ഇന്നത്തെ സാമ്പത്തികഫലം: ലാഭ സാധ്യതകള്‍ വര്‍ദ്ധിക്കും; ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 ഒക്ടോബര്‍ 7ലെ സാമ്പത്തിക ഫലം അറിയാം.

(മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ക്രിയേറ്റിവിറ്റി വർധിക്കും. ഓഫീസില്‍ പുതിയ നേട്ടങ്ങള്‍ ഉണ്ടാകും. ഇടപാടുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തൊഴില്‍രംഗത്ത് ക്ഷമ കാണിക്കണം. ബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുക. ലാഭ സാധ്യതകള്‍ വര്‍ദ്ധിക്കും. പരിചയസമ്പന്നരായ ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. 

(ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): തൊഴില്‍പരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. ചര്‍ച്ചകള്‍ വിജയിക്കും. നിങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ ലഭിക്കും. ബിസിനസ്സില്‍ നിങ്ങളുടെ കരിയര്‍ മികച്ചതായിരിക്കും. ലക്ഷ്യം നേടുന്നതിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുക. ആരോഗ്യകരമായ മത്സരം നിലനിര്‍ത്തുക. 

(മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): തൊഴില്‍ മേഖലയില്‍ ആത്മവിശ്വാസം വർധിക്കും. പ്രൊഫഷണലുകള്‍ സാധാരണ രീതിയില്‍ മുന്നോട്ട് പോകും. മത്സരം ഒഴിവാക്കുക. വാണിജ്യ താല്‍പ്പര്യങ്ങളില്‍ ശ്രദ്ധിക്കുക, സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. കടം വാങ്ങുന്നത് ഒഴിവാക്കുക.

(ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ മുന്നേറും. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പരിശ്രമങ്ങള്‍ക്ക് ആക്കം കൂട്ടും. ഇന്ന് നിങ്ങളുടെ കരിയര്‍ നല്ല നിലയില്‍ തുടരും. വിവിധ കാര്യങ്ങള്‍ ഗുണം ചെയ്യും. ഉത്തരവാദിത്തം ഏറ്റെടുക്കുകയും പരസ്പര സഹകരണം തുടരുകയും ചെയ്യും. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

(ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ മുന്നിട്ടു നില്‍ക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാനാകും. മത്സര ബോധം ഉണ്ടായിരിക്കണം. അത് നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിപ്പിക്കും. പ്രൊഫഷണലുകള്‍ വിജയം കൈവരിക്കും. ബിസിനസ്സിനു വേണ്ടി പ്രയത്‌നിക്കും.

(ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ പാതയിലേക്ക് സുഗമമായി നീങ്ങും. ബിസിനസ്സ് മെച്ചപ്പെടും. യാത്ര ചെയ്യാന്‍ സാധ്യതയുണ്ട്. സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ക്രിയേറ്റീവ് വിഷയങ്ങള്‍ക്കായി സമയം ചെലവഴിക്കുക.

(സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട പ്ലാനുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. ബിസിനസ്സിനു വേണ്ടി പ്രയത്‌നിക്കും. വൈകാരികത ഒഴിവാക്കുക. പ്രവര്‍ത്തന സംവിധാനം ശക്തിപ്പെടുത്തും. ഒരു പരമ്പരാഗത ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കും.

(ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഓഫീസ് കാര്യങ്ങൾക്ക് ശ്രദ്ധ നല്‍കാനാകും. സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. പ്രലോഭനങ്ങളില്‍ വീഴരുത്. ക്ഷമയോട് കൂടി മുന്നോട്ടു പോകും. സഹകരണ മനോഭാവം ഉണ്ടാകും. സേവന മേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

(നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കണം. തൊഴില്‍പരമായ ശ്രമങ്ങള്‍ നടത്തും. കടം വാങ്ങുന്നത് ഒഴിവാക്കുക. ചെലവുകള്‍ നിയന്ത്രിക്കുക. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 

(ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍): ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവിനേക്കാള്‍ കൂടുതല്‍ പ്രകടനം നടത്തുന്നത് ഗുണം ചെയ്യും. സമപ്രായക്കാരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. വിവിധ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ഇങ്ങനെ മുന്നോട്ട് പോകാന്‍ മടിക്കരുത്. ശ്രമങ്ങളില്‍ ആക്ടീവ് ആയിരിക്കുക. സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. 

(ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): വ്യവസായ ബിസിനസ്സുകള്‍ സ്ഥിരത നിലനിര്‍ത്തും. ജോലിയില്‍ അപ്രതീക്ഷിത ലാഭം ഉണ്ടാകാന്‍ സാധ്യത. പുതിയ ആളുകളെ കണ്ടുമുട്ടുമ്പോള്‍ ശ്രദ്ധിക്കുക. പദ്ധതികള്‍ സാധാരണ നിലയിലാകും. പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ എടുക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ ഓഫറുകള്‍ ലഭിക്കും. 

(ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഗുണം ചെയ്യും. ദീര്‍ഘകാല പദ്ധതികള്‍ നിങ്ങള്‍ക്ക് പ്രേരണ നല്‍കും. കരാറുകള്‍ മുന്നോട്ട് കൊണ്ടുപോകും. തൊഴില്‍ സാഹചര്യങ്ങള്‍ അനുകൂലമായി തുടരും. ആത്മനിയന്ത്രണം പാലിക്കുക. ലാഭം വലിയ തോതില്‍ വര്‍ധിക്കും.

ചാർജറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി, ആപ്പിളിന് തിരിച്ചടി, എല്ലാ ഫോണുകൾക്കും ഇനി ചാർജർ ഒന്ന്

യൂറോപ്യൻ പാർലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വിപണിയിലെ എല്ലാ പുതിയ സ്മാർട് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ക്യാമറകൾക്കും 2024 അവസാനം മുതൽ ഒരൊറ്റ സ്റ്റാൻഡേർഡ് ചാർജർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്മാർട് ഫോൺ, ലാപ്ടോപ്, ക്യാമറ നിർമാണ കമ്പനികൾ യൂറോപ്പിലെങ്കിലും എല്ലാ ഉൽപന്നങ്ങൾക്കും ഒരു സാധാരണ ചാർജർ സ്വീകരിക്കേണ്ടി വരും. ലാപ്ടോപ്പുകളുടെ നിർമാതാക്കൾക്ക് ഇത് നടപ്പിലാക്കാൻ 2026 വരെ അധിക സമയം നൽകിയിട്ടുണ്ട്.
ഈ വർഷം പുറത്തിറക്കിയ ഐഫോൺ 14 സീരീസിൽ പോലും വേഗം കുറവുള്ള ലൈറ്റ്നിങ് കണക്ടറാണ് ആപ്പിൾ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഇനി യൂറോപ്പിൽ വിൽക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കെല്ലാം യുഎസ്ബി-സി മതി എന്ന തീരുമാനം യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ വോട്ടിനിട്ട് പാസാക്കിയതോടെ ആപ്പിളിന് യൂറോപ്പിൽ 2024 മുതൽ ഐഫോണും മറ്റും വിൽക്കണമെങ്കിൽ യുഎസ്ബി-സി പോർട്ട് വേണ്ടിവന്നേക്കും.

യൂറോപ്യൻ പാർലമെന്റ് വൻ ഭൂരിപക്ഷത്തിലാണ് ഇതു സംബന്ധിച്ച നിയമം പാസാക്കിയത്. 602 പേർ അനുകൂലിച്ചപ്പോൾ 13 പേരാണ് എതിർത്ത് വോട്ടു ചെയ്തത്. യൂണിയനിലുള്ള 27 രാജ്യങ്ങളിൽ പുതിയ നിയമം ബാധകമായിരിക്കും. അടുത്ത വർഷം ആദ്യംതന്നെ നിയമം പ്രാബല്യത്തിൽ വന്നേക്കും. ഇന്ത്യയും ഇത്തരം ഒരു നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന.

ഓരോ കമ്പനിയും വിവിധ തരം ഡേറ്റാ കേബിളും ചാർജറും ഇറക്കുന്നതു വഴി കുന്നുകണക്കിന് ഇ വെയ്സ്റ്റ് ആണ് ഉണ്ടാകുന്നതെന്നും എല്ലാ ഉപകരണങ്ങൾക്കും ഒരു കണക്ടർ മതിയെന്നുമാണ് ഇയുവിന്റെ നിയമ നിർമാതാക്കൾ പറയുന്നത്. മിക്ക ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളും നേരത്തേ തന്നെ യുഎസ്ബി-സിയിലേക്ക് മാറിയിരുന്നു.

