ആധാർ പുതുക്കുന്നതിന് വീണ്ടും സാവകാശം; എന്തുകൊണ്ട് ഈ അവസരം വിനിയോ​ഗിക്കണം?

സവിശേഷ തിരിച്ചറിയൽ രേഖയായ ആധാ‌ർ കാർഡ്, സൗജന്യമായി പുതുക്കുന്നതിന് കൂടുതൽ സാവകാശം അനുവദിച്ചു. ആധാർ ഏജൻസിയായ യുഐഡിഎഐയാണ് സൗജന്യ പുതുക്കലിനുള്ള സമയപരിധി നീട്ടിനൽകി ഉത്തരവിറക്കിയത്. ഇതുപ്രകാരം ആധാർ കാർഡ് ഉടമകൾക്ക് 2024 മാർച്ച് 14 വരെ സൗജന്യമായി ആധാർ കാർഡ് വിവരങ്ങൾ (ഡെമോഗ്രാഫിക് ഡേറ്റ) പുതുക്കിയെടുക്കാം. നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഈ ഡിസംബർ 14ന് അവസാനിക്കാനിരിക്കവേയാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം.

ആരൊക്കെ പുതുക്കണം?

ആധാർ കാർഡ് സ്വന്തമാക്കിയിട്ട്, പത്തു വർഷം തികഞ്ഞവരും ഡെമോഗ്രാഫിക് ഡേറ്റയിൽ (പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ, ഇ-മെയിൽ എന്നിങ്ങനെയുള്ളവ) മാറ്റമൊന്നും നടന്നിട്ടില്ലാത്തവരും ആധാറിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കുന്നതിനായാണ് സൗജന്യ പുതുക്കൽ അവസരം അനുവദിച്ചിട്ടുള്ളത്. 2023 ഡിസംബർ 14 വരെ നിജപ്പെടുത്തിയിരുന്ന സൗജന്യ സേവനമാണ് ഇപ്പോൾ അടുത്ത വർഷം മാർച്ച് 14 വരെ നീട്ടിയിരിക്കുന്നത്.

ഓൺലൈൻ സൗജന്യം

അതേസമയം യുഐഡിഎഐയുടെ കീഴിലുള്ള മൈ ആധാർ പോർട്ടൽ മുഖേന, ഡെമോഗ്രാഫിക് ഡേറ്റ ഓൺലൈനായി പുതുക്കുന്നതാണ് സൗജന്യമാക്കിയിട്ടുള്ളത്. നേരത്തെ 25 രൂപ നൽകേണ്ടിയിരുന്ന സേവനമാണ് 2024 മാർച്ച് 14 വരെ ഇപ്പോൾ സൗജന്യമാക്കിയത്. അതേസമയം ആധാർ സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിച്ചേർന്ന്, കാർഡ് ഉടമയുടെ വ്യക്തിഗത വിവരം പുതുക്കുന്നതിന് 25 രൂപ നിരക്കിൽ ഫീസ് നൽകേണ്ടതുണ്ട്.അതുപോലെ ഫോട്ടോ, കണ്ണിന്റെ ഐറിസ് സ്കാൻ എന്നിങ്ങനെയുള്ള ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നതിനും ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകുകയും നിശ്ചിത നിരക്കിൽ ഫീസ് അടയ്ക്കേണ്ടതും അനിവാര്യമാകുന്നു. അതായത്, ഓൺലൈൻ മുഖേന (https://myaadhaar.uidai.gov.in) ആധാർ വിശദാംശങ്ങൾ സ്വയം പുതുക്കുന്നതു മാത്രമാണ് സൗജന്യമായുള്ളതെന്ന് സാരം.

friends catering


പുതുക്കൽ നിർബന്ധമാണോ?

ആധാറിലെ വിശദാംശം പുതുക്കുന്നത് നിയമപരമായി നിർബന്ധമല്ല. എന്നിരുന്നാലും ആധാ‌ർ എടുത്തിട്ട് ദീർഘകാലമായവരെ, ഡേറ്റയുടെ കൃത്യത വർധിപ്പിക്കുന്നതിനായി,അനുബന്ധ വിശദാംശം പുതുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഐഡിഎഐയുടെ ലക്ഷ്യം. കാലക്രമേണ വ്യക്തിഗത വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുള്ളവരാണെങ്കിൽ ആധാർ പുതുക്കുന്നത്, ബന്ധപ്പെട്ട സേവനങ്ങൾ തടസമില്ലാതെ ലഭിക്കുന്നതിന് ഗുണകരമാകും. കൂടാതെ ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാനും സഹായകരമാകും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

അതുപോലെ കുട്ടികൾക്കും ആധാർ കാർഡ് എടുക്കേണ്ടതുണ്ട്. എന്നാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാറില്ല. അതുകൊണ്ട് കുട്ടികളുടെ ബയോമെട്രിക്‌ ഡേറ്റ അഞ്ചാം വയസിലും തുടർന്ന് 15-ാം വയസിലും പുതുക്കിയിരിക്കണം. ഇതിൽ അഞ്ചാം വയസിൽ നടത്തേണ്ട ബയോമെട്രിക് പുതുക്കൽ ഏഴ് വയസിനുള്ളിലും 15-ാം വയസിൽ ചെയ്യേണ്ടുന്ന ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും സൗജന്യമായി പുതുക്കാം. അതുകഴിഞ്ഞാൽ ബയോമെട്രിക് പുതുക്കലിന് 100 രൂപ നൽകണം.

