റിലയൻസ് ജിയോ ടെക്‌നീഷ്യന്മാരെ തേടുന്നു, എല്ലാ ജില്ലകളിലും അവസരം.

റിലയൻസ് ജിയോ, മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു-വീലറും ഉണ്ടാകണം. ബയോഡാറ്റ കെെയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 9778424399 / 9249095815.

പാദം വിണ്ടുകീറുന്നുണ്ടോ? പരീക്ഷിക്കാം ഈ പൊടിക്കെെകൾ.

കാൽപാദങ്ങൾ വിണ്ടു കീറുന്നത് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്.  പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാൽ കാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പാദങ്ങൾ വിണ്ടു കീറുന്നത് തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ.

ഒന്ന്…

കാല് വിണ്ടു കീറുന്നത് തടയാനുള്ള പോംവഴിയാണ് നാരങ്ങാ നീര്. ഒരു ടീസ്പൂൺ വാസലിൻ, രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരുമായി യോജിപ്പിച്ച് പാദങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം 20 മിനുട്ട് നേരം ഇട്ടേക്കുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് ഇടാവുന്നതാണ്.

രണ്ട്…

എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് ഉത്തമമാണ്. രാത്രി സമയങ്ങളിൽ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.

മൂന്ന്…

പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ഏറ്റവും മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.

നാല്…

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പാദങ്ങൾ കൂടുതൽ ലോലമാക്കാൻ സഹായിക്കും. മഞ്ഞളും തുളസിയും കർപ്പൂരവും തുല്യ അളവിലെടുത്ത് അതിൽ കറ്റാർവാഴ ജെൽ ചേർത്ത് ഉപ്പൂറ്റിയിൽ തേക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

koottan villa

“നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും; സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു.

നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. 

ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ. ഗ്രഹണ ദിവസം ഭൂമിയും ചന്ദ്രനും  സൂര്യനിൽ നിന്ന് ശരാശരി 150 ദശലക്ഷം കിലോമീറ്റർ ദൂരം നിലനിർത്തിയായിരിക്കും സ്ഥിതി ചെയ്യുക. ഇത് 7.5 മിനിറ്റ് നേരത്തേക്ക് സൂര്യനെ പൂര്‍ണമായി മറയ്ക്കും. ഇത്രയും സമയം അപൂർവ സംഭവമാണെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഇതിന് മുന്‍പ് 1973 ലാണ്  ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. ഗ്രഹണത്തിന് തൊട്ടുമുമ്പുള്ള ദിവസം ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോൾ സാധാരണ കാണുന്നതിനേക്കാള്‍ വലിപ്പത്തില്‍ ചന്ദ്രനെ ആകാശത്ത് കാണാനാകും. വെറും 3,60,000 കിലോമീറ്റർ മാത്രം അകലെയായിരിക്കും ചന്ദ്രന്‍ ആ ദിവസം.

വിദഗ്ധരുടെ അഭിപ്രായത്തിൽ സമ്പൂർണ ഗ്രഹണങ്ങൾ മറ്റേതൊരു ചന്ദ്രഗ്രഹണത്തേക്കാളും സൂര്യഗ്രഹണത്തേക്കാളും മനോഹരമാണ്. ഈ സമയം സന്ധ്യപോലെ ആകാശം ഇരുണ്ടിരിക്കാം എന്നും വിദഗ്ദര്‍ പറയുന്നു. ഇത്തവണ സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രവും ദൃശ്യമായേക്കാം എന്നും പറയുന്നു. ഏപ്രിൽ 8ന് ശേഷം ഇരുപത് വര്‍ഷത്തിനു ശേഷമേ അടുത്ത സമ്പൂര്‍ണ സൂര്യഹ്രണം സാക്ഷ്യം വഹിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കൂ എന്നാണ് നാസ പറയുന്നത്.

നാല്‍കോയില്‍ 277 എന്‍ജിനീയര്‍ ട്രെയിനി ഒഴിവ്.

നവരത്ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (നാൽകോ) ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനിയാവാൻ അവസരം. ഗേറ്റ്- 2023 സ്കോർ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. വിവിധ വിഷയങ്ങളിലായി 277 ഒഴിവുണ്ട്.

വിഷയങ്ങളും ഒഴിവും: മെക്കാനിക്കൽ- 127, ഇലക്ട്രിക്കൽ- 100, ഇൻസ്ട്രുമെന്റേഷൻ- 20, മെറ്റലർജി- 10, കെമിക്കൽ- 13, കെമിസ്ട്രി- 7.