ആപ്പിളിന്റെ ചില ഐപാഡുകളും എല്ലാ മാക്ബുക്കുകളും യുഎസ്ബി-സിയിലേക്ക് മാറി. ഐഫോണിലും താഴത്തെ നിരയിലുള്ള ഐപാഡുകളിലുമാണ് ആപ്പിൾ യുഎസ്ബി-സി നൽകാത്തത്. ആപ്പിളിന്റെ ഈ വർഷത്തെ ഐഫോൺ 14 പ്രോ സീരീസിൽ റെക്കോർഡ് ചെയ്യുന്ന, വലിയ സൈസിലുള്ള 4കെ പ്രോറെസ് വിഡിയോ കംപ്യൂട്ടറിലേക്കും മറ്റും ലൈറ്റ്നിങ് കണക്ടർ വഴി ട്രാൻസ്ഫർ ചെയ്യാൻ ധാരാളം സമയം വേണ്ടി വരുന്നതായി ചില ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു.

ആപ്പിൾ ഏറ്റവും പുതിയ ഐഫോണുകൾക്കായി വയർലെസ് ചാർജിങ് സംവിധാനവും നൽകുന്നുണ്ട്.ഭാവി ഐഫോൺ മോഡലുകളിൽ കേബിളുകൾക്കുള്ള പോർട്ടുകൾ പൂർണമായും ഒഴിവാക്കിയേക്കുമെന്ന് ഊഹാപോഹമുണ്ട്. എന്നാൽ നിലവിൽ വയർലെസ് ചാർജിങ് ഓപ്ഷൻ യുഎസ്ബി-സിയെക്കാൾ കുറഞ്ഞ പവറും ഡേറ്റാ ട്രാൻസ്ഫർ വേഗവും നൽകുന്നുണ്ട്.

ഒറ്റ ചാർജർ നിയമം ജനങ്ങളുടെ ജീവിതം ലളിതമാക്കുമെന്നും ഉപേക്ഷിക്കപ്പെട്ട ചാർജറുകളുടെ എണ്ണം കുറയ്ക്കുമെന്നും ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുമെന്നും യൂറോപ്യൻ യൂണിയൻ നയനിർമാതാക്കൾ പറഞ്ഞു. പ്രതിവർഷം കുറഞ്ഞത് 200 ദശലക്ഷം യൂറോ (195 ദശലക്ഷം ഡോളർ) ലാഭിക്കുമെന്നും ഓരോ വർഷവും ആയിരം ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുമെന്നും മാർഗത്ത് വെസ്റ്റേജർ പറഞ്ഞു. യൂറോപ്യൻ യൂണിയനു കീഴിലുള്ള 27 രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ ഉപഭോക്താക്കളിൽ 45 കോടി ജനങ്ങൾ താമസിക്കുന്നുണ്ട്.

ഭൗതിക ശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്നുപേർ. അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്‍റൺ സിലിംഗർ എന്നിവർക്കാണ് നൊബേൽ. ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്.

ക്വാണ്ടം മെക്കാനിക്സിലെ ആധാരശിലകളെ സംബന്ധിച്ച സുപ്രധാന പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇവർ. ക്വാണ്ടം ഇൻഫർമേഷൻ സയൻസ് തുടങ്ങിയ പുതിയ ശാസ്ത്ര ശാഖകൾക്കും ഇവരുടെ പരീക്ഷണം ഊർജം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷവും ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർ പങ്കിട്ടിരുന്നു. സ്യൂകുരോ മനാബെ, ക്ലോസ് ഹാസെൽമാൻ, ജ്യോർജിയോ പാരിസി എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

കഴിഞ്ഞ ദിവസം വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള നിർണായക കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്‍റെ പേബുവിനാണ് പുരസ്കാരം. 2022ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഡിസംബർ 10നാണ് പുരസ്കാരങ്ങൾ കൈമാറുക.

10 മില്യൺ സ്വീഡിഷ് ക്രൗണ്‍സ് (900,357 ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയന്‍ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

തലവേദന എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം?