ഇന്ത്യന്‍ നേവിയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം: 910 ഒഴിവുകള്‍, ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

വിവിധ ഒഴിവുകളിലേക്ക് ഇന്ത്യന്‍ നേവി നിയമനം നടത്തുന്നു. സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET) 1/2023 വഴി നടത്തുന്ന നിയമനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ഇന്ത്യന്‍ നേവി പുറത്ത് വിട്ടു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.


രജിസ്‌ട്രേഷൻ നടപടികൾ ഡിസംബർ 18-ന് ആരംഭിച്ച് 2023 ഡിസംബർ 31-ന് അവസാനിക്കും. ചാർജ്മാൻ, ഡ്രാഫ്റ്റ്‌സ്മാൻ, ട്രേഡ്‌സ്മാൻ തുടങ്ങിയ തസ്തികകളിലായി മൊത്തം 910 ഒഴിവുകൾ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഇതിൽ 610 ഒഴിവുകൾ ട്രേഡ്സ്മാൻ മേറ്റ്, 258 സീനിയർ ഡ്രാഫ്റ്റ്സ്മാൻ, 42 ചാർജ്മാൻ എന്നിങ്ങനെയാണ്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, യോഗ്യതാ ആവശ്യകതകൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചാല്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ചാർജ്മാൻ തസ്തികതയില്‍ ബന്ധപ്പെട്ട വിഷയത്തിൽ ബിഎസ്‌സി/ ഡിപ്ലോമ, സീനിയർ ഡ്രാഫ്റ്റ്‌സ്മാൻ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/ ഡിപ്ലോമ ട്രേഡ്സ്മാൻ മേറ്റ് വിഭാഗത്തില്‍ പത്താം ക്ലാസ് പാസ് + ഐ ടി ഐ യോഗ്യതയാണ് വേണ്ടത്.



പ്രായപരിധി – ചാർജ്മാൻ: 18 മുതൽ 25 വയസ്സ് വരെ,സീനിയർ ഡ്രാഫ്റ്റ്സ്മാൻ: 18 മുതൽ 27 വയസ്സ് വരെ, ട്രേഡ്സ്മാൻ ഇണ: 18 മുതൽ 25 വയസ്സ് വരെ. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ 295 രൂപ പരീക്ഷാ ഫീസ് അടയ്ക്കണം. SC/ST/PwBDsn, വിമുക്ത ഭടന്മാർ സ്ത്രീകള്‍ എന്നിവർ ഫീസ് അടക്കേണ്ടതില്ല. ജനറൽ ഇംഗ്ലീഷ് ഒഴികെ, ഇംഗ്ലീഷിലും ഹിന്ദിയിലും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സെലക്ഷന്‍. ഷോർട്ട്‌ലിസ്റ്റ് ചെയ്തവരും യോഗ്യതയുള്ളവരുമായ എല്ലാ ഉദ്യോഗാർത്ഥികളും ഈ ടെസ്റ്റിന് ഹാജരാകണം.


https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

ഓൺലൈൻ പരീക്ഷയുടെ കൃത്യമായ തീയതി, സമയം, സ്ഥലം എന്നിവ ഉദ്യോഗാർത്ഥികളെ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ/ഇ-മെയിൽ ഐഡിയിൽ പിന്നീട് അറിയിക്കും. പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, ഉദ്യോഗാർത്ഥിയുടെ ഒപ്പ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), EWS സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), ജനന സർട്ടിഫിക്കറ്റ്/മെട്രിക്കുലേഷൻ/എസ്എസ്‌സി സർട്ടിഫിക്കറ്റ്, ഉദ്യോഗാർത്ഥിയുടെ ഉയർന്ന യോഗ്യത, വൈകല്യ സർട്ടിഫിക്കറ്റ് ( ബാധകമെങ്കിൽ) എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

friends catering

ദേശീയ സുരക്ഷാ സേനയിൽ ഉയർന്ന പദവിയാണോ ലക്ഷ്യം? സൈനിക സ്കൂളിൽ ചേരാം.

സൈനിക സ്കൂളുകളുടെ പ്രത്യേകത

വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ലക്ഷ്യം വെയ്ക്കുന്നയിടങ്ങളാണ് സൈനിക സ്കൂളുകൾ. സൈനിക പരിശീലനം, കഠിനമായ അച്ചടക്കം, ദേശഭക്തി എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടുള്ള പാഠ്യപദ്ധതിയാണ് ,സൈനിക സ്കൂളുകളുടെ മുഖമുദ്ര. സൈനിക സ്കൂളുകളിൽ പഠിച്ചവർക്ക് നാഷണൽ ഡിഫൻസ് അക്കാദമി (NDA), ഇന്ത്യൻ നേവൽ അക്കാദമി (INA) തുടങ്ങിയ ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനത്തിനും ദേശീയ സുരക്ഷാ സേനയിൽ ഉയർന്ന പദവികൾ കരസ്ഥമാക്കുന്നതിനും ഉയർന്ന സാധ്യതകളുണ്ട്.