യോഗ്യത 

കെമിസ്ട്രിയിലേക്ക് എം.എസ്സി. (കെമിസ്ട്രി)/ എ.ഐ.സി.യും മറ്റുള്ളവയിലേക്ക് ബന്ധപ്പെട്ട വിഷയത്തിലുള്ള ഫുൾടൈം എൻജിനീയറിങ്/ ടെക്നോളജി ബിരുദവുമാണ് യോഗ്യത. 65 ശതമാനം മാർക്കോടെ നേടിയതായിരിക്കണം യോഗ്യത (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം മതിയാവും). അവസാനവർഷക്കാർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം.

പ്രായം: 30 കവിയരുത്. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ- 10 വർഷം, എസ്.സി./ എസ്.ടി.- 15 വർഷം, ഒ.ബി.സി. (എൻ.സി.എൽ.) 13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്.
ശമ്പളം: ഒരുവർഷത്തെ പരിശീലനകാലത്ത് പ്രതിമാസം 40,000 രൂപ ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 60,000- 1,80,000 രൂപ സ്കെയിലിൽ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. കമ്പനിക്ക് കീഴിൽ രാജ്യത്തിന് അകത്തോ പുറത്തോ ഉള്ള യൂണിറ്റ്/ ഓഫീസിലോ സംയുക്ത സംരംഭത്തിലോ സബ്സിഡിയറികളിലോ നിയമനം ലഭിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നുലക്ഷം/ നാലുലക്ഷം രൂപയുടെ സർവീസ് ബോണ്ട് സമർപ്പിക്കണം.

അപേക്ഷാഫീസ്: ജനറൽ, ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 500 രൂപ, മറ്റുള്ളവർക്ക് 100 രൂപ. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.nalcoindia.comഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ് എന്നിവയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 2 (വൈകീട്ട് 5 മണി).

ലോറിയില്‍ മുറ്റത്തെത്തും പുത്തന്‍ വീട് ; ഓണ്‍ലൈന്‍ വില 8 ലക്ഷം മുതല്‍.

ലോറിയിൽ കൂറ്റൻപെട്ടിയിലാക്കി നല്ലൊരുവീട് മുന്നിലെത്തും, ഓൺലൈനായി ബുക്ക് ചെയ്താൽമതി. ഒന്നോ രണ്ടോദിവസംകൊണ്ട് നമ്മൾ പറയുന്നസ്ഥലത്ത് അസംബിൾചെയ്ത് വീട് റെഡിയാക്കിത്തരികയും ചെയ്യും. ആമസോൺ, ബോക്സബിൾ തുടങ്ങിയ കമ്പനികളും ചില ചൈനീസ് കമ്പനികളും ഈ മേഖലയിൽ സജീവമാണ്. നിലവിൽ അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ ചിലരാജ്യങ്ങളിൽ മാത്രമേ ആമസോൺ ഈ സേവനം നൽകുന്നുള്ളൂ. വൈകാതെ ഇന്ത്യയിലേക്കും എത്തും. അലോയ് സ്റ്റീൽ, പി.വി.സി. പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയവസ്തുക്കൾ ഉപയോഗിച്ച് പരസ്പരം ഘടിപ്പിച്ച് വികസിപ്പിക്കാവുന്നതാണ് ഇത്തരം വീടുകൾ. ആവശ്യമെങ്കിൽ മടക്കിയെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പൂർവസ്ഥിതിയിലാക്കാം.

വാതിലുകൾ, ജനലുകൾ, വൈദ്യുതസർക്യൂട്ട്, അടുക്കള ഉപകരണങ്ങൾ, ശൗചാലയ ഉപകരണങ്ങൾ എന്നിവയെല്ലാം ഉണ്ടാവും. വലുപ്പത്തിനും സൗകര്യത്തിനുമനുസരിച്ച് എട്ടുലക്ഷം രൂപമുതൽ 50 ലക്ഷം രൂപവരെ വിലയുള്ള വീടുകൾ ലഭിക്കും. രണ്ട് കിടപ്പുമുറി, ഒരു സ്വീകരണമുറി, അടുക്കള, ശൗചാലയം എന്നിവയുള്ള 19ഃ20 അടിയുള്ള വീടിന് 22 ലക്ഷം രൂപയാണ് ആമസോൺ വിലപറയുന്നത്. ഭൂപ്രകൃതിക്കനുസരിച്ച് തിരഞ്ഞെടുക്കണമെന്നു മാത്രം. കേരളത്തിലും ബെംഗളൂരുവിലുമെല്ലാം ഇപ്പോൾത്തന്നെ കുറഞ്ഞ ചെലവിൽ കണ്ടെയ്നർ വീടുകൾ പലരും പണിയുന്നുണ്ട്. കപ്പൽ കണ്ടെയ്നറുകൾ ഒന്നിലധികംചേർത്താണ് ഇവനിർമിക്കുന്നത്. ഇതിന്റെ മറ്റൊരു പതിപ്പാണ് അലോയ് സ്റ്റീൽ ഉപയോഗിച്ചുള്ള ഓൺലൈൻ വീടുകൾ.നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ ഇത്തരം വീടുകൾക്ക് അനുമതിയും നമ്പറും നൽകുന്നതിൽ പ്രശ്നമില്ലെന്ന് ടൗൺ പ്ലാനിങ് അധികൃതർ പറഞ്ഞു”.