മിക്ക ആളുകളും അവരുടെ ജീവിതത്തിൽ അനുഭവിക്കുന്ന അല്ലെങ്കിൽ ഒരിയ്ക്കലെങ്കിലും അനുഭവിച്ചിട്ടുള്ള  ഒരു സാധാരണ അവസ്ഥയാണ് തലവേദന. തലവേദനയുടെ പ്രധാന ലക്ഷണം നിങ്ങളുടെ തലയിലോ മുഖത്തോ അനുഭവപ്പെടുന്ന വേദനയാണ്. ചെറിയ തലവേദന മുതൽ കടുത്ത തലവേദന വരെ തലവേദനയുടെ തീവ്രത ഓരോരുത്തരിലും ഓരോ കാരണങ്ങൾ അനുസരിച്ചും വ്യത്യസ്തമായിരിക്കും.

മുതിർന്നവരിൽ തലവേദന എത്രത്തോളം സാധാരണമാണ്?


ലോകത്തിലെ ഏറ്റവും സാധാരണമായ വേദനാജനകമായ അസുഖങ്ങളിലൊന്നാണ് തലവേദന. ലോകമെമ്പാടുമുള്ള മുതിർന്നവരിൽ 75% വരെ കഴിഞ്ഞ വർഷം തലവേദന അനുഭവിച്ചിട്ടുണ്ട്. പലരും ജോലിക്കും സ്‌കൂളിലും പോകാത്തതിന്റെ പ്രധാന കാരണം തലവേദനയാണ്. ചില ആളുകൾക്ക്, തുടർച്ചയായി തലവേദനയുണ്ടാകാറുണ്ട്. ഇത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും വരെ ഇടയാകുകയും ചെയ്യും.

ഉടനടി വൈദ്യസഹായം ആവശ്യമുള്ള തലവേദനയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

തലവേദനയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും എത്രയും വേഗം വൈദ്യസഹായം തേടണം:

പെട്ടെന്നുള്ള അതികഠിനമായ തലവേദന

ന്യൂറോളജിക്കൽ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന

ബലഹീനത

തലകറക്കം

പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയോ വീഴുകയോ ചെയ്യുക

മരവിപ്പ് അല്ലെങ്കിൽ തരിപ്പ്

പക്ഷാഘാതം

സംസാരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക

ആശയക്കുഴപ്പം

പെരുമാറ്റത്തിലെ മാറ്റങ്ങൾ 

കാഴ്ച മങ്ങൽ

കണ്ണിൽ ഇരുട്ട് കയറുന്ന പോലെയുള്ള അവസ്ഥ

ഒരു വസ്തുവിനെ രണ്ടായി കാണുക

പനിക്കൊപ്പമുള്ള തലവേദന, ശ്വാസംമുട്ടൽ, കഴുത്ത് വേദന 

രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഉണരുന്ന തരത്തിലുള്ള അസഹനീയമായ തലവേദന

ഓക്കാനം, ഛർദ്ദി എന്നിവയ്‌ക്കൊപ്പമുള്ള തലവേദന

തലയ്ക്ക് പരിക്കേറ്റ ശേഷം അല്ലെങ്കിൽ അപകടം സംഭവിച്ചതിന് ശേഷം ഉണ്ടാകുന്ന തലവേദന

55 വയസ്സിനു ശേഷം അനുഭവപ്പെടുന്ന തലവേദന

തലവേദന എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം? 

തലവേദന ചികിത്സിക്കുന്നതിനായുള്ള പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ തലവേദനയുടെ കാരണം കണ്ടെത്തുക എന്നതാണ്. സാധാരണയായി തലവേദന എപ്പോഴൊക്കെയാണ് വരുന്നതെന്ന വിവരം സൂക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് തലവേദനയ്ക്ക് ശരിയായ ചികിത്സ നേടാൻ കഴിയും.

തലവേദനയുടെ കാരണം അറിഞ്ഞു കഴിഞ്ഞാൽ അതനുസരിച്ച് ഡോക്ടർമാർക്ക് ചികിത്സിക്കാൻ സാധിക്കും. ഉദാഹരണത്തിന് ചിലപ്പോൾ നിങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴോ മറ്റ് വിഷമങ്ങൾ അനുഭവിക്കുമ്പോഴോ ആയിരിക്കും നിങ്ങൾക്ക് തലവേദന ഉണ്ടാകുക. കൗൺസിലിംഗും സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളും ഉപയോഗിച്ച് ഈ തലവേദന കൈകാര്യം ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്ട്രെസ് ലെവൽ കുറയ്ക്കുന്നതിലൂടെ, സമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദന ഒഴിവാക്കാം.