രാജ്യത്ത് വിവിധയിടങ്ങളിലായി 33 സൈനിക് സ്കൂളുകളാണുള്ളത്. 6, 9 എന്നീ ക്ലാസുകളിലേക്കാണ് , ഈ പ്രവേശനം നൽകുന്നത്.

പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

സൈനിക സ്കൂൾ പ്രവേശനത്തിനു വേണ്ടി നടത്തപ്പെടുന്ന പ്രവേശന പരീക്ഷയാണ്, AISSEE 2024. 2024-25 അധ്യയന വർഷത്ത പ്രവേശനത്തിനുള്ള പ്രസ്തുത പരീക്ഷയ്ക്ക് ഡിസംബർ 16 വരെ അപേക്ഷിക്കാനവസരമുണ്ട്.പൊതു വിഭാഗത്തിന് 650/- രൂപയും SC/ST വിഭാഗങ്ങൾക്ക് 500/- രൂപയുമാണ് , അപേക്ഷാ ഫീസ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ജനുവരി 21 ന് AISSEE 2024 നടക്കും.കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

തെരഞ്ഞെടുപ്പ് രീതി.

പ്രവേശന പരീക്ഷയുടേയും മെഡിക്കൽ ഫിറ്റ്നസ്സിന്റേയും അടിസ്ഥാനത്തിലാണ് , അന്തിമ തെരഞ്ഞെടുപ്പ്.3 മണിക്കൂർ ദൈർഘ്യമുള പരീക്ഷയിൽ ഭാഷ, ഗണിതം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിൽ നിന്നും ചോദ്യങ്ങളുണ്ടാകും. പരീക്ഷയിൽ വിജയിക്കുന്നവർക്ക് അടുത്ത ഘട്ടമായ മെഡിക്കൽ പരിശോധനയ്ക്ക് ക്ഷണം ലഭിക്കും. മെഡിക്കൽ പരിശോധനയിൽ വിജയിക്കുന്നവർക്ക് അന്തിമ ലിസ്റ്റിൽ ഇടം നേടും.

വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു.

          നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയറിംഗ് നിയമപ്രകാരം ലൈസൻസുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം. വൈദ്യുത പ്രതിഷ്ഠാപനത്തിൽ 30 മില്ലി ആമ്പിയറിന്റെ എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കണം. നക്ഷത്രദീപാലങ്കാരങ്ങളുടെ വയറുകൾ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ)  ദൂരത്ത് സ്ഥാപിക്കണം. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണപ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകൾ ദീപാലങ്കാരങ്ങൾക്ക് ഉപയോഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. കണക്ടറുകൾ ഉപയോഗിച്ചു മാത്രമേ വയറുകൾ കൂട്ടി യോജിപ്പിക്കാൻ പാടുള്ളൂ. ജോയിന്റുകൾ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്തിരിക്കണം. ഗ്രില്ലുകൾ ഇരുമ്പു കൊണ്ടുള്ള  വസ്തുക്കൾ, ലോഹനിർമ്മിത ഷീറ്റുകൾ എന്നിവയിലൂടെ ദീപാലങ്കാരങ്ങൾ വലിക്കാതിരിക്കുക. വീടുകളിലെ എർത്തിംഗ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഓൺലൈൻ തട്ടിപ്പിന് അറുതിയാകുമോ? അക്കൗണ്ടിന്റെ കെവൈസി കർശനമാക്കാൻ ആർബിഐ നിർദേശം

ഓൺലൈൻ പണമിടപാടുകൾ രാജ്യത്ത് അനുദിനം വർധിക്കുകയാണ്. സമയലാഭവും വേഗതയും സൗകര്യപ്രദവുമായതും ഡിജിറ്റൽ പണമിടപാട് തെരഞ്ഞെടുക്കാൻ ഇന്ന് ഏവരേയും പ്രേരിപ്പിക്കുന്നു. യുപിഐ അധിഷ്ഠിത ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങളും ഈ മാറ്റത്തിന് ഗതിവേഗം പകരുന്നുണ്ട്. എന്നാൽ മറുവശത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ പണം നഷ്ടമാകുന്ന സംഭവങ്ങളും നിത്യേന വർധിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് (ആർബിഐ), അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കെവൈസി (Know Your Customer) രേഖകൾക്ക് കർശനമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.