സിബിഎസ്ഇയിൽ അനദ്ധ്യാപക തസ്തികകളിൽ നിരവധി ഒഴിവുകൾ; രാജ്യത്തെവിടെയും നിയമനം.

വിവിധ അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സിബിഎസ്ഇ. അഖിലേന്ത്യ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാകും തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്.

രാജ്യത്തെവിടെയും നിയമനം ഉണ്ടാകുമെന്ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കൂടാതെ ഓൺലൈൻ മുഖേന മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. മാർച്ച് 12-മുതൽ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 11 വരെയാണ് അപേക്ഷിക്കാനാകുക. വിശദവിവരങ്ങൾക്ക് https://www.cbse.gov.in/newsite/recruitment.html എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അസിസ്റ്റന്റ് സെക്രട്ടറി(അഡ്മിനിസട്രേഷൻ), അസിസ്റ്റന്റ് സെക്രട്ടറി (അക്കാദമിക്ക്), അസിസ്റ്റന്റ് സെക്രട്ടറി ( സ്‌കിൽ എഡ്യുക്കേഷൻ), അസിസ്റ്റന്റ്
സെക്രട്ടറി (ട്രെയിനിംഗ്), അക്കൗണ്ട്‌സ് ഓഫീസർ, ജൂനിയർ എൻജിനിയർ, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ്.

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം.

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് പോസ്റ്റുകളിലേക്ക് നിയമനം നടക്കുന്നു. വിവിധ വിഷയങ്ങളിലായി 490 ഒഴിവുകളുണ്ട്. ഗേറ്റ്- 2024 സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

ആര്‍കിടെച്ചര്‍
3 ഒഴിവുണ്ട്. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.

യോഗ്യത: ആര്‍കിടെച്ചറില്‍ ബാച്ചിലര്‍ ബിരുദവും, കൗണ്‍സില്‍ ഓഫ് ആര്‍കിടെക്ച്ചറില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അവസരം.

ഗേറ്റ് പേപ്പര്‍ കോഡ്: എ.ആര്‍.

പ്രായം: 27 വയസ് കവിയരുത്.

2. എഞ്ചിനീയറിങ് (സിവില്‍)
90 ഒഴിവുകളുണ്ട്.

യോഗ്യത: സിവില്‍ എഞ്ചിനീയറിങ്/ ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പര്‍ കോഡ്: സി.ഇ.

പ്രായം: 27 വയസ് കവിയരുത്.

3. എഞ്ചിനീയറിങ് (ഇലക്ട്രിക്കല്‍)
106 ഒഴിവുകള്‍. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.

യോഗ്യത: ഇലക്ട്രിക്കലില്‍ എഞ്ചിനീയറിങ് ടെക്‌നോളജി ബിരുദം. ഗേറ്റ് പേപ്പര്‍ കോഡ്: ഇ.ഇ.

പ്രായം: 27 വയസ് കവിയകരുത്.

4. ഇലക്ട്രോണിക്‌സ്
278 ഒഴിവുകള്‍. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.

പ്രായം: 27 വയസ് കവിയകരുത്.യോഗ്യത: ഇലക്ട്രോണ്ക്‌സ് സ്‌പെഷ്യലൈസേഷനോയുള്ള ഇലക്ട്രിക്കലിലോ, ടെലികമ്യൂണിക്കേഷനിലോ, ഇലക്ട്രോണിക്‌സിലോ നേടിയ എഞ്ചിനീയറിങ്/ ടെക്‌നോളജി ബിരുദം.

ഗേറ്റ് പേപ്പര്‍ കോഡ്: ഇ.സി.

 

5. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
13 ഒഴിവുകള്‍. ശമ്പളം: 40,000 രൂപ മുതല്‍ 1,14,000 രൂപ വരെ.