എല്ലാ തലവേദനകൾക്കും മരുന്ന് ആവശ്യമില്ല. മറ്റ് ചികിത്സാ രീതികൾ സ്വീകരിച്ചും തലവേദനയ്ക്ക് പരിഹാരം കണ്ടെത്താം. നിങ്ങളുടെ തലവേദനയുടെ തരം, ആവൃത്തി, കാരണം എന്നിവയെ ആശ്രയിച്ച് ചികിത്സാരീതി വ്യത്യാസപ്പെടുന്നു. 

സ്ട്രെസ് മാനേജ്മെന്റ്

സമ്മർദ്ദകരമായ സാഹചര്യങ്ങളെ നേരിടാനുള്ള വഴികൾ സ്ട്രെസ് മാനേജ്മെന്റ് നിങ്ങളെ പഠിപ്പിക്കുന്നു. സമ്മർദ്ദം നിയന്ത്രിക്കാൻ റിലാക്സേഷൻ ടെക്നിക്കുകൾ സഹായകമാണ്. നിങ്ങളുടെ പിരിമുറുക്കം ലഘൂകരിക്കാൻ ശ്വസന വ്യായാമം, യോഗ, സംഗീതം എന്നിവ സഹായിക്കും.

ബയോഫീഡ്ബാക്ക്

നിങ്ങളുടെ ശരീരത്തിൽ പിരിമുറുക്കം ഉണ്ടാകുമ്പോൾ അത് തിരിച്ചറിയാൻ ബയോഫീഡ്ബാക്ക് നിങ്ങളെ പഠിപ്പിക്കും. സമ്മർദ്ദകരമായ സാഹചര്യങ്ങളോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്നും അത് പരിഹരിക്കാനുള്ള വഴികളും ഇതുവഴി നിങ്ങൾക്ക് പഠിക്കാനാകും. ബയോഫീഡ്ബാക്ക് സമയത്ത്, സെൻസറുകൾ നിങ്ങളുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കും. തലവേദനയോടുള്ള നിങ്ങളുടെ ശാരീരിക പ്രതികരണങ്ങൾ ഇതുവഴി നിരീക്ഷിക്കുന്നു. താഴെ പറയുന്ന കാര്യങ്ങളാണ് നിരീക്ഷിക്കുക.

ശ്വസന നിരക്ക്

പൾസ്

ഹൃദയമിടിപ്പ്

താപനില

പേശി പിരിമുറുക്കം

മസ്തിഷ്ക പ്രവർത്തനം

മരുന്നുകൾ

ഇടയ്ക്കിടെ ടെൻഷൻ മൂലമുണ്ടാകുന്ന തലവേദനകൾ സാധാരണയായി വേദനസംഹാരികളോട് നന്നായി പ്രതികരിക്കും. എന്നാൽ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് പലപ്പോഴും ദീർഘകാലം നീണ്ടുനിൽക്കുന്ന തുടർച്ചയായ തലവേദനയ്ക്ക് കാരണമായേക്കാം. കഠിനമായ തലവേദനയ്ക്ക് ഡോക്ടർമാർ ചില മരുന്നുകൾ നിങ്ങൾക്ക് ശുപാർശ ചെയ്തേക്കാം. ട്രിപ്റ്റാനുകളും മറ്റ് തരത്തിലുള്ള മരുന്നുകളും മൈഗ്രെയ്ൻ തടയാൻ സഹായകമാണ്. ഉയർന്ന രക്തസമ്മർദ്ദം, അപസ്മാരം, വിഷാദം എന്നിവയ്ക്കുള്ള മരുന്നുകളും ചിലപ്പോൾ മൈഗ്രെയിനുകൾ തടയും.

തലവേദന എങ്ങനെ തടയാം?

തലവേദന തടയുന്നതിനുള്ള പ്രധാന ഘടകം തലവേദനയ്ക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കണ്ടെത്തുക എന്നതാണ്. ട്രിഗറുകൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. നിങ്ങൾക്ക് തലവേദന ഉണ്ടാക്കുന്ന കാര്യങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ നിങ്ങൾക്ക് അവ ഒഴിവാക്കാനോ കുറയ്ക്കാനോ കഴിയും.