ബാങ്കിന് ഉത്തരവാദിത്തം

ഓൺലൈൻ പണം തട്ടിപ്പുകളിൽ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഭാഗമാകുന്നുണ്ട്. ഒന്നാമത്തേത് തട്ടിപ്പിലൂടെ പണം നഷ്ടമായ അക്കൗണ്ട്. രണ്ടാമതായി പണം തട്ടിയെടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്. ഭൂരിഭാഗം കേസുകളിലും പണം തട്ടിയെടുക്കുന്നതിനു ഉപയോഗിച്ച ബാങ്ക് അക്കൗണ്ട്, തട്ടിപ്പുകാർ വ്യാജ തിരിച്ചറിയൽ രേഖകൾ (കെവൈസി) നൽകിയാകും ആരംഭിച്ചിട്ടുണ്ടാകുക. ചില കേസുകളിൽ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും പണം കൈമാറുന്നതിന് ഉപയോഗിക്കാറുണ്ട്. ഈ രണ്ട് സാഹചര്യങ്ങളിലും തട്ടിപ്പു നടത്തുന്ന ‌വ്യക്തികൾ ഇരകളിൽ നിന്നും പണം സ്വീകരിക്കാൻ ഉപയോഗിച്ച അക്കൗണ്ട് ഉള്ള ബാങ്കിന് ഉത്തരവാദിത്തം വന്നുചേരുന്നു.

വ്യാജ കെവൈസി

തട്ടിപ്പ് നടന്ന മിക്കവാറും സംഭവങ്ങളിൽ പണം തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിനെ കുറിച്ച് അന്വേഷിച്ചു ചെല്ലുമ്പോൾ അതിന്റെ ഉടമയെ കണ്ടെത്താൻ സാധിക്കാറില്ല. ആ അക്കൗണ്ടിൽ നൽകിയ മേൽവിലാസത്തിൽ അന്വേഷിക്കുമ്പോഴാണ് ഈ സ്ഥിതിവിശേഷം. അതായത്, പണം ശേഖരിച്ച തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട്, വ്യാജ തിരിച്ചറിയിൽ രേഖകൾ (കെവൈസി) നൽകിയാണ് ആരംഭിച്ചതെന്ന് ചുരുക്കം. അക്കൗണ്ട് തുറക്കുന്ന വേളയിൽ സമർപ്പിക്കപ്പെട്ട തിരിച്ചറിയൽ രേഖകൾ, ബാങ്ക് ഉദ്യോഗസ്ഥർ ശരിയായി അന്വേഷിച്ചു ഉറപ്പുവരുത്തതാണ് ഇതിനു കാരണം.

friends catering

നഷ്ടപരിഹാരം

ഈയൊരു പശ്ചാത്തലത്തിലാണ് സൈബർ പണം തട്ടിപ്പുകൾക്ക് തടയിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വളരെ വിശദമായ കെവൈസി നിർദേശം എല്ലാ വാണിജ്യ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് നൽകിയിട്ടുള്ളത്. അതുകൊണ്ട്, തട്ടിപ്പിന് ഇരയാകുന്ന അക്കൗണ്ട് ഉടമയ്ക്ക്, ബാങ്കിന്റെ നേതൃത്വത്തിൽ പരാതി പരിഹരിച്ചു നൽകാത്തപക്ഷം ഓംബുഡ്സ്മാനെ സമീപിക്കാം.

തട്ടിയെടുക്കാൻ ഉപയോഗിച്ച അക്കൗണ്ട് ആരംഭിച്ചത്, വ്യാജ രേഖകളുടെ പിൻബലത്തിലോ അല്ലെങ്കിൽ സമർപ്പിച്ച വ്യക്തിഗത തിരിച്ചറിയൽ രേഖകൾ പൂർണമായും പരിശോധന നടത്താതെയോ ആണെന്ന് തെളിഞ്ഞാൽ, നഷ്ടമായ തുക പൂർണമായോ ഭാഗികമായോ നൽകാൻ ആ ബാങ്കിനോട് ഉത്തരവിടാൻ ഓംബുഡ്സ്മാന് കഴിയുന്നതാണ്. പണം നഷ്ടപ്പെട്ട് മൂന്ന് ദിവസത്തിനകം ഉപഭോക്താവ് പരാതിയുമായി ബാങ്കിനെ സമീപിച്ചിരിക്കണമെന്ന് മാത്രം.

ശ്രദ്ധിക്കേണ്ട കാര്യം

ഓൺലൈൻ പണം തട്ടിപ്പ് കേസുകളിൽ, നഷ്ടം വരുന്ന തുക തിരികെ നൽകാനുള്ള ബാധ്യത, കെവൈസി രേഖകളിൽ പാളിച്ചവരുത്തിയ ബാങ്കിനാണെന്ന് റിസർവ് ബാങ്ക് ഇതുവരെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടില്ല. ഈയൊരു സാഹചര്യത്തിൽ, പരാതി പരിഗണിക്കുന്ന ഓംബുഡ്സ്മാന്റെ വിവേചനാധികാരത്തെ ആശ്രയിച്ചായിരിക്കും നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത.

