉണ്ടാകുക. കൗൺസിലിംഗും സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളും ഉപയോഗിച്ച് ഈ തലവേദന കൈകാര്യം ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്ട്രെസ് ലെവൽ കുറയ്ക്കുന്നതിലൂടെ, സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന ഒഴിവാക്കാം.

എല്ലാ തലവേദനകൾക്കും മരുന്ന് ആവശ്യമില്ല. മറ്റ് ചികിത്സാ രീതികൾ സ്വീകരിച്ചും തലവേദനയ്ക്ക് പരിഹാരം കണ്ടെത്താം. നിങ്ങളുടെ തലവേദനയുടെ തരം, ആവൃത്തി, കാരണം എന്നിവയെ ആശ്രയിച്ച് ചികിത്സാരീതി വ്യത്യാസപ്പെടുന്നു. 

സ്ട്രെസ് മാനേജ്മെന്റ്

സമ്മർദ്ദകരമായ സാഹചര്യങ്ങളെ നേരിടാനുള്ള വഴികൾ സ്ട്രെസ് മാനേജ്മെന്റ് നിങ്ങളെ പഠിപ്പിക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കാൻ റിലാക്സേഷൻ ടെക്നിക്കുകൾ സഹായകമാണ്. നിങ്ങളുടെ പിരിമുറുക്കം ലഘൂകരിക്കാൻ ശ്വസന വ്യായാമം, യോഗ, സംഗീതം എന്നിവ സഹായിക്കും.

ബയോഫീഡ്ബാക്ക്

നിങ്ങളുടെ ശരീരത്തിൽ പിരിമുറുക്കം ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ ബയോഫീഡ്ബാക്ക് നിങ്ങളെ പഠിപ്പിക്കും. സമ്മർദ്ദകരമായ സാഹചര്യങ്ങളോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും അത് പരിഹരിക്കാനുള്ള വഴികളും ഇതുവഴി നിങ്ങൾക്ക് പഠിക്കാനാകും. ബയോഫീഡ്ബാക്ക് സമയത്ത്, സെൻസറുകൾ നിങ്ങളുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കും. തലവേദനയോടുള്ള നിങ്ങളുടെ ശാരീരിക പ്രതികരണങ്ങൾ ഇതുവഴി നിരീക്ഷിക്കുന്നു. താഴെ പറയുന്ന കാര്യങ്ങളാണ് നിരീക്ഷിക്കുക.

ശ്വസന നിരക്ക്

പൾസ്

ഹൃദയമിടിപ്പ്

താപനില

പേശി പിരിമുറുക്കം

മസ്തിഷ്ക പ്രവർത്തനം

മരുന്നുകൾ

ഇടയ്ക്കിടെ ടെൻഷൻ മൂലമുണ്ടാകുന്ന തലവേദനകൾ സാധാരണയായി വേദനസംഹാരികളോട് നന്നായി പ്രതികരിക്കും. എന്നാൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് പലപ്പോഴും ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ തലവേദനയ്ക്ക് കാരണമായേക്കാം. കഠിനമായ തലവേദനയ്ക്ക് ഡോക്ടർമാർ ചില മരുന്നുകൾ നിങ്ങൾക്ക് ശുപാർശ ചെയ്തേക്കാം. ട്രിപ്റ്റാനുകളും മറ്റ് തരത്തിലുള്ള മരുന്നുകളും മൈഗ്രെയ്ൻ തടയാൻ സഹായകമാണ്. ഉയർന്ന രക്തസമ്മർദ്ദം, അപസ്മാരം, വിഷാദം എന്നിവയ്ക്കുള്ള മരുന്നുകളും ചിലപ്പോൾ മൈഗ്രെയിനുകൾ തടയും.

തലവേദന എങ്ങനെ തടയാം?

തലവേദന തടയുന്നതിനുള്ള പ്രധാന ഘടകം തലവേദനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കണ്ടെത്തുക എന്നതാണ്. ട്രിഗറുകൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. നിങ്ങൾക്ക് തലവേദന ഉണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ നിങ്ങൾക്ക് അവ ഒഴിവാക്കാനോ കുറയ്ക്കാനോ കഴിയും.

ഉദാഹരണത്തിന്, ശക്തമായ സുഗന്ധങ്ങൾ ചിലപ്പോൾ ചിലർക്ക് തലവേദന ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ കടുത്ത മണമുള്ള പെർഫ്യൂമുകളും സുഗന്ധമുള്ള ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നത് തലവേദന ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ചില ഭക്ഷണങ്ങൾ, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയും ചിലപ്പോൾ തലവേദനയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ പലർക്കും തലവേദനയുടെ കാരണങ്ങൾ കണ്ടെത്താനും അവ ഒഴിവാക്കാനും കഴിയാറില്ല.  

തലവേദന മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പരിഹാര മാർഗങ്ങൾ

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നേരിയ തലവേദനയ്ക്ക് നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങളുണ്ട്

തലയിൽ ചൂട് അല്ലെങ്കിൽ തണുത്ത പായ്ക്കുകൾ വയ്ക്കുക

സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക

തലയിലും കഴുത്തിലും പുറത്തും മസാജ് ചെയ്യുക

ഇരുണ്ടതും ശാന്തവുമായ മുറിയിൽ വിശ്രമിക്കുക.

തലവേദന പാരമ്പര്യമായി ഉണ്ടാകുമോ?

പാരമ്പര്യമായി തലവേദന ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. പ്രത്യേകിച്ച് മൈഗ്രെയ്ൻ പോലുള്ള രോഗങ്ങൾ പാരമ്പര്യമായും ഉണ്ടായേക്കാം. ഉദാഹരണത്തിന് മാതാപിതാക്കൾക്ക് മൈഗ്രെയ്ൻ ഉണ്ടെങ്കിൽ കുട്ടികൾക്കും തലവേദന ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്. കഫീൻ, മദ്യം, പുളിപ്പിച്ച ഭക്ഷണങ്ങൾ, ചോക്കലേറ്റ്, ചീസ് എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ കഴിക്കുന്നതും തലവേദനയ്ക്ക് കാരണമാകാറുണ്ട്. 

മൈഗ്രെയിൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ 

മദ്യത്തിന്റെ ഉപയോഗം

ഭക്ഷണക്രമത്തിലോ ഉറക്കത്തിലോ ഉള്ള മാറ്റങ്ങൾ

വിഷാദം

കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട വൈകാരിക സമ്മർദ്ദം

അമിതമായ മരുന്നുകളുടെ ഉപയോഗം

വെളിച്ചം 

ഉയർന്ന ശബ്ദം

കാലാവസ്ഥയിലെ മാറ്റം

ടെൻഷൻ തലവേദന

ടെൻഷൻ തലവേദനയാണ് ഏറ്റവും സാധാരണമായ തലവേദന. താഴെ പറയുന്നവയാണ് ഇത്തരം തലവേദനയുടെ ലക്ഷണങ്ങൾ

തലയുടെ ഇരുവശത്തും വേദന അനുഭവപ്പെടുക

മരുന്നുകളോട് പ്രതികരിക്കും

പതിവ് പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വേദന വർദ്ധിക്കും (കുനിയുകയോ നടക്കുകയോ ചെയ്യുമ്പോൾ).

Verified by MonsterInsights