പ്രായം: 27 വയസ് കവിയകരുത്.

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഐ.ടി/ ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിങ്/ ടെക്‌നിക്കല്‍ ബിരുദം/ എം.സി.എ.

ഗേറ്റ് പേപ്പര്‍ കോഡ്: സി.എസ്.

അപേക്ഷ/ കൂടുതല്‍ വിവരങ്ങള്‍ക്ക്: www.aai.aero സന്ദര്‍ശിക്കുക.

koottan villa

സി-ടെറ്റ് രജിസ്‌ട്രേഷൻ അപേക്ഷ ക്ഷണിച്ചു.

സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലായ് 2024-ന് സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു. ctet.nic.inവഴി ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലായ് ഏഴിന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ ഒന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയും നടക്കും.

മിലിട്ടറി കോളജുകളില്‍ പ്രവേശനം നേടാം; ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവസരം; അപേക്ഷ ഏപ്രില്‍ 15 വരെ.

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ ജൂണ്‍ 1ന്. തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നടക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.


പ്രവേശന സമയത്ത് (2025 ജനുവരി 1ന്) ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ ഏഴാം ക്ലാസ് പഠിക്കുകയോ, ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2012 ജനുവരി രണ്ടിനും 2013 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ഫോമും, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജുകളില്‍ അപേക്ഷ നല്‍കണം

“ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്.സി/ എസ്.ടി വിഭാഗത്തിന് 555 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ പൂരിപ്പിച്ച് ഏപ്രില്‍ 15ന് മുമ്പായി ലഭിക്കുന്ന രീതിയില്‍ താഴെ കൊടുത്ത വിലാസത്തില്‍ അയക്കണം.

വിലാസം: പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.rimc.gov.in, https://pareekshabhavan.kerala.gov.in.”

കേന്ദ്ര സര്‍വീസില്‍ നിരവധി ഒഴിവുകള്‍”

പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദവും അതിന് മുകളിലും യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രഗവൺമെന്റിന് കീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് (Phase-XII/2024/Selection Posts) സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദവും അതിന് മുകളിലും യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. വിവിധ റീജനുകളിലായാണ് ഒഴിവുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളമുൾപ്പെടുന്ന റീജനിൽ 80 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മേയ് ആറുമുതൽ എട്ടുവരെ നടത്തും.

പരീക്ഷ: യോഗ്യതയ്ക്കനുസൃതമായി പത്താംക്ലാസ്, ഹയർസെക്കൻഡറി, ബിരുദം എന്നിങ്ങനെ മൂന്നായാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ജനറൽ ഇന്റലിജന്റ്സ്, ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയാണ് വിഷയങ്ങൾ. ഓരോ വിഷയത്തിനും 50 മാർക്ക് വീതം ആകെ 200 മാർക്കിനായിരിക്കും പരീക്ഷ. ഒരുമണിക്കൂറാണ് പരീക്ഷാസമയം. തെറ്റുത്തരത്തിന് അരമാർക്ക് നെഗറ്റീവുണ്ടായിരിക്കും. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭ്യമാണ്. ജനറൽ-30 ശതമാനം, ഒ.ബി.സി./ഇ.ഡബ്ല്യു.എസ്.-25 ശതമാനം, മറ്റ് വിഭാഗങ്ങൾ-20 ശതമാനം എന്നിങ്ങനെ മാർക്ക് നേടിയാലേ, അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കൂ.

പരീക്ഷാകേന്ദ്രങ്ങൾ: ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക-കേരള-(കെ.കെ.ആർ.) റീജന് കീഴിലാണ് കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവയുൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.”ഫീസ്: വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്. മാർച്ച് 19 വരെ ഫീസടയ്ക്കാം. ഒന്നിലധികം തസ്തികകൾക്ക് അപേക്ഷിക്കാം. ഇവയ്ക്ക് ഓരോന്നിനും വെവ്വേറെ ഫീസടയ്ക്കണം.

koottan villa

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ssc.gov.inസന്ദർശിക്കുക. അപേക്ഷിച്ചശേഷം പ്രിന്റൗട്ട് പിന്നീടുള്ള ആവശ്യത്തിനായി സൂക്ഷിച്ചുവെക്കണം. അവസാനതീയതി: മാർച്ച് 18. അപേക്ഷ തിരുത്തുന്നതിന് 22 മുതൽ 24 വരെ സമയമനുവദിച്ചിട്ടുണ്ട്. തിരുത്തുന്നതിന് ഫീസീടാക്കും”

Verified by MonsterInsights