എന്നിരുന്നാലും പണം നഷ്ടമായാൽ വിഷമിച്ചിരിക്കാതെ എത്രയും വേഗം ആവശ്യമായ നടപടിക്രമം പാലിച്ച് ആർബിഐയുടെ ഓംബുഡ്സ്മാന് പരാതി നൽകുക. ഇതിനകം റിപ്പോർട്ട് ചെയ്ത പല ഓൺലൈൻ തട്ടിപ്പുകളിലും വ്യാജ കെവൈസി ഉള്ള സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനായി രാജ്യത്തെ വിവിധ ഓംബുഡ്സ്മാൻമാർ നിർദേശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ തട്ടിപ്പിന് ഇരയാകുന്ന ഇടപാടുകാർക്ക് ആശ്വാസകരമാകുന്ന നടപടികൾ ഓംബുഡ്സ്മാന്റെ ഭാഗത്തുനിന്നും വരുമെന്ന് പ്രതീക്ഷിക്കാം.

കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത്

ഇന്ന് മിക്ക കുട്ടികള്‍ക്കും സ്‌കൂള്‍ വിട്ട് വന്നാല്‍ മുതിര്‍ന്നവരെപ്പോലെ തന്നെ അവര്‍ക്കും ഫോണ്‍ നോക്കാന്‍ വേണം. എന്നാല്‍, ഇത്തരത്തില്‍ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അവരുടെ മാനസിക വളര്‍ച്ചയെ ബാധിക്കുന്നു. അതുപോലെ തന്നെ, ആരോഗ്യ പ്രശ്‌നങ്ങളിലേയ്്കും നയിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനും കുട്ടികളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കുട്ടികളെ പറഞ്ഞത് അനുസരിപ്പിക്കാന്‍ അല്ലെങ്കില്‍ ആഹാരം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ മൊബൈല്‍ഫോണ്‍ കുട്ടികള്‍ക്ക് കൊടുക്കും. പിന്നീട് കുട്ടികള്‍ക്ക് ടിവിയില്ലെങ്കിലും ഫോണ്‍ വേണം എന്ന ആഗ്രഹം ചെറുപ്പത്തില്‍ തന്നെ ഉണ്ടാവുകയാണ്. ഇത് ചെറുപ്പത്തില്‍ മാത്രമല്ല, വളരുംതോറും കുട്ടികള്‍ക്ക് ഫോണിനോടുള്ള അഡിക്ഷന്‍ ശക്തമാകുന്നുണ്ട്.ഈ അഡിക്ഷന്‍ കുറയ്ക്കാന്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.ഇന്നത്തെ മിക്ക മാതാപിതാക്കളും കുട്ടികളെ പുറത്ത് കളിക്കാന്‍ വിടാതെ, വീട്ടില്‍ തന്നെ അടച്ച് പൂട്ടി വളര്‍ത്തുന്നത് കാണാം. അവര്‍ക്ക് വേണ്ട സാധനങ്ങള്‍ വീട്ടില്‍ തന്നെ ഒരുക്കി കുട്ടികളെ വീട്ടില്‍ ഒതുക്കുന്നു. എന്നാല്‍, കുട്ടികള്‍ വീട്ടില്‍ തന്നെ ഇരിക്കുമ്പോള്‍ അവര്‍ക്ക് മൊബൈല്‍ഫോണ്‍ അമിതമായി ഉപയോഗിക്കാനുള്ള ത്വരയും വര്‍ദ്ധിക്കുന്നു.

അതിനാല്‍, കുട്ടികളെ വീട്ടില്‍ മാത്രം ഒതുക്കുന്നതിന് പകരം, അവരെ പുറത്ത് കളിക്കാന്‍ വിട്ട് പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. അവര്‍ക്ക് പുതിയ സൗഹൃദങ്ങള്‍ പുതുക്കാനും അതുപോലെ തന്നെ ഫോണില്‍ നിന്നും ടിവിയില്‍ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കുട്ടികളെ വളരെ ഹെല്‍ത്തിയാക്കി നിലനിര്‍ത്താനും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് വരെ സഹായിക്കുന്നു.

friends catering

പഠിപ്പിച്ച് കൊടുക്കാം


കുട്ടികള്‍ക്ക് നിങ്ങള്‍ ടെക്‌നോളജി ഉപയോഗിക്കേണ്ട ശരിയായ വിധത്തെ കുറിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിച്ച് കൊടുക്കുന്നത് നല്ലതാണ്. ഇത് കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ഫോണ്‍ ഉപയോഗിക്കേണ്ടത് എന്തിനാണ് എന്ന ധാരണ വളര്‍ത്തുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ അമിതമായി ഫോണിന്റെ ഉപയോഗം കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നതാണ്.

അതുപോലെ തന്നെ മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്ക് സ്വയം മാതൃക കാണിച്ച് കൊടുക്കാവുന്നതാണ്. മാതാപിതാക്കള്‍ കുട്ടികളുടെ മുന്‍പില്‍ വെച്ച് അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കാവുന്നതാണ്. അതുപോലെ തന്നെ, ഫോണിന്റെ ശരിയായ ഉപയോഗം എങ്ങിനെയെന്ന് നിങ്ങള്‍ക്ക് തന്നെ അവര്‍ക്ക് കാണിച്ച് കൊടുക്കാവുന്നതാണ്. കാരണം, ചെറുപ്പത്തില്‍ കുട്ടികള്‍ മാതാപിതാക്കള്‍ എന്ത് ചെയ്യുന്നുവോ അത് അനുകരിക്കാന്‍ ശ്രമിക്കും. അതിനാല്‍, ഫോണ്‍ എങ്ങിനെ ഉപയോഗിക്കണം എന്ന് കുട്ടികളെ കാണിക്കാം.