ഉദാഹരണത്തിന്, ശക്തമായ സുഗന്ധങ്ങൾ ചിലപ്പോൾ ചിലർക്ക് തലവേദന ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ കടുത്ത മണമുള്ള പെർഫ്യൂമുകളും സുഗന്ധമുള്ള ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നത് തലവേദന ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ചില ഭക്ഷണങ്ങൾ, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയും ചിലപ്പോൾ തലവേദനയ്ക്ക് കാരണമാകാറുണ്ട്. എന്നാൽ പലർക്കും തലവേദനയുടെ കാരണങ്ങൾ കണ്ടെത്താനും അവ ഒഴിവാക്കാനും കഴിയാറില്ല.  

തലവേദന മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പരിഹാര മാർഗങ്ങൾ

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നേരിയ തലവേദനയ്ക്ക് നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങളുണ്ട്

തലയിൽ ചൂട് അല്ലെങ്കിൽ തണുത്ത പായ്ക്കുകൾ വയ്ക്കുക

സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക

തലയിലും കഴുത്തിലും പുറത്തും മസാജ് ചെയ്യുക

ഇരുണ്ടതും ശാന്തവുമായ മുറിയിൽ വിശ്രമിക്കുക.

തലവേദന പാരമ്പര്യമായി ഉണ്ടാകുമോ?

പാരമ്പര്യമായി തലവേദന ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. പ്രത്യേകിച്ച് മൈഗ്രെയ്ൻ പോലുള്ള രോഗങ്ങൾ പാരമ്പര്യമായും ഉണ്ടായേക്കാം. ഉദാഹരണത്തിന് മാതാപിതാക്കൾക്ക് മൈഗ്രെയ്ൻ ഉണ്ടെങ്കിൽ കുട്ടികൾക്കും തലവേദന ഉണ്ടാകാനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്. കഫീൻ, മദ്യം, പുളിപ്പിച്ച ഭക്ഷണങ്ങൾ, ചോക്കലേറ്റ്, ചീസ് എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ കഴിക്കുന്നതും തലവേദനയ്ക്ക് കാരണമാകാറുണ്ട്. 

മൈഗ്രെയിൻ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ 

മദ്യത്തിന്റെ ഉപയോഗം

ഭക്ഷണക്രമത്തിലോ ഉറക്കത്തിലോ ഉള്ള മാറ്റങ്ങൾ

വിഷാദം

കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട വൈകാരിക സമ്മർദ്ദം

അമിതമായ മരുന്നുകളുടെ ഉപയോഗം

വെളിച്ചം 

ഉയർന്ന ശബ്ദം

കാലാവസ്ഥയിലെ മാറ്റം

ടെൻഷൻ തലവേദന

ടെൻഷൻ തലവേദനയാണ് ഏറ്റവും സാധാരണമായ തലവേദന. താഴെ പറയുന്നവയാണ് ഇത്തരം തലവേദനയുടെ ലക്ഷണങ്ങൾ

തലയുടെ ഇരുവശത്തും വേദന അനുഭവപ്പെടുക

മരുന്നുകളോട് പ്രതികരിക്കും

പതിവ് പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ വേദന വർദ്ധിക്കും (കുനിയുകയോ നടക്കുകയോ ചെയ്യുമ്പോൾ).

വനിതകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിച്ചത് കുടുംബശ്രീ

കോട്ടയം: കേരളത്തിലെ വനിതകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എത്തിച്ചതിൽ കുടുംബശ്രീ പ്രസ്ഥാനത്തിന് വളരെ വലിയ പങ്കാണുള്ളതെന്ന് സി കെ ആശ എം എൽ എ. കുടുംബശ്രീയുടെ 25-മത് വാർഷികത്തോടനുബന്ധിച്ച് ചെമ്പ് ഗ്രാമപഞ്ചായത്തിൽ നടന്ന കുടുംബശ്രീ സി.ഡി.എസ് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കേരളീയ ഗ്രാമീണ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കൃഷി, ചെറുകിട വ്യവസായം, സ്വയം തൊഴിൽ മുതലായ പ്രവർത്തനങ്ങളിലൂടെ കുടുംബശ്രീ സ്ത്രീകൾക്ക് വ്യക്തമായ സാമ്പത്തിക ഭദ്രത ഉറപ്പുനൽകി. രൂപീകൃതമായി 25 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ ക്ഷേമവികസന പ്രവർത്തനങ്ങളിൽ ഒഴിവാക്കാനാവാത്ത ശക്തിയായി മാറിയതോടെ  സ്ത്രീ ശക്തീകരണത്തിന്റെ പ്രതീകമായി മാറാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്നും എം എൽ എ പറഞ്ഞു.

ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 15 വാർഡുകളിലായുള്ള ആറ് വയോജന അയൽക്കൂട്ടങ്ങളിലെ മുതിർന്ന അംഗങ്ങളെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പി എസ് പുഷ്പമണിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൂടാതെ ദേശീയ വിദ്യാഭ്യാസ പുരസ്‌കാര നേതാവ് ധന്യ പി വാസു, ഗായകനും അഭിനേതാവുമായ കണ്ണൻ ബ്രഹ്മമംഗലം, ഫ്ളവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം അഖിൽ എന്നിവരെ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ അനുമോദിച്ചു. കേരള പോലിസ് ജനമൈത്രി ട്രെയിനർ കെ പി അനീഷിന്റെ നേതൃത്വത്തിൽ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്ലാസ് നടന്നു. ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത അനിൽകുമാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശാ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ശീമോൻ, ജസീല നവാസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോർഡിനേറ്റർ അരുൺ പ്രഭാകർ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ മുണ്ടയ്ക്കൽ, രമണി മോഹൻദാസ്, റെജി മേച്ചേരി, രാഗിണി ഗോപി, ഉഷ പ്രസാദ്, രഞ്ജിനി ബാബു, സി ഡി എസ് ചെയർപേഴ്സൺ സുനിത അജിത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ പി ജയൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി അജൈബ് ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മഞ്ജുള ഷിബിൻ, സി.ഡി.എസ് അക്കൗണ്ടന്റ് ബിന്ദു സക്കറിയ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി ഷണ്മുഖൻ, നയനകുമാർ, പി.വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

കുറഞ്ഞ ചെലവിൽ കായലിലൂടെ കുട്ടനാട് ചുറ്റാം; ഒപ്പം കിടിലൻ ഭക്ഷണവും

പോക്കറ്റിൽ ഒതുങ്ങുന്ന ചെലവിൽ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പ്. ഒരു കോടി 90 ലക്ഷം രൂപ ചെലവിൽ സർക്കാർ കറ്റാമറൈൻ ബോട്ട് നീറ്റിലിറങ്ങി. ശനിയാഴ്ച ആലപ്പുഴ മാതാജെട്ടിയിൽ നിന്ന് തുടങ്ങിയ രണ്ടു ട്രിപ്പിലും ബോട്ട് നിറയെ സഞ്ചാരികളുണ്ടായിരുന്നു.

കുട്ടനാട്ടിൽ നിന്ന് പിടിച്ച ഫ്രഷ് മീനിന്റെ കറിയും കപ്പയുമായിരുന്നു യാത്രക്കാർക്ക് ഉച്ചഭക്ഷണമായി വിളമ്പിയത്. വൈകീട്ട് ലഘുഭക്ഷണവും നൽകി. കുടുംബശ്രീ ആണ് ഭക്ഷണം ഒരുക്കുന്നത്. വരുംദിനങ്ങളിൽ നൂറുരൂപയ്ക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണം ബോട്ടിനുള്ളിൽ ലഭ്യമാക്കും. ഭക്ഷണവിതരണത്തിന് പ്രത്യേക കഫ്റ്റീരിയ ഭാഗവും ഇതിനുള്ളിൽ ഉണ്ട്.

മൂന്നുമണിക്കൂർ നീളുന്ന യാത്രയാണിത്. രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറു വരെയും രണ്ടു ട്രിപ്പാണ് ഇപ്പോഴുള്ളത്. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ മൂന്നുമണിക്കൂർ നീളുന്ന യാത്രയാണിത്.

രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറു വരെയും രണ്ടു ട്രിപ്പാണ് ഇപ്പോഴുള്ളത്. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ് സീ കുട്ടനാട്. ഐആർഎസിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നിർമിച്ച സ്റ്റീൽ ബോട്ടാണിത്. പുതിയ ബോട്ടിന് 20 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉണ്ട്. ഇതിന് 7 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 13 കിലോമീറ്ററോളം) വേഗം കൈവരിക്കാൻ കഴിയും. രണ്ടു നിലകളുള്ള ബോട്ടിന്റെ മുകൾഭാഗത്ത് 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. മുകൾ നിലയ്ക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

പുന്നമട ഫിനിഷിങ് പോയിന്റ്, സ്റ്റാർട്ടിങ് പോയിന്റ് , സായി കേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്ലോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ് ഒരുവശത്തേക്കുള്ള യാത്ര. പിന്നീട് മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും. ആദ്യയാത്രയിൽ ബോട്ടിലെ യാത്രക്കാർ കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ 20 മിനിറ്റിലേറെ സമയം ചെലവഴിച്ചു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവ്; 1,10,000 രൂപ വരെ ശമ്പളം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വിവിധ വിമാനത്താവളങ്ങളിലും മറ്റ് എഎഐ സ്ഥാപനങ്ങളിലും സീനിയർ, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.aai.aero/ വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, സിക്കിം മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം.

രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 12-ന് തുടങ്ങും. നവംബർ 10 വരെ അപേക്ഷകൾ സമർപ്പിക്കാം. 45 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) -9, സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) – 6, ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്)- 32 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസം
സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്): ഈ തസ്തികകളിലേക്ക് യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/റേഡിയോ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്): ബി കോം ബിരുദം. 3 മുതൽ 6 മാസം വരെയുള്ള കമ്പ്യൂട്ടർ പരിശീലന കോഴ്‌സും ബന്ധപ്പെട്ട വിഷയത്തിൽ രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്): പത്താം ക്ലാസ് പാസായവർക്കും കുറഞ്ഞത് 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ഓട്ടോമൊബൈൽ/ഫയർ എന്നിവയിൽ 3 വർഷത്തെ റെഗുലർ ഡിപ്ലോമയുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കൂടാതെ, 50 ശതമാനം മാർക്കോടെ 12-ാം ക്ലാസ് (റഗുലർ കോഴ്‌സ്) പാസായ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

പ്രായപരിധി
ഈ ഒഴിവുകളിൽ അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് (2022 സെപ്റ്റംബർ 30ന്) പൂർത്തിയായിരിക്കണം. കൂടിയ പ്രായം 30 വയസ്സ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

അപേക്ഷകർക്ക് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസോ അല്ലെങ്കിൽ സാധുവായ മീഡിയം വെഹിക്കിൾ ലൈസൻസോ ഉണ്ടായിരിക്കണം. 2022 സെപ്തംബർ 30-ന് ഒരു വർഷം മുമ്പോ അല്ലെങ്കിൽ ഈ തീയതിക്ക് കുറഞ്ഞത് രണ്ട് വർഷം മുമ്പോ ലഭിച്ച സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.

ശമ്പളം
സീനിയർ അസിസ്റ്റന്റ് (ഇലക്‌ട്രോണിക്‌സ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കും.


സീനിയർ അസിസ്റ്റന്റിന് (അക്കൗണ്ട്) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 രൂപ മുതൽ 1,10,000 രൂപ വരെ ശമ്പളം ലഭിക്കും.
ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 31,000 രൂപ മുതൽ 92,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആക്ട് 1994 പ്രകാരം രൂപീകരിച്ച ഒരു കമ്പനിയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. എഐഐക്ക് നാല് പരിശീലന സ്ഥാപനങ്ങളാണുള്ളത്.

Бесплатные Прогнозы И Ставки На Спорт от Профессионало

Бесплатные Прогнозы И Ставки На Спорт от Профессионалов Ставки На Спорт и России На Sports Ru:…

Пин Ап Казино официальный Сайт, Регистрация, Бонус

Пин Ап Казино официальный Сайт, Регистрация, Бонусы Pin-up 634 официальному Сайт Играть в Казино Пинап Кз…

തിരുവനന്തപുരത്ത് ജോബ് ഡ്രൈവ്, 2500 ഒഴിവുകള്‍

Verified by MonsterInsights