കലാകായിക മേഖല

കുട്ടികളെ ഫോണില്‍ അധിക സമയം ഇരിക്കാന്‍ അനുവദിക്കുന്നതിന് പകരം, അവരെ കലാകായിക മേഖലയില്‍ വ്യാപൃതരായിരിക്കാന്‍ പ്രേരിപ്പിക്കുക. ഇത്തരത്തില്‍ മറ്റ് മേഖലയില്‍ അവര്‍ക്ക് താല്‍പര്യം ജനിപ്പിക്കുന്നത് ഇവരുടെ ശ്രദ്ധ ഫോണില്‍ നിന്നും കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ, കലാകായിക രംഗങ്ങളില്‍ മക്കളെ ശോഭിപ്പിക്കാനും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും ബുദ്ധിസാമര്‍ത്ഥ്യം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

വായന

കുട്ടികളെ ഫോണ്‍ നോക്കാന്‍ പഠിപ്പിക്കുന്നതിന് പകരം വായിക്കുന്ന ശീലം പഠിപ്പിക്കുന്നത് കുട്ടികളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും ഒരു ഭാഷ നല്ലരീതിയില്‍ പഠിച്ചെടുക്കാനും ഇവരെ സഹായിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ബാലസാഹിത്യങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കാവുന്നതാണ്. അതുപോലെ തന്നെ കുട്ടികള്‍ക്ക് പുസ്തകം നോക്കി കഥപറഞ്ഞ് കൊടുക്കുന്നതും അതുപോലെ, കുട്ടികളെകൊണ്ട് കഥകള്‍ പറഞ്ഞ് പഠിപ്പിക്കുന്നതുമെല്ലാം നല്ലതാണ്. ഇത് കുട്ടികള്‍ക്ക് ഫോണിനോടുള്ള താല്‍പര്യം കുറയ്ക്കാന്‍ സഹായിക്കും.

വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒരൊറ്റ ഭക്ഷണം..

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ വിറ്റാമിന്‍  ബിയും മറ്റ് പ്രോട്ടീനുകളും  കരളിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.

ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, ക്ഷീണം, തളര്‍ച്ച, നടുവേദ, ഉത്കണ്ഠ, വിഷാദം, ഭാരം കൂടുക, മുടി കൊഴിച്ചില്‍  തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍.

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ രാവിലെയുള്ള സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.


വിറ്റാമിന്‍ ഡിയുടെ മികച്ചൊരു സ്രോതസാണ് ഫാറ്റി ഫിഷ്. സാൽമൺ പോലെയുള്ള ഫാറ്റി ഫിഷില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.  ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ വിറ്റാമിന്‍  ബിയും മറ്റ് പ്രോട്ടീനുകളും  കരളിന്‍റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും.

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9

മനസിൽ ആശയമുണ്ടോ? അതിനായി പണിയെടുക്കാൻ തയ്യാറാണോ? കുസാറ്റ് നൽകും 10 ലക്ഷം രൂപയുടെ ​ഗ്രാന്റ്

സ്റ്റാ‌ർട്ടപ്പുകൾക്ക് ഉത്പന്ന ഗ്രാന്റ് സഹായവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. വികസന ഘട്ടത്തിലുള്ള ഉത്പന്നത്തിനും വിപണിയിൽ അവതരിപ്പിച്ച ഉത്പന്നത്തിന്റെ വളർച്ചയ്ക്കുമായും പത്ത് ലക്ഷം രൂപയുടെ ധനസഹായമാണ് കൊച്ചി സർവകാലശാല വാഗ്ദാനം ചെയ്യുന്നത്. അപേക്ഷയ്ക്കുള്ള സമയപരിധി ഉടൻ.

രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഉത്പന്ന അധിഷ്ഠിത സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കുന്നതിനായും അത്തരം സംരംഭങ്ങളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനുമുള്ള പുതിയ ചുവടുവെപ്പുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). സ്റ്റാർട്ടപ്പ് കമ്പനികൾക്ക് 10 ലക്ഷം രൂപയുടെ ഉത്പന്ന ധനസഹായം (ഗ്രാന്റ്) നൽകാനുള്ള പദ്ധതിയുമായാണ് കൊച്ചി സർവകലാശാല രംഗത്തെത്തിയത്.

friends catering

സ്റ്റാർട്ടപ്പ് ഗ്രാന്റ്

കേന്ദ്രസർക്കാരിന്റെ പിന്തുണയുള്ള രാഷ്ട്രീയ ഉച്ഛതാർ ശിക്ഷ അഭിയാൻ (റുസ) പദ്ധതിയിൽ നിന്നുള്ള സഹായത്തോടെ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഭാഗമായ കുസാറ്റ്ടെക് ഫൗണ്ടേഷന്റെ കീഴിലുള്ള ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) മുഖേനയാണ് ഉത്പന്നങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കാണ് പത്തു ലക്ഷം രൂപയുടെ ധനസഹായം നൽകുന്നത്.ഇതിനകം വിപണിയിൽ ഉത്പന്നം അവതരിപ്പിച്ചിട്ടുള്ളതിനോ അല്ലെങ്കിൽ വിപണിയിൽ പുറത്തിറക്കാൻ ആഗ്രഹിക്കുന്ന ഉത്പന്നത്തിന്റെ കരടുരൂപം (പ്രോട്ടോടൈപ്പ്) തയ്യാറാക്കിയതിനോ സർവകലാശാലയുടെ സ്റ്റാ‌ർട്ടപ്പ് ഗ്രാന്റ് ലഭിക്കും. രാജ്യത്ത് എവിടെയും ഇൻകുബേറ്റ് ചെയ്യുന്ന എല്ലാ സ്റ്റാർട്ടപ്പുകൾക്കും കുസാറ്റിന്റെ ധനസഹായത്തിനായി അപേക്ഷിക്കാം. ഡിസംബർ 15 വരെയാണ് സ്റ്റാർട്ടപ്പ് ഗ്രാന്റിനുവേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

അതേസമയം സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയർ, ബയോടെക് എന്നിവയിലോ ഇവ കൂട്ടിച്ചേർത്തുള്ള മേഖലയിലോ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്കോ ഉത്പന്നം സജ്ജമാക്കുന്നതിനോ ആണ് ധനസഹായത്തിനായുള്ള മുഖ്യ പരിഗണന നൽകുക. കുസാറ്റിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ സംരംഭത്തിന് പ്രത്യേക ഇളവുകളും വാഗ്ദാനം ചെയ്യുന്നു.അധ്യാപകരുടെ നേതൃത്വത്തിലുള്ള സ്റ്റാ‌ർട്ടപ്പുകളുടെ ഉടമസ്ഥാവകാശത്തിനുള്ള നിബന്ധന, സർവകലാശാലയുടെ നിയമങ്ങൾക്ക് അനുസൃതമായി തീരുമാനിക്കും. https://cittic.cusat.ac.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം cusatrusa2024@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുകൊടുക്കാം.

എന്തായാലും വിദ്യാർഥികളുടെയും ഗവേഷകരുടെയും വാണിജ്യവത്ക്കരിക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക്, വിപണിയിൽ വിജയിക്കാനാവശ്യമായ മാർഗനിർദേശങ്ങളോടൊപ്പം ഉത്പന്ന വികസനത്തിനായുള്ള ധനസഹായം നൽകുന്നത്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മികച്ച ചുവടുവെപ്പാകുന്നു. കഴിഞ്ഞമാസം സർവകലാശാലയിലെ ആദ്യത്തെ ഫാക്കൽറ്റി സ്റ്റാർട്ടപ്പ് ആരംഭിച്ചിരുന്നു.കേരളത്തിൽ ആദ്യമായി 4,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ സജ്ജമാക്കിയ സർവകലാശാല കുസാറ്റ് ആകുന്നു. സെന്റർ ഫോർ ഇന്നോവേഷൻ, ടെക്നോളജി ട്രാൻസ്ഫർ & ഇൻഡസ്ട്രി കൊളാബറേഷൻ (സിഐടിടിഐസി) എന്ന പേരിലാണ് സ്ഥാപനം അറിയപ്പെടുന്നത്. സർക്കാരിന്റെ ഒരു കോടിയുടെ സഹായത്തോടെയാണ് പ്രവർത്തനം. ഇതിനകം 50ലധികം സ്റ്റാർട്ടപ്പുകൾ ഇവിടെ സഹകരിക്കുന്നു. ഭൂരിഭാഗവും വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിലുള്ളവയാണ്.

ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ‘വാക്കിംഗ് ന്യുമോണിയ’; ചൈനയില്‍ നിന്നുള്ള ന്യുമോണിയ അല്ല..”

ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന ന്യുമോണിയ കേസുകള്‍ ‘മൈക്കോപ്ലാസ്മ ന്യുമോണിയ’ അല്ലെങ്കില്‍ ‘വാക്കിംഗ് ന്യുമോണിയ’ ആണ്.

എന്താണ് ഇത്? 

കൊവിഡ് 19 മഹാമാരിയുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. ഇതിനിടെയാണ് വീണ്ടും ചൈനയില്‍ നിന്നൊരു ശ്വാസകോശരോഗം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യം അജ്ഞാതരോഗമെന്ന് വിശേഷിപ്പിക്കപ്പെട്ടുവെങ്കിലും പിന്നീടിത് ഒരു ടൈപ്പ് ന്യുമോണിയ ആണെന്ന സ്ഥിരീകരണം വന്നിരുന്നു. ‘വൈറ്റ് ലങ് സിൻഡ്രോം’ എന്നും ഇതിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. രോഗം ബാധിച്ചവരുടെ എക്സ് റേ റിപ്പോര്‍ട്ടില്‍ നെഞ്ചിലായി വെളുത്ത നിറത്തില്‍ പാടുകള്‍ കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ‘വൈറ്റ് ലങ് സിൻഡ്രോം’ എന്ന പേര് വന്നത്.

കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ലോകം അതിന്‍റെ ഗൗരവം മുഴുവനായി മനസിലാക്കുന്നതിന് മുമ്പ് തന്നെ ഇത് അതിര്‍ത്തികള്‍ കടന്ന് പ്രയാണം ആരംഭിച്ചിരുന്നു. പിന്നീട് നാം കണ്ടത് അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധം തന്നെയാണ്. ഈ ഓര്‍മ്മയുള്ളതിനാല്‍ തന്നെ ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിച്ച സാഹചര്യവും ലോകത്തിനെ ചെറുതല്ലാതെ ആശങ്കപ്പെടുത്തുകയാണ്. ഈ ആശങ്ക പല രീതിയിലുള്ള വാര്‍ത്തകളുടെയും പ്രചരണത്തിനും ഇടയാക്കുന്നുണ്ട്.

ഇപ്പോള്‍ ഇന്ത്യയിലും ചൈനയിലെ ന്യുമോണിയ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഇത്തരത്തില്‍ വന്നിട്ടുള്ളതാണ്. ഇന്ത്യയില്‍ കണ്ടെത്തിയത് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന ന്യുമോണിയ അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ട വസ്തുത. 

ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്ന ന്യുമോണിയ കേസുകള്‍ ‘മൈക്കോപ്ലാസ്മ ന്യുമോണിയ’ അല്ലെങ്കില്‍ ‘വാക്കിംഗ് ന്യുമോണിയ’ ആണ്. എന്താണ് ഇത്?

friends catering


വളരെ സാധാരണമായി ബാധിക്കപ്പെടുന്ന ബാക്ടീരിയ- വൈറസ്- ഫംഗസ് മൂലമുണ്ടാകുന്ന ന്യുമോണിയ ആണിത്. ഇത് വളരെ ഗൗരവമായ തരത്തിലേക്ക് എത്താത്ത രോഗമായതിനാല്‍ തന്നെ വീട്ടിലോ ആശുപത്രിയിലോ വിശ്രമിക്കേണ്ട കാര്യം പോലും വരാറില്ലെന്നതിനാലാണത്രേ ഇതിന് ‘വാക്കിംഗ് ന്യുമോണിയ’ എന്ന പേര് വന്നിരിക്കുന്നത്.

അതേസമയം ഈ ന്യുമോണിയ കേസുകളില്‍ കാര്യമായ വര്‍ധനവ് കാണുന്നത് അല്‍പം ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അതിനാല്‍ തന്നെ ജാഗ്രതയോടെ നീങ്ങാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നീക്കം. 

തൊണ്ടവേദന, തുമ്മല്‍, ചുമ, തലവേദന, ചെറിയ രീതിയില്‍ കുളിര്. ചെറിയ പനി എന്നിവയെല്ലാമാണ് ‘വാക്കിംഗ് ന്യുമോണിയ’യുടെ ലക്ഷണങ്ങളായി സാധാരണനിലയില്‍ കാണാറ്. ആന്‍റിബയോട്ടിക്സോ ലക്ഷണങ്ങളെ ശമിപ്പിക്കാനുള്ള മരുന്നോ എടുത്താല്‍ തന്നെ രോഗശമനവും ഉണ്ടാകും.എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയിലെത്തി കഴിയാവുന്ന പരിശോധനകളെല്ലാം നടത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ചികിത്സ എടുക്കുന്നത് തന്നെയാണ് നല്ലത്

ഡിജിറ്റൽ സർവകലാശാലയിൽ എ.ഐ. പ്രോജക്ടുകളിൽ അവസരം

കേരള ഡിജിറ്റൽ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റലിജന്റ് ഗവൺമെന്റ് ഗവേഷണ വികസനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത പ്രോജക്ടുകളിലെ വിവിധ തസ്തികകളിലേക്ക്‌ സാങ്കേതികവിദഗ്ധരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

തസ്തികകൾ: ടെക്നീഷ്യൻ/സൊലൂഷൻ ആർക്കിടെക്ട് (എ.ഐ.), പ്രോജക്ട് ലീഡ്/സീനിയർ കൺസൾട്ടന്റ് (എ.ഐ.), എ.ഐ. ഡിവലപ്പർ, റിസർച്ച് അസോസിയേറ്റ് (എ.ഐ.), പ്രോജക്ട് അസോസിയേറ്റ് (ഇ-ഗവേണൻസ്).

friends catering

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഇൻഡസ്ട്രി 4.0 സൊലൂഷനുകളാൽ നയിക്കപ്പെടുന്ന പ്രോജക്ടുകളിലാണ്‌ പ്രവർത്തിക്കേണ്ടത്. സർക്കാർമേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുക, സുതാര്യത വർധിപ്പിക്കുന്നതിന്‌ നൂതന ആശയങ്ങളും സേവനങ്ങളും കൊണ്ടുവരുക എന്നിവയാണ്‌ സെന്ററിന്റെ ലക്ഷ്യം. വിവരങ്ങൾക്ക്: duk.ac.in/notifications

